തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

by | Feb 19, 2024 | Spirituality | 0 comments

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്- പൊന്നാനി തീരദേശ പാതയിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് – പെരിയമ്പലം എന്ന കടലോര ഗ്രാമത്തിൽ അവധൂത സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 1961 ൽ ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച ഒരേക്കർ സ്ഥലത്ത്  1963 -ൽ ആരംഭിച്ച കൃഷ്ണാനന്ദ സിദ്ധ-0വേദ ആശ്രമം സ്ഥിതി ചെയ്യുന്നു. 1995 -ൽ തൻ്റെ സമാധി ദിവസം വരെ മുൻകൂട്ടി പ്രവചിച്ച് പറഞ്ഞ യോഗീശ്വരൻ്റെ സമാധി സ്ഥിതി ചെയ്യുന്ന പുണ്യസങ്കേതത്തിലെ ഇപ്പോഴത്തെ മഠാധിപതിയാണ് വിശ്വകർമ്മ കുലപീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി .കേരളത്തിൽ നിരവധി ശ്രേഷ്ഠങ്ങളായ ഹൈന്ദവ സന്യാസ ആശ്രമങ്ങളും സമാധി സ്ഥാനങ്ങളുമുണ്ട്. അവയിൽ നിന്ന് വ്യത്യസ്തമായ അനുഷ്ഠാന – നിഷ്ഠാ – ആചരണവിധികളോടെ പ്രവർത്തിക്കുന്ന ഈ ആശ്രമം പേരുപോലെ തന്നെയാണ്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അവധൂത ആശ്രമങ്ങളിലേയും, മറ്റ് മഠങ്ങളിലേയും,അഖാഡകളിലേയും നാഗ – അഘോരി വിഭാഗങ്ങളിലെ ദിഗംബര സന്യാസിമാരും,തമിഴ്നാട് , കർണ്ണാടക,ആന്ധ്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ സിദ്ധ – മർമ്മ – പ്രകൃതി ചികിത്സാ പരമ്പരകളിലുള്ളവരും,പുതിയതായി സന്യാസദീക്ഷയെടുത്തവരും,വേദ പണ്ഡിതരും ബ്രഹ്മനിഷ്ഠരുമായ ബ്രഹ്മചാരികളും ജപ,ധ്യാന ചിന്തകൾക്കും വേദ,പരിചയ,പഠന,ചർച്ചകൾക്കും സൗഹൃദ സംവാദങ്ങൾക്കുമായി എത്തിച്ചേരുന്ന ഒരു വ്യത്യസ്തമായ അവധൂത ബ്രഹ്മവിദ്യാ ജ്ഞാന സങ്കേതമാണ് .ക്ഷേത്ര ആരാധനകളും,യോഗാ-ധ്യാന മുറകളും, വാസ്തു ശാസ്ത്രവും , ജ്യോതിഷവും താത്പര്യമുള്ളവർക്ക് സൗജന്യമായി ഉപദേശിച്ചു നൽകി വരുന്നു. ഗുരുസമാധി മാത്രമാണ് ഈ ആശ്രമത്തിലെ ആരാധനാ കേന്ദ്രസ്ഥാനം. ഗുരു മഹാസമാധിയിൽ നേദ്യമോ,പഞ്ചോപചാര പൂജകളോ ഇല്ല. അഭിഷേകവും, അവരവരുടെ ഗുരുവിൽ നിന്ന് ലഭിച്ച ദീക്ഷാ മന്ത്രത്താലുള്ള പുഷ്പാർച്ചനയും,കർപ്പൂര ആരതിയും മാത്രം.100 മഹാക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് തുല്യമാണ് ഒരു ഗുരുസമാധി സന്ദർശിക്കുന്നതെന്ന് ജ്ഞാന ഭിക്ഷുക്കൾ പറയുന്നു.

കാലപ്പഴക്കത്താലും, കാലഘട്ടത്തിലെ നിർമ്മാണ വൈകല്യത്താലും തകർന്നു വീഴാറായ സമാധി മന്ദിരവും,ധ്യാന മണ്ഡപവും,സന്യാസിമാർക്കുള്ള താമസ സൗകര്യവും പുനരുദ്ധാരണം നടത്തിവരികയാണ്. കഴിഞ്ഞ ഒരു വർഷമായി ഈ ആശ്രമത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.കഴിഞ്ഞ ആറ് വർഷം കൊണ്ട് 800-ൽപരം സന്യാസിമാർ ജപധ്യാനങ്ങൾക്കായി ഇവിടെ വന്ന് താമസിച്ചു മടങ്ങി.അവർക്കുള്ള ഭക്ഷണവും താമസവും തിരിച്ചു പോകുമ്പോൾ ദക്ഷിണയും വസ്ത്രവും നൽകുന്നുണ്ട്.

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!