തിരുവിതാകൂർ, കൊച്ചി രാജ്യങ്ങൾ യോജിച്ചു നിലവിൽ വന്ന തിരു-കൊച്ചി ഇന്ത്യൻ യൂണിയനിൽ ഉൾപ്പെട്ട ശേഷം ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന മലബാർ മേഖലയെ ലയിപ്പിച്ച് കൊണ്ട് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിച്ചു. സ്വതന്ത്ര തിരുവിതാംകൂർ രാജ്യത്തിൽ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന നായർ, ബ്രാഹ്മണർ, ക്ഷത്രിയർ, അമ്പലവാസി സമുദായങ്ങളെ 1958-ൽ കേരളാ സർക്കാർ സംവരണ പട്ടികയിൽ നിന്നും പ്രസ്തുത വിഭാഗത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥ കണക്കാക്കാതെ നീക്കം ചെയ്തു.
1935-മുതൽ കൂടുതൽ പരിഗണന നൽകി വരുന്ന ( മുസ്‌ലിം ഈഴവർ കൃസ്താനികൾ ) സമുദായങ്ങൾക്ക് നായർ, ബ്രാഹ്മണർ, ക്ഷത്രിയർ, അമ്പലവാസികളെ നീക്കം ചെയ്തു നേടിയെടുത്ത ഉദ്യോഗ സീറ്റുകൾ കൂടി വിട്ടുകൊടുത്തു . തിരുവിതാംകൂർ [ പിന്നാക്ക പട്ടിക യിലെ സമുദായങ്ങളായ നായർ, ബ്രാഹ്മണർ, ക്ഷത്രിയർ, അമ്പലവാസികളെ സംവരണ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിന് സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തുകയോ, സർക്കാർ ഉദ്യോഗസ്ഥരുടെ പ്രാധിനിത്യം പരിശോധിക്കുകയോ, കമ്മീഷൻ അന്വഷണമോ,
മറ്റു യാതൊരു പഠനങ്ങളോ നടത്തിയിട്ടില്ല.
മുഖ്യമന്ത്രി ചെയർമാൻ സ്ഥാനത്ത് ഒപ്പിട്ട 15-8-1957 ലെ പി എസ് 4-27-111 നമ്പർ ഭരണപരിഷ്കാര കമ്മറ്റി റിപ്പോർട്ടിന്മേൽ 2-11-1958 ൽ കേരളാ നിയമസഭയിൽ വച്ച് നടന്ന ചർച്ചയിൽ റിപ്പോർട്ടിലെ ശുപാർശ്ശയ്ക്ക് വിപരീതമായി ജാതിയാടിസ്ഥാനത്തിൽ സംവരണ രീതി സ്ഥാപിച്ചു. സംവരണകാര്യത്തിൽ തിരുവിതാംകൂർ ,തിരുകൊച്ചി സംവരണ നയങ്ങളെ പിന്തള്ളി .ബ്രിടീഷ് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാർ പ്രദേശത്തു നിന്നും തിരഞ്ഞെടുത്തുവന്ന മന്ത്രി സഭയിലെ ഭൂരിപക്ഷ അംഗങ്ങൾ ബ്രിട്ടീഷ്കാർ നടപ്പിലാക്കിയിരുന്ന ഭിന്നിപ്പിച്ചു ഭരിക്കൽ നയമാണ് നടപ്പിലാക്കിയത് . കൂടുതൽ പ്രതിനിധികളുണ്ടായിരുന്ന സംയുക്ത രാഷ്ട്രീയക്കാർ ( മുസ്‌ലിം ഈഴവർ കൃസ്താനികൾ ) മദ്രാസ് പ്രസിഡൻസിയിൽ നിലനിന്ന , ജാതികളെ തമ്മിൽ താരതമ്യം ചെയ്തു പിന്നാക്കാവസ്ഥ കണക്കാക്കുന്ന രീതിയാണ് ആവശ്യപ്പെട്ടത്. 1958 ൽ യൂണിയൻ ഹോംമിനിസ്റ്റർ വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ സാമ്പത്തികാടിസ്ഥാനത്തിൽ പിന്നാക്ക സമുദായ പട്ടിക തയ്യാറാക്കണമെന്ന അഭിപ്രായം, കേരളാ മുഖ്യമന്ത്രി തള്ളി കളഞ്ഞു. ഭരണ ഘടനയിൽ പറയുന്ന പിന്നാക്ക വിഭാഗമെന്ന വിശാലമായ സാമൂഹ്യതുല്യ നീതിയേ അവഗണിച്ചുകൊണ്ട് പിന്നാക്ക ജാതികളെന്ന ശുഷ്കിച്ച വർഗ്ഗീയ, ജാതി വ്യവസ്ഥാ വളർത്തുന്ന നിലപാടാണ് കേരളാ സർക്കാർ സ്വീകരിച്ചു നടപ്പിലാക്കിയതും പിന്തുടരുന്നതും…
0 Comments