സ്ത്രീകൾ മാറ് മറയ്ക്കാത്ത കാലം, പഴയ ചിത്രങ്ങൾ ?

by | Jan 12, 2024 | History | 0 comments


സ്ത്രീകൾ  മാറ്  മറയ്ക്കാത്ത  കാലം,


 

 സ്ത്രീകൾ മാറ് മറയ്ക്കാത്ത കാലമുണ്ടായിരുന്നു നമ്മുക്ക് . മലയാള ബ്രാഹ്മണർ ഉൾപ്പടെയുള്ള സ്ത്രീകളോ പുരുഷന്മാരോ മേൽഭാഗം മറച്ച്  വസ്ത്രം ധരിച്ചിരുന്നില്ല .കാരണം അത്തരമൊരു  വസ്ത്രധാരണ സമ്പ്രദായം കേരളത്തിൽ ഉണ്ടായിരുന്നില്ല എന്നത് തന്നെ .മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ പോലെ ഒരു കാലത്ത് കേരളത്തിലും മനുഷ്യർ മേൽവസ്ത്രം ഉപയോഗിച്ചിരുന്നില്ല. .

എൽ.കെ അന്തകൃഷ്ണൻ അയ്യർ 1912 ൽ രചിച്ച ദി കൊച്ചിൻ ട്രൈബ് ആൻഡ് കാസ്റ്റ്സ്ന്റെ രണ്ടാം വാല്യം 187-പുറത്ത് നൽകിയിരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളാണ് ഇതിലുള്ളത് .’നായർ സ്ത്രീകൾ അന്തർജനങ്ങളുടെ വേഷത്തിൽ’എന്നാണ് ചിത്രത്തിന് നൽകിയിട്ടുള്ള അടികുറിപ്പ്.1912 -ൽ പ്രസിദ്ധീകരിച്ച് ആ ഗ്രന്ഥത്തിലെ ചിത്രങ്ങളെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിത രീതികൾ പഠിക്കുന്നതിനിടെ താൻ തന്നെ ക്യാമാറയിൽ പകർത്തിയതാണെന്ന് അനന്തകൃഷ്ണയ്യർ സാക്ഷ്യപ്പെടുത്തുന്നു.

പുറത്തു മാത്രം അന്തർജനങ്ങൾ പോകുമ്പോൾ ‘ഘോഷാസമ്പ്രദായം’ (ശരീരം മുഴുവൻ വല്യ തുണി കൊണ്ട് മൂടുന്നത്) സ്ഥീകരിച്ചിരുന്നത്, അവരുടെ മേൽ അന്ന് അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു. അത്തരം അനാചാരങ്ങൾ ഇല്ലായിരുന്ന സമുദായങ്ങളിൽ സ്ത്രീയോ പുരുഷനോ പുറത്തു പോകുമ്പോൾ അരയ്ക്ക് മുകൾ ഭാഗം ഏതെങ്കിലും തരത്തിൽ മറച്ചിരുന്നില്ല. അത് ആവശ്യമാണെന്ന് തോന്നൽ ആർക്കും ഉണ്ടായിരുന്നില്ല.അത് അപമാനകരമായി തോന്നിയിട്ടുമില്ല.

1677 മുതൽ 1684 രെ വേണാട് ഭരിച്ച ഉമയമ്മ റാണിയെ കുറിച്ച് ഡച്ചുകാരനായ william vannienhotff എഴുതിയത്.The quenes attire being no more than a piece of callicoe wrapt around her middle the upper part of her body appearing for the most part neked with a piece of callicoe hanging carelesssely round her shoulders.

  • .ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ റൗക്ക പ്രചാരത്തിലായി .മാറ് മറയ്ക്കുന്നത് ഒരു ആവശ്യമോ മറയ്ക്കാതെയിരിക്കുന്നത് മോശമായി കരുതപ്പെടുകയോ അതിന്റെ പേരിൽ സ്ത്രീകൾ അപമാനിക്കപ്പെടു കയോ ചെയ്യാതിരുന്ന ഒരു കാല ഘട്ടം കേരളത്തിൽ (മറ്റേത് ഉഷ്ണമേഘല പ്രദേശത്തും ഉണ്ടായിരുന്നതുപോലെ) ഉണ്ടായിരുന്നു മാതൃഭൂമിയിൽ പ്രൊഫസർ എം.എൻ കാരശ്ശേരി എഴുതിയ സ്ത്രീപീഡനവും വേഷവും

എന്ന ലേഖനത്തിൽ പറയുന്നു..

