ആറ്റുകാൽക്ഷേത്ര ശാന്തി നിയമനത്തിൽ
നായർ ശാന്തിക്ക് ‘ ജാതീയഅയിത്തം ‘,
Attukal temple priest appointment
For Nair Pujari, cast untouchability ‘
തിരുവനന്തപുരം : നായർ സമുദായ അംഗങ്ങളുടെ ഭരണ നിയന്ത്രണത്തിലിരിക്കുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ശാന്തി നിയമങ്ങങ്ങളിൽ നായർ സമുദായത്തിൽ നിന്നും ക്ഷേത്ര പൂജകൾ പഠിച്ചവർക്ക് അയിത്തം കല്പിച്ചിരിക്കുന്നു . പുതുതായി പുറത്തുവന്ന കീഴ് ശാന്തി നിയമന പരസ്യത്തിൽ’ ബ്രാഹ്മണർ’ക്ക് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് . നമ്പൂതിരി ജാതിക്കാർക്കാണ് അവസരമെന്ന് പരസ്യത്തിൽനിന്നും വ്യക്തമാണ് . അവിടെ നിലവിൽ പൂജകൾ നടത്തിവരുന്നതും നമ്പൂതിരിമാരാണ് . ദേവസ്വം ബോർഡ് ശാന്തി നിയമങ്ങളിൽ ക്രമാതീതമായ വളർച്ചയാണ് ഈഴവ സമുദായങ്ങങ്ങളായ പൂജ പഠിച്ചവർക്കുള്ളത് .സംവരണമില്ലാത്തതിനാൽ അവിടേയും നായന്മാർക്ക് പ്രാതിനിത്യമില്ല .സർക്കാർ ഉദ്യോഗങ്ങളിൽ നിന്നെല്ലാം പൂർണ്ണമായി പുറത്തായ നായന്മാരുടെ നിലനിൽപ്പിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് ആറ്റുകാൽ ഉൾപ്പടെയുള്ള ‘കര പ്രമാണി’ ക്ഷേത്രങ്ങൾ തുടർന്ന് വരുന്നത് .ഇത്തരം ക്ഷേത്രങ്ങളിൽ ഭൂരിപക്ഷവും നായർ ഉൾപ്പടെയുള്ളവരുടെ ദക്ഷിണയാണ് . നമ്പൂതിരി സമുദായങ്ങൾ ക്ക് അവരുടേതായ ആചാരങ്ങളും, വിശ്വാസങ്ങളും ക്ഷേത്രങ്ങളുമുണ്ട് .മറ്റിടങ്ങളിൽ താരതമ്യേന അവർ ദർശനം നടത്താറുപോലുമില്ല .അതുകൊണ്ട് തന്നെ അവരുടേതായ സംഭാവനകൾ ഒന്നും തന്നെ മറ്റു ക്ഷേത്രങ്ങളിൽ ഉണ്ടാവാറില്ല .പൂജകളായും മറ്റും അങ്ങോട്ടാണ് പണം പോകുന്നത് .നായന്മാരിൽ നിന്ന് പൂജ പഠിച്ച് പുറത്തുവന്നാൽ അവർക്ക് അവസരം നൽകാത്ത സ്ഥിതിയാണ് നമ്പൂതിരി അടിമകളായ നായർ പ്രമാണിമാരുടെ ക്ഷേത്രങ്ങളിൽ ഇന്നും തുടർന്നുവരുന്നത് . നായർ പൂജാരിമാരെ പ്രവേശിപ്പിക്കാറില്ല .അവർക്ക് അപ്രഖ്യാപിത അയിത്തം നിലനിൽക്കുന്നു .സാമുദായികമായി അന്യം നിന്ന നായർ വിഭാഗത്തിലെ ദരിദ്രരായ കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്ന സാഹചര്യമാണ് സ്വന്തം പ്രമാണിമാർ തന്നെ പാരവയ്ക്കുന്നത് .അതിനവർ രഹസ്യമായി പറയുന്ന ഒഴിവ് നമ്പൂതിരിമാർ പൂജ ചെയ്തില്ലെങ്കിൽ ഭക്തർ വരില്ലെന്നാണ് .ഇത് ശുദ്ധ അസംബന്ധമാണ് .കാരണം ,ഈഴവ തുടങ്ങിയ സമുദായ നിയന്ത്രങ്ങളുള്ള ക്ഷേത്രങ്ങളിൽ പൂർണ്ണമായി അവരുടെ സമുദായങ്ങങ്ങളായ പൂജാരിമാരാണ് ശാന്തിമാരായി നിയമിക്കപ്പെട്ടിട്ടുള്ളത് .ഭരണ സമിതിയിൽ നിന്നുള്ള സഹായങ്ങൾ നൽകുന്നതും അവരുടേതായ സമുദായ വിശ്വാസികൾക്കാണ് .എന്നാൽ നായർ ‘കര പ്രമാണി’ ക്ഷേത്രങ്ങളിൽ നിന്നുള്ള സഹായങ്ങൾ പരിഷ്കരണത്തിന്റെയും കപട രാഷ്ട്രീയ ഹിന്ദുത്വത്തിന്റെയും പേരുപറഞ്ഞുകൊണ്ട് മറ്റു സമുദായങ്ങൾക്കാണ് ഏറിയ പങ്കും നൽകിവരുന്നത് .അതായത് ഇത്തരം ക്ഷേത്രങ്ങൾ സാദുക്കളായ നായന്മാരെ രക്തമൂറ്റുന്ന മൂട്ടകളായി പ്രവർത്തിച്ചുവരുകയാണെന്ന് മനസിലാക്കണം .നായന്മാർക്ക് സർക്കാർ നിയമങ്ങളിൽ ഉൾപ്പടെ സംവരണം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അതിനായുള്ള സമരമുഖങ്ങളെ ദുർബല പെടുത്തുന്നതാണ് ആറ്റുകാൽ ക്ഷേത്രമുൾപ്പടെയുള്ളവരുടെ ശാന്തി നിയമങ്ങളിൽ നായർ ശാന്തിമാരോടുള്ള ജാതീയായ അയിത്തം പോലുള്ള സംഭവങ്ങൾ . ഇത് എതിർ പക്ഷ്ത്തിന് ശക്തമായ വാദങ്ങൾ നിരത്തുന്നതിന് സഹായകമായ നിലപാടാണ് . സ്വന്തം സമുദായ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കാൻ കഴിയാത്ത സാമുദായിക വാദം പൊതു സമൂഹത്തിൽ എങ്ങനെയാണ് ഉയർത്തികൊണ്ട് വരുവാൻ കഴിയുക .മാതൃക ആകേണ്ടവർ തന്നെ മറ്റൊരു ജാതിക്കാരുടെ അടിമകളായി അധഃപതിച്ച കാഴ്ചയാണുള്ളത് . ഇതിന്റെ ചുവടുപിടിച്ചാണ് നായർ സ്ത്രീകളെ കുറിച്ച് എസ് എൻ ഡി പി കോൺസിൽ അംഗമായ പി റ്റി മന്മഥൻ ലൈംഗീക ആരോപണം ഉന്നയിച്ചത് .അത്തരം അപവാദങ്ങൾക്ക് വഴിമരുന്നിടുന്നതാണ് നമ്പൂതിരി അടിമത്വ മനസ്സ് കൊണ്ട് നടക്കുന്നവരുടെ നിലപടുകൾ .
0 Comments