ആറ്റുകാൽക്ഷേത്ര ശാന്തിനിയമനത്തിൽ നായർ ശാന്തിക്ക് ‘ ജാതീയഅയിത്തം ‘.

by | Mar 25, 2024 | Spirituality | 0 comments

ആറ്റുകാൽക്ഷേത്ര ശാന്തി നിയമനത്തിൽ
നായർ ശാന്തിക്ക് ‘ ജാതീയഅയിത്തം ‘,

Attukal temple priest appointment
For Nair Pujari, cast untouchability ‘

തിരുവനന്തപുരം : നായർ സമുദായ അംഗങ്ങളുടെ ഭരണ നിയന്ത്രണത്തിലിരിക്കുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ശാന്തി നിയമങ്ങങ്ങളിൽ നായർ സമുദായത്തിൽ നിന്നും ക്ഷേത്ര പൂജകൾ പഠിച്ചവർക്ക് അയിത്തം കല്പിച്ചിരിക്കുന്നു . പുതുതായി പുറത്തുവന്ന കീഴ് ശാന്തി നിയമന പരസ്യത്തിൽ’ ബ്രാഹ്മണർ’ക്ക് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് .  നമ്പൂതിരി ജാതിക്കാർക്കാണ് അവസരമെന്ന് പരസ്യത്തിൽനിന്നും വ്യക്തമാണ് . അവിടെ നിലവിൽ പൂജകൾ നടത്തിവരുന്നതും നമ്പൂതിരിമാരാണ് . ദേവസ്വം ബോർഡ് ശാന്തി നിയമങ്ങളിൽ ക്രമാതീതമായ വളർച്ചയാണ് ഈഴവ സമുദായങ്ങങ്ങളായ പൂജ പഠിച്ചവർക്കുള്ളത് .സംവരണമില്ലാത്തതിനാൽ അവിടേയും നായന്മാർക്ക് പ്രാതിനിത്യമില്ല .സർക്കാർ ഉദ്യോഗങ്ങളിൽ നിന്നെല്ലാം പൂർണ്ണമായി പുറത്തായ നായന്മാരുടെ നിലനിൽപ്പിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് ആറ്റുകാൽ ഉൾപ്പടെയുള്ള ‘കര പ്രമാണി’ ക്ഷേത്രങ്ങൾ തുടർന്ന് വരുന്നത് .ഇത്തരം ക്ഷേത്രങ്ങളിൽ ഭൂരിപക്ഷവും നായർ ഉൾപ്പടെയുള്ളവരുടെ ദക്ഷിണയാണ് . നമ്പൂതിരി സമുദായങ്ങൾ ക്ക് അവരുടേതായ ആചാരങ്ങളും, വിശ്വാസങ്ങളും ക്ഷേത്രങ്ങളുമുണ്ട് .മറ്റിടങ്ങളിൽ താരതമ്യേന അവർ ദർശനം നടത്താറുപോലുമില്ല .അതുകൊണ്ട് തന്നെ അവരുടേതായ സംഭാവനകൾ ഒന്നും തന്നെ മറ്റു ക്ഷേത്രങ്ങളിൽ ഉണ്ടാവാറില്ല .പൂജകളായും മറ്റും അങ്ങോട്ടാണ് പണം പോകുന്നത് .നായന്മാരിൽ നിന്ന്   പൂജ പഠിച്ച് പുറത്തുവന്നാൽ അവർക്ക് അവസരം നൽകാത്ത സ്ഥിതിയാണ്   നമ്പൂതിരി അടിമകളായ നായർ പ്രമാണിമാരുടെ ക്ഷേത്രങ്ങളിൽ ഇന്നും തുടർന്നുവരുന്നത് . നായർ പൂജാരിമാരെ പ്രവേശിപ്പിക്കാറില്ല .അവർക്ക് അപ്രഖ്യാപിത അയിത്തം നിലനിൽക്കുന്നു .