കാർഷികോൽപാദനത്തിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി ഇ പി ജയരാജൻ

by | Apr 27, 2020 | Uncategorized | 0 comments

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ കൈവശമുള്ള തരിശ് ഭൂമിയിലെ കൃഷിക്ക് തുടക്കമായി,,,,,

തിരുവനന്തപുരം : വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള തരിശ് ഭൂമികളിലെ കൃഷിക്ക് തുടക്കമായി. തിരുവനന്തപുരം കരകുളത്തെ കെൽട്രോണിൽ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയ കിഴങ്ങ് വർഗങ്ങളും വാഴ, മുരിങ്ങ, അഗസ്തി ചീര തുടങ്ങിയ വിളകളുമാണ് കൃഷി ചെയ്യുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കാർഷിക രംഗത്തെ ഉൽപാദനം വർദ്ധിപ്പിച്ച്, വരാൻ സാധ്യതയുള്ള ഭക്ഷ്യക്ഷാമത്തെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ 307 ഏക്കർ ഭൂമിയാണ് കൃഷിക്കായി കണ്ടെത്തിയിട്ടുള്ളത്. കാർഷികോൽപാദനത്തിൽ എല്ലാവരും പങ്കാളികളാകണം. കൊറോണ ലോകത്താകെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. അതിനെ മറികടക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 36 സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിലാണ് വിവിധ കാർഷികവിഭവങ്ങൾ കൃഷി ചെയ്യുക. കാർഷിക മേഖലയിൽ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ പകരാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിൽ കൃഷി തുടങ്ങുന്നത്. കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ഹരിത കേരള മിഷനുമായി കൊകോർത്താണ് കൃഷി.
സി ദിവാകരൻ എം.എൽ.എ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, സെക്രട്ടറി എസ് സുരേഷ്‌കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ്, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഡി ഹുമയൂൺ, ബ്ലോക്ക് മെമ്പർ സുരേഷ്‌കുമാർ, കെൽട്രോൺ ചെയർമാൻ എൻ നാരായണ മൂർത്തി, എംഡി ടി ആർ ഹേമലത തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!