തൃശൂർ : വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള ഒരുക്കങ്ങളെല്ലാം ജില്ലയിൽ പൂർത്തിയായി. കൊച്ചിയിൽ എത്തുന്ന ആദ്യ വിമാനത്തിൽ തൃശൂർ ജില്ലയിൽ നിന്നുളള 73 പേരാണ് ഉളളത്. രാത്രി 9.40 ന് വിമാനത്താവളത്തിൽ എത്തുന്ന ഇവരെ പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷങ്ങൾ ഉളളവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുളള നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തിക്കും. ആദ്യ വിമാത്തിൽ എത്തുന്നവർക്കായി ഗുരുവായൂരിലെ വിവിധ സ്ഥാപനങ്ങളിലാണ് നിരീക്ഷണസൗകര്യം ഒരുക്കിയിട്ടുളളത്. ഗുരുവായൂർ ദേവസ്വത്തിന്റെ 3 അതിഥി മന്ദിരങ്ങളിലായിരിക്കും ഇവരെ താമസിപ്പിക്കുക. ഇന്ന് (മെയ് 7) ചേരുന്ന യോഗത്തിൽ ഇക്കാര്യം വീണ്ടും പരിശോധിക്കും. വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങിനും രജിസ്ട്രറേഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കൗണ്ടറുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. റവന്യൂ, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ പ്രവാസികളെ ഗുരുവായൂരിൽ എത്തിക്കാനാണ് നിശ്ചിയിച്ചിട്ടുളളത്.
വിദേശമലയാളികളെ താമസിപ്പിക്കുന്ന കോവിഡ് കെയർ സെന്ററുകളിൽ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 7 നും 13 നും ഇടയിൽ 3000 ഓളം പേർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 30% പേർ ജില്ലയിലുളളവരാണ്. പ്രവാസിമലയാളികളെ കപ്പലിലും മടക്കി എത്തിക്കുന്നുണ്ട്. ആദ്യ കപ്പൽ മെയ് 10 നാണ് കൊച്ചിയിൽ എത്തുക. ഈ കപ്പലിലുളള തൃശൂർ ജില്ലക്കാരെ തൃശൂർ താലൂക്കിലുളള കോവിഡ് കെയർ സെന്ററുകളിലാണ് താമസിപ്പിക്കുക. തിരിച്ചെത്താൻ താൽപര്യം പ്രകടിപ്പിച്ച 47500 പ്രവാസികൾക്കായി ജില്ലയുടെ 7 താലൂക്കുകളിലും നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 354 കെട്ടിടങ്ങളിലായി 17122 കിടക്കകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുളള ശ്രമവും പുരോഗമിക്കുകയാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഇക്കാര്യം ഉറപ്പുവരുത്തും. റെഡ് സോണിൽ നിന്ന് മടങ്ങിയെത്തിയവരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റണമെന്ന് നിർദ്ദേശമുണ്ട്.
കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പറുകൾ: 9400063731, 9400063732, 9400063733, 9400063734, 9400063735.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments