ജഡ്ജിമാർക്ക് സാലറി കട്ടിംഗ് ഏർപ്പെടുത്തരുതെന്ന് ഹൈക്കോടതി രജിസ്ട്രാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നു – അത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നു മറിയുന്നു – ഇത് ന്യായമാണോ? നീതിയാണോ? നിയമം നടപ്പാക്കുന്നതിൽ വിവേചനം ഒഴിവാക്കേണ്ട വർക്ക് പ്രത്യേക പരിഗണന നൽകുന്നത് ശരിയാണോ? ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവൻ പണയം വച്ച് പ്രവർത്തിക്കുന്ന ജീവനക്കാർക്കു പോലും സാലറി ചലഞ്ച് ഏർപ്പെടുത്തുമ്പോൾ 62 വയസ്സു വരെ ജോലി ചെയ്യുന്നവരും ശമ്പളം കൂടാതെ ഇതര ആനുകൂല്യങ്ങൾ പറ്റുന്നവരുമായ ജഡ്ജിമാരെ സാലറി ചലഞ്ചിൽ നിന്നു ഒഴിവാക്കുന്നതു ശരിയല്ല. നീതിക്ക് സമഭാവം വേണ്ടതല്ലേ?
പി.കെ ശങ്കരൻ കുട്ടി കഴക്കൂട്ടം
0 Comments