  • കേരളത്തിന്റെ സാമൂഹിക ചരിത്രം പരിശോധിച്ചാൽ ഇവിടത്തെ സ്ത്രീയുടെ പ്രയാണംവസ്ത്രത്തിൽ നിന്നും നഗ്നതയിലേക്കായിരുന്നില്ല. നഗ്നതയിൽ നിന്നും വസ്ത്രത്തിലേക്കായിരുന്നു. പി.കെ ബാലകൃഷ്ണൻ ചൂണ്ടികാട്ടുന്ന പോലെ അരക്കെട്ട് മുതൽ കാൽമുട്ടിന് താഴെവരെ ഇറങ്ങുന്ന ഒറ്റമുണ്ട് മാത്രമാണ്. സ്ത്രീ പുരുഷഭേദമന്യേ കേരള ത്തിലെ ധരിക്കുന്നവസ്ത്രം എന്ന ചിരപുരാതന സ്ഥിതിയാണ് പിന്നോട്ട് നോക്കി യാൽ കാണുക.17- നൂറ്റാണ്ടിലും മാറ്റമൊന്നുമില്ല (ജാതി വ്യവസ്ഥ തയും കേരളചരിത്രവും 1983 ഇറ്റലിക്കാരനായ ഡെല്ലവെല്ല 1624 ൽ കോഴിക്കോട് സന്ദർശിച്ചതിൽ പറ്റി എഴുതിയതിൽ നിന്ന് അരക്കെട്ട് മുതൽ കാൽമുട്ട് വരെ ഇറങ്ങുന്ന ഒരു തുണി കഷണമൊഴിച്ചാൽ സ്ത്രീ പുരുഷൻമാർ ഒരു പോലെ നഗ്നരായിട്ടാണ് നടക്കു ന്നത് എന്ന വാക്യം ബാലഷ്ണൻ ഉദ്ദരിച്ചിരിക്കുന്നത്.
  • സമുദായങ്ങൾ തമ്മിൽ ലിംഗ മൂല്യ വ്യത്യാസങ്ങളിൽ പലപ്പോഴും കലഹങ്ങളുണ്ടായിട്ടുണ്ട് .തിരുവിതാം കൂറിലെ കരുനാഗപ്പള്ളി കാർത്തികപ്പള്ളി മേഘലയിൽ ഓണാട്ടുകരയിൽ 19- നൂറ്റാണ്ടിൽ നടന്ന ജാതീയ ഏറ്റുമുട്ടലുകളിൽ പലതും ലിംഗമൂല്യ പൊരുത്ത ക്കേടുകളാണ്.മേൽവസ്ത്ര നിർബന്ധമായും ധരിച്ചിരിക്കണമെന്ന സമ്പ്രദായ മുള്ള മുസ്ലീം സമുദായവും മേൽവസ്ത്രം ധരിച്ചിരിക്കുന്നത് “നല്ല സ്ത്രീകൾ ചെയ്യുന്ന പണി യല്ലയെന്നും “വേഷംകെട്ടുകാര ത്തികളുടെ പണിയാണെന്നും ധരിച്ചിരുന്ന ചിലബുദ്ധമതവിശ്വാസ ജാതികൾ തമ്മിൽ അടിപുറപ്പെട്ടതായി പ്രദേശത്തെ വാമൊഴിയിലുണ്ട്. ചന്തകളിൽ കച്ചവടകാര്യത്തിലും മറ്റും ഈ രണ്ടു സമുദായക്കാർ തമ്മിൽ മത്സരം നിലനിന്നിരുന്നതുകൊണ്ടാണ് സാധ്യത കൂടുതലായിരുന്നത്‌ .
   • ബ്രാഹ്മണ സ്ത്രീകൾ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയമായിരുന്നു.കേരളത്തി ബ്രാഹ്മണ ജാതികളുടെ ആചാരങ്ങൾ അനുഷ്ടാനങ്ങൾ തുടങ്ങിയവ യെക്കുറിച്ച് ധാരാളം വിവരങ്ങൾ നരവംശ ശാസ്ത്ര കൃതികളിൽനിന്നും സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽനിന്നും ലഭ്യമാണ്.സ്ത്രീകളെ “ആധുനിക വൽക്കരിക്കാൻ പുറപ്പെട്ട സാമൂഹ്യ പരിഷ്കർത്താവിന് അവരിൽ പരമ്പരാഗത ഭീതികൾ ഉണർത്തി പരിഷ്കരിക്കേണ്ടി വന്നിട്ടുണ്ട്.തിരുവിതാംകൂറിൽ 19- നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്ന മിഷനറിമാർക്ക് കഥകൾ പലതും പറയുവാനുണ്ട്. മിഷനറിമാരുടെ കാഴ്ച്ചപ്പാടിൽ മേൽ വസ്ത്രരീതി നല്ലസ്ത്രീകളുടെ ലക്ഷണങ്ങളി ലൊന്നാന്നായിരുന്നു. ഇവിടെയോ ആ വേഷം ആട്ടകാരികളുടെ ലക്ഷണവും എൽ എം എസ് കാർ വിതരണം ചെയ്ത് കുപ്പായങ്ങൾ”ധരിക്കേണ്ട” രീതിയിൽ ധരിക്കാൻ ഇവിടത്തെ സ്ത്രീകൾക്ക് പ്രത്യേകിച്ച് പ്രായമായ സ്ത്രീകൾക്ക് വലിയ മടിയായിരുന്നു എന്ന് മിഷനറിയായിരുന്ന ഫ്രഡറിക്ക് ബെക്ലിസ് പറയുന്നുണ്ട്. പളളിയിൽ വരുമ്പോൾ അവരത് മേൽമുണ്ട് പോലെ വൃത്തിയായി മടക്കി തോളിലിടുമായിരുന്നത്. വളരെ പണിയെടുത്തിട്ടാണ് മിഷനറിമാരും പിന്നീടു വന്ന അഭ്യസ്തവിദ്യരായ സമുദായ പരിഷ് കരണവാദികളും സ്ത്രീകളെ വസ്ത്ര സദാചാരം പഠിപ്പിച്ചതെന്ന വ്യക്തം .ബലപ്രയോഗത്തിലല്ലാതെ, നയപ്രയോഗത്തിലൂടെ സ്ത്രീകളെ മേൽ വസ്ത്രം ധരിപ്പിക്കുവാൻ പരിശ്രമിക്കുന്ന രീതികളായിരുന്നു അധികവും.

1916 ൽ അയിരൂരിൽ കൂടിയ നായർ സമ്മേളനം നീളൻ കുപ്പായം ധരിക്കുവാൻ ശേഷിയി ല്ലാത്ത സ്ത്രീകൾ ചെറിയ “ജമ്പർ ധരിച്ചാൽ മതിയെന്ന് പ്രമേയം പാസ്സാക്കി.തിരുവിതാംകൂർ സർക്കാർ ഈ ശ്രമങ്ങളെ പിൻതാങ്ങുകയും ചെയ്തു.1891 ലെ തിരുവിതാംകൂർ സെൻസസ്സ് റിപ്പോർട്ടിന്റെ കർത്താവായ വി. നാഗം അയ്യ ‘ഇവിടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു വരുന്നതായി നിരീക്ഷിക്കുന്നു.

  • 20 -നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ തന്നെ തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേതത്തിലെ ആറാട്ടു മഹോൽസവത്തിന്റെ എഴുന്നള്ളത്തിൽ നായർ യുവതികൾ മാറുമറക്കാതെ വിളക്കെടുക്കുന്ന പതിവിനെ പത്രങ്ങൾ നിശ്ചിതമായി വിമർശിച്ചു തുടങ്ങിയിരുന്നു .

ഭർത്താവിനൊപ്പം  താമസിക്കുമ്പോഴുണ്ടായിരുന്ന  വസ്ത്രശീലങ്ങൾ തറവാടിലേക്ക് പോകുമ്പോൾ ഉപേക്ഷിക്കേണ്ടി വരുന്ന കഥകളും അക്കാലത്തുണ്ട്.തിരുവിതാംകൂർ ദിവാനായിരുന്നഎം.കൃഷ്ണൻനായരുടെഭാര്യയെപറ്റിയുള്ളത്അതിലൊന്നാണ്.

 തുടരും …..രണ്ടാം ഭാഗം .

  നായർ സ്ത്രീകൾ

RAJESH R NAIR

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട നായിക വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ .1954 മെയ് 24 നാണ് ജനനം .1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു .ചലച്ചിത്രഛായാഗ്രാഹകൻ മധു...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

സംസ്ഥാനത്ത് 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം പൂർത്തിയാക്കി. അടുത്ത ബാച്ചുകൾക്കായുള്ള പരിശീലനം 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും...

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

2024 മെയ് 16-ന് മഹാരാഷ്ട്ര തീരത്ത് അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന 'ജയ് മൽഹർ' എന്ന അഞ്ചംഗ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. മത്സ്യബന്ധനത്തിൽ ഒളിപ്പിച്ച ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടൺ കണക്കിൽപ്പെടാത്ത ഡീസൽ. പരിശോധനയിൽ ചെറിയ അളവിൽ...

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

പുതുതായി നിയമിതനായ ഗവൺമെൻ്റിൻ്റെ ആദ്യ യോഗത്തിൽ മിഖായേൽ മിഷുട്ടിൻ അധ്യക്ഷനായി .. ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് യോഗം ആരംഭിച്ചു .അതേസമയം, ഇത് ഒരു വലിയ ഉത്തരവാദിത്തവുമാണ്. പ്രസിഡൻ്റും റഷ്യയിലെ ജനങ്ങളും നമ്മിൽ അർപ്പിക്കുന്ന വിശ്വാസത്തിന് അനുസൃതമായി സർക്കാർ ഉത്സാഹത്തോടെയും...

ടിപ്പണികളും സങ്കീർണമായ ചോദ്യങ്ങളും ചോദിക്കരുത് ; പിന്നോക്ക വിഭാഗ കമ്മീഷൻ

വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ടിപ്പണികളും ആവശ്യപ്പെടരുതെന്നും സംശയ നിവാരണം തേടരുതെന്നും സുദീര്ഘവും സങ്കീർണവുമായ ചോദ്യങ്ങളും ചോദിക്കരുതെന്നും കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടിയായിഅപേക്ഷകനോട് പറഞ്ഞു .സംസ്ഥാന പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി...

error: Content is protected !!