കിഴങ്ങുവിളകളുടെ കൃഷിരീതി; ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് ഇന്ന്

by | Apr 27, 2020 | Uncategorized | 0 comments

തിരുവനന്തപുരം :കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഇന്ന് (ഏപ്രില്‍ 27) ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണിവരെ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം മിഷനിലെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രേക്ഷകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു തത്സമയം മറുപടി നല്‍കും.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഭാവിയിലുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ലോക്ഡൗണ്‍ കാലത്ത് കൃഷിയിലേര്‍പ്പെടണമെന്നും അതില്‍ കിഴങ്ങുവര്‍ഗങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കിഴങ്ങുവിളകളുടെ കൃഷിരീതി വിഷയമാക്കി ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നത്. facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാം.

വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. കോവിഡ് കാലത്ത് മൈക്രോഗ്രീന്‍ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിലും പച്ചക്കറി കൃഷി വീടുകളില്‍ വ്യാപിപ്പിക്കുന്നതിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ ഫലം കണ്ടു.

ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വകുപ്പു മേധാവികളും ശാസ്ത്രജ്ഞരുമായ ഡോ. എം.എന്‍.ഷീല, ഡോ. സി.എ.ജയപ്രകാശ്, ഡോ.എം.സജീവ്, ഡോ. ജി. ബൈജു, ഹരിതകേരളം മിഷന്‍ കൃഷി ഉപവിഭാഗം കണ്‍സള്‍ട്ടന്റ് എസ്.യു. സഞ്ജീവ്, ടെക്‌നിക്കല്‍ ഓഫീസര്‍ വി.വി. ഹരിപ്രിയാദേവി എന്നിവരാണ് ഫേസ്ബുക്ക് ലൈവില്‍ പങ്കെടുക്കുന്നത്.

date

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!