സാമുദായികമായി അന്യം നിന്ന നായർ വിഭാഗത്തിലെ ദരിദ്രരായ കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്ന സാഹചര്യമാണ് സ്വന്തം പ്രമാണിമാർ തന്നെ പാരവയ്ക്കുന്നത് .അതിനവർ രഹസ്യമായി പറയുന്ന ഒഴിവ് നമ്പൂതിരിമാർ പൂജ ചെയ്തില്ലെങ്കിൽ ഭക്തർ വരില്ലെന്നാണ് .ഇത് ശുദ്ധ അസംബന്ധമാണ് .കാരണം ,ഈഴവ തുടങ്ങിയ സമുദായ നിയന്ത്രങ്ങളുള്ള ക്ഷേത്രങ്ങളിൽ പൂർണ്ണമായി അവരുടെ സമുദായങ്ങങ്ങളായ പൂജാരിമാരാണ് ശാന്തിമാരായി നിയമിക്കപ്പെട്ടിട്ടുള്ളത് .ഭരണ സമിതിയിൽ നിന്നുള്ള സഹായങ്ങൾ നൽകുന്നതും അവരുടേതായ സമുദായ വിശ്വാസികൾക്കാണ് .എന്നാൽ നായർ ‘കര പ്രമാണി’ ക്ഷേത്രങ്ങളിൽ നിന്നുള്ള സഹായങ്ങൾ പരിഷ്കരണത്തിന്റെയും കപട രാഷ്ട്രീയ ഹിന്ദുത്വത്തിന്റെയും പേരുപറഞ്ഞുകൊണ്ട് മറ്റു സമുദായങ്ങൾക്കാണ് ഏറിയ പങ്കും നൽകിവരുന്നത് .അതായത് ഇത്തരം ക്ഷേത്രങ്ങൾ സാദുക്കളായ നായന്മാരെ രക്തമൂറ്റുന്ന മൂട്ടകളായി പ്രവർത്തിച്ചുവരുകയാണെന്ന് മനസിലാക്കണം .നായന്മാർക്ക് സർക്കാർ നിയമങ്ങളിൽ ഉൾപ്പടെ സംവരണം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അതിനായുള്ള സമരമുഖങ്ങളെ ദുർബല പെടുത്തുന്നതാണ് ആറ്റുകാൽ ക്ഷേത്രമുൾപ്പടെയുള്ളവരുടെ ശാന്തി നിയമങ്ങളിൽ നായർ ശാന്തിമാരോടുള്ള ജാതീയായ അയിത്തം പോലുള്ള സംഭവങ്ങൾ . ഇത് എതിർ പക്ഷ്ത്തിന് ശക്തമായ വാദങ്ങൾ നിരത്തുന്നതിന് സഹായകമായ നിലപാടാണ് . സ്വന്തം സമുദായ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കാൻ കഴിയാത്ത സാമുദായിക വാദം പൊതു സമൂഹത്തിൽ എങ്ങനെയാണ് ഉയർത്തികൊണ്ട് വരുവാൻ കഴിയുക .മാതൃക ആകേണ്ടവർ തന്നെ മറ്റൊരു ജാതിക്കാരുടെ അടിമകളായി അധഃപതിച്ച കാഴ്ചയാണുള്ളത് . ഇതിന്റെ ചുവടുപിടിച്ചാണ് നായർ സ്ത്രീകളെ കുറിച്ച്  എസ് എൻ ഡി പി കോൺസിൽ അംഗമായ പി റ്റി മന്മഥൻ ലൈംഗീക ആരോപണം ഉന്നയിച്ചത് .അത്തരം അപവാദങ്ങൾക്ക് വഴിമരുന്നിടുന്നതാണ് നമ്പൂതിരി അടിമത്വ മനസ്സ് കൊണ്ട് നടക്കുന്നവരുടെ നിലപടുകൾ .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!