തിരുവനന്തപുരം : അങ്കണവാടി ടീച്ചര്‍മാരെ അപമാനിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ ശ്രീനിവാസനെതിരെ കേരള വനിതാ കമ്മീഷന്‍ കേസെടുത്തു. അങ്കണവാടി ടീച്ചര്‍മാരുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദാ കമാലാണ് കേസെടുത്തത്. ഒരു ചാനല്‍ അഭിമുഖത്തിലാണ് നടന്‍ ശ്രീനിവാസന്‍ അങ്കണവാടി ടീച്ചര്‍മാരെ കുറിച്ച് മോശമായി അഭിപ്രായപ്പെട്ടത്.
സാംസ്‌കാരിക കേരളത്തിലെ സാക്ഷര സമൂഹത്തിലെ ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്വവും സൂഷ്മതയും അദ്ദേഹം പുലര്‍ത്തണമായിരുന്നുവെന്ന് കമ്മീഷന്‍ അഭിപ്രായപെട്ടു. നന്നായി സ്ത്രീകളെ അഭിസംബോധന ചെയ്യാനും ബഹുമാനിക്കാനും കഴിയാത്ത വ്യക്തിക്ക് മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരവുമായി സ്വന്തം നാടിനെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും. പരാമര്‍ശങ്ങള്‍ തീര്‍ത്തും സ്ത്രീ വിരുദ്ധവും അപക്വവുമാണന്നും കമ്മീഷന്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഡോ ഷാഹിദ കമാല്‍ പറഞ്ഞു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments