കെ എസ് അനിൽ കുമാറിനെതിരെ കരയോഗങ്ങൾ , ജനാധിപത്യത്തിലൂടെ ശക്തമാക്കണമെന്ന് ആവശ്യം( mandate -that-the-karayogam-should-be-strengthened-through-democracy).

by | Jan 25, 2024 | Latest | 0 comments


കെ എസ് അനിൽ കുമാറിനെതിരെ കരയോഗങ്ങൾ , ജനാധിപത്യത്തിലൂടെ ശക്തമാക്കണമെന്ന് ആവശ്യം .

നായർ സർവീസ് സൊസൈറ്റി കമ്പനിയുടെ ഹൈറേഞ്ച് യൂണിയൻ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഉടലെടുത്ത പരാതികളിൽമേൽ കോടതി തീരുമാനം ഉണ്ടായ സാഹചര്യത്തിൽ കമ്പനിയെ തകർക്കുവാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കെ എസ് അനിൽകുമാർ പറഞ്ഞെന്നാരോപിച്ച് ഒരു വിഭാഗം കരയോഗങ്ങൾ രംഗത്ത് വന്നു . കാമാക്ഷി ,ലബ്ബക്കട ,കൽത്തോട്ടി ,കാഞ്ചിയാർ എന്നി കരയോഗ ഭാരവാഹികളാണ് പ്രതിക്ഷേധമറിയിച്ചത് .കരയോഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ജനാധിപത്യ രീതിയിൽ ഹൈറേഞ്ച് യൂണിയനിൽ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് കോടതിയിൽ നൽകിയ ഹർജ്ജിയിൽ യൂണിയൻ തിരഞ്ഞെടുപ്പ് തടഞ്ഞുകൊണ്ട് ഉത്തരവ് വന്നിരുന്നു  .ആ കാര്യത്തിലാണ് നായർ സർവീസ് സൊസൈറ്റി കമ്പനിയെ തകർക്കുവാൻ ചിലർ ശ്രമിക്കുന്നതായി കെ എസ് അനിൽകുമാർ പറഞ്ഞതായി എതിർ വിഭാഗം ആരോപിക്കുന്നത് .

കമ്പനിയെ ജനാധിപത്യ രീതിൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് കോടതിയിൽ ഹർജ്ജി നൽകിയതെന്നാണ് പരാതിക്കാരുടെ വാദം . കരയോഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ച സാഹചര്യത്തിലാണ് കരയോഗങ്ങൾ കോടതിയെ സമീപിക്കുന്നത് .കരയോഗങ്ങളുടേതായി പുറത്തുവരുന്ന മെസ്സേജുകളിലാണ് ഈ കാര്യങ്ങൾ പറയുന്നത് .പുതിയ കമ്പനി നിയമപ്രകാരം നായർ സർവീസ് സൊസൈറ്റി കമ്പനിയിലെ ഓഹരി ഉടമകൾക്ക് വോട്ടവകാശം നിഷേധിക്കുന്നതിനെതിരെയാണ് കരയോഗങ്ങൾ രംഗത്തുവരുന്നത് .

കമ്പനിയുടെ ഓഹരിയുടമകളാണ് കരയോഗങ്ങൾ .ഓഹരി കൂടാതെ കമ്പനി തന്നെ തയ്യാറാക്കി വച്ചിട്ടുള്ള നിയമാവലി അനുസരിച്ചാണ് നായർ കൂട്ടായ്മകളായ കരയോഗങ്ങളിൽ ഭൂരിപക്ഷവും മുന്നോട്ടുപോകുന്നത് .എന്നാൽ ഇത്തരം നായർ കൂട്ടായ്മകൾക്ക് നിയമപ്രകാരമുള്ള മറ്റു രജിസ്ട്രേഷനുകൾ ഒന്നുംതന്നെയില്ല . അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും നിയമ പ്രകാരം നീങ്ങുന്നത് ബുദ്ധിമുട്ടാണ് . ഈ കാര്യം മുതലെടുത്തുകൊണ്ടാണ് കമ്പനി നിയമകാര്യങ്ങളെ സമീപിക്കുന്നത് .

ഒരേ സമയം ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന രക്ഷാകർത്താവിന്റെ റോൾ എൻ എസ് എസ് എടുക്കാറുണ്ടെങ്കിലും പതിറ്റാണ്ടുകളായി നായർ സമുദായ പരിഷ്കരണ കാര്യങ്ങളിൽ യാതൊരു ഇടപെടലുകളും നടത്താറില്ലന്നതാണ് വസ്തുത .എന്നാൽ ഓഹരി ഉടമകളായ നായർ സമുദായ കൂട്ടായ്മകളെ ഭിന്നിപ്പിച്ചു നിർത്താറുമുണ്ട് . അക്കാര്യത്തിൽ ബ്രിട്ടീഷ് നയമാണ് പിന്തുടരുന്നതെന്ന്‌ ആക്ഷേപമുണ്ട് . അടുത്ത കാലത്ത് നിലവിൽ വന്ന കേന്ദ്ര കമ്പനി നിയമം നടപ്പിലാക്കുവാൻ നായർ സർവീസ് കമ്പനി ഇനിയും തയ്യാറായിട്ടില്ല .

സംസ്ഥാന നിയന്ത്രണം ഉണ്ടായിരുന്ന സമയത്ത് നായർ സമുദായത്തിന്റെ പേരുപറഞ്ഞുകൊണ്ട് നിയമത്തിൽ പ്രത്യേക പരിഗണന നേടിയെടുത്തിരുന്നതായാണ് അറിയുന്നത് .അത് ഫലത്തിൽ ഓഹരി ഉടമകളായ കരയോഗങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതായി വന്നിട്ടുണ്ട് .അതായത് സമുദായ പേരിൽ രാഷ്ട്രീയ പാർട്ടികളേയും ഭരണ നേതൃത്വത്തെയും സ്വാധീനിച്ചുകൊണ്ട് സ്വാർത്ഥത താത്പര്യങ്ങൾക്കായി വഞ്ചനാപരമായ നീക്കങ്ങൾ നടത്തിയതായാണ് ഉയർന്നുകേൾക്കുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!