45 ഏക്കറുള്ള പടവിൽ 15 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ഇറക്കിയത്. ഉമ വിത്താണ് ഇതിനായി ഉപയോഗിച്ചത്. കൃഷി ശാസ്ത്രജ്ഞൻ ഡോ.യു ജയകുമാറിന്റെയും എ ആർ എസ് മേധാവി ലതയുടെയും ഉപദേശം കർഷകർക്ക് പ്രചോദനമായി മാറി. നൂറ് മേനിയിൽ വിളവെടുപ്പ് നടത്താൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കർഷകർ.
വിളവെടുപ്പ് ഉത്സവം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ സീമ ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികളായ മെമ്പർ ഷെറീഫ് ചിറക്കൽ, എ കെ ഹുസൈൻ, കൃഷി ഓഫീസർ റിസാമോൾ സൈമൺ, പടവ് ഭാരവാഹികളായ യു കെ ഇസ്മയിൽ, സെക്രട്ടറി എം പി സക്കീർ എന്നിവർ പങ്കെടുത്തു.
0 Comments