അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് “ക്ഷേത്രവിമോചന പ്രക്ഷോഭ “ത്തിന് ആഹ്വാനം ചെയ്യുന്നു.

by | May 22, 2020 | Spirituality | 0 comments

തിരുവനന്തപുരം : കഴിഞ്ഞ ശബരിമല ആചാര സംരക്ഷണ പോരാട്ട സമയത്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (AHP ) യുടെ അദ്ധ്യക്ഷൻ ഡോ.പ്രവീൺ ഭായ് തൊഗാഡിയയാണ് കേന്ദ്ര നിയമം കൊണ്ടുവന്ന് ക്ഷേത്രങ്ങളെ ദേവസ്വം ഭരണത്തിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത് ,മാത്രമല്ല 1984ലെ ശങ്കരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുകയും വേണം.

[ap_tagline_box tag_box_style=”ap-all-border-box”]1. ശ്രീപാർത്ഥസാരഥി ക്ഷേത്രം ബലമായ് കൈയ്യേറിയത് 2.ശബരിമലയിലെ ആചാരങ്ങളുടെ ലംഘനത്തിന് സർക്കാർ പിന്തുണ നൽകിയത് ,സായുധ സേനയെ ഉപയോഗിച്ച് അയ്യപ്പഭക്തരെ അടിച്ചൊതുക്കാനായ് നടന്ന ശ്രമങ്ങൾ … 3. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദേവൻ്റെ ആഭരണങ്ങൾ സ്ട്രോംഗ് റൂമിൽ നിന്നും ബാങ്ക് ലോക്കറിലേക്ക് മാറ്റുവാൻ നടന്ന ശ്രമങ്ങൾ … 4.ലോകനാർ കാവിലെ ക്ഷേത്രക്കുളത്തിൽ നിന്നും മത്സ്യം പിടിച്ച് വിൽക്കുവാൻ ടെണ്ടർ നൽകിയ മലബാർ ദേവസ്വം ബോർഡ് … 5 .കോവിഡ് പ്രതിസന്ധിയുടെ പേരിൽ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 5 കോടി രൂപ സർക്കാർ അപഹരിച്ചത് 6.തിരുവനന്തപുരം തീർത്ഥപാദ മണ്ഡപം പോലീസിനെ ഉപയോഗിച്ച് സർക്കാർ കൈയ്യേറിയത് .. 7.ഇപ്പോഴിതാ കോവിഡ് സാമ്പത്തിക പ്രതിസന്ധി മറി കടക്കുവാൻ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടു പാത്രങ്ങളും എടുത്ത് വിൽക്കുവാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തീരുമാനം …[/ap_tagline_box]

കേരളത്തിലെ സർക്കാർ സ്പോൺസേർഡ് ദേവസ്വം ബോർഡുകളുടെ ഹിന്ദുവിരുദ്ധ നയങ്ങൾ അനുദിനം വർദ്ധിക്കുകയാണ് …

ദേവസ്വം ബോർഡ് പിരിച്ചുവിട്ടു ഭരണം ഭക്തരെ ഏല്പിച്ചു കേന്ദ്രം നിയമം പാസ്സാക്കണം.

ക്ഷേത്രഭരണം ഭക്തരാൽ തിരഞ്ഞെടുക്കപ്പെട്ട സമിതികളെ ഏൽപ്പിക്കണം എന്ന് ശുപാർശ ചെയ്യുന്ന ജസ്റ്റിസ് ശങ്കരൻ നായർ കമ്മീഷൻ (1984)മുതൽ കേരള സർക്കാർ നിയമിച്ച പല കമ്മീഷനുകളും സമർപ്പിച്ച റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരിന്റെ മുന്നിൽ പൂഴ്ത്തി വെച്ചിട്ടുണ്ട്. ഒരു ഡ്രാഫ്റ്റ് ബില്ല് വരെ ഉണ്ടാക്കിയതാണ്. ഒരു രാഷ്ട്രീയക്കാരനും ഇത് നടപ്പാക്കാൻ താൽപ്പര്യം ഇല്ല.

ഭരണഘടനയുടെ ഏഴാം പട്ടികയിൽ concurrent ലിസ്റ്റിൽ 28ആം entry കേന്ദ്ര സർക്കാറിന്‌ ക്ഷേത്ര വിഷയത്തിൽ നിയമം ഉണ്ടാക്കാനുള്ള അധികാരം നൽകുന്നുണ്ട്.

28. Charities and charitable institutions, charitable and religious endowments and religious institutions.

അതിനാൽ കേരളത്തിലെ ഹിന്ദുക്കളോടും ക്ഷേത്ര വിശ്വസികളോടും അൽപ്പമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ കേന്ദ്ര സർക്കാർ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കരാള ഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കാൻ ഉടൻ നിയമം കൊണ്ടുവരണം. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന നിരവധി ഹിന്ദു കുടുംബങ്ങളുണ്ട് ;കുട്ടികളുടെ വിദ്യാഭ്യാസം ,ഒരു നേരത്തെ ആഹാരത്തിന് വേണ്ടി എല്ലാം കഷ്ടപ്പെടുന്ന സമാജത്തിലെ ഹിന്ദു സോദരങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാകണം ക്ഷേത്രങ്ങളുടെ വരുമാനം വിനിയോഗിക്കേണ്ടത് . കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ രാഷ്ട്രീയക്കാരുടെയും ഹിന്ദു വിരുദ്ധ ദേവസ്വം ബോർഡുകളുടെയും കരങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ “ക്ഷേത്രവിമോചനപ്രക്ഷോഭ “ത്തിന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്യുന്നു .മുഴുവൻ ഹൈന്ദവ വിശ്വാസികളും ധർമ്മാഭിമാനികളും കക്ഷി – രാഷ്ട്രീയ-ജാതി-സാമുദായിക ഭേദം വെടിഞ്ഞ് ഈ പ്രക്ഷോഭത്തിലണി ചേരണമെന്ന്  അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് -കേരളം സംസ്ഥാന ജനറൽ സെക്രട്ടറി   ഹരി പാലോട്  അഭ്യർത്ഥിച്ചു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!