ഫ്ലൈറ്റ് യാത്രയിൽ സംഭവിക്കുന്നത്;കൊറോണ കാലത്ത് വിമാന യാത്ര ഒഴിവാക്കുക

by | Apr 20, 2020 | Lifestyle | 0 comments

ഫ്ലൈറ്റില്‍ എയര്‍ കണ്ടീഷന്‍ ഇല്ലന്ന് നാം ആദ്യം മനസിലാക്കുക . ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്.അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും.വെള്ളം ഐസാകാന്‍ സീറോ ഡിഗ്രി മതിയെന്ന് നിങ്ങൾക്കറിയാല്ലോ. അതിലും എത്രയോ കടുത്ത തണുപ്പാണ് ആകാശത്ത് അനുഭവപ്പെടുന്നത്.വിമാനത്തിന്‍റെ എഞ്ചിന്‍റെ (ടര്‍ബൈന്‍റെ) അകത്ത് ഒരു Combustion chamber ഉണ്ട് . അതിലൂടെ കൊടു തണുപ്പുള്ള ഈ വായു കടന്നു ചൂടാകും.ഈ വായു നേരിട്ടു ആളുകള്‍ക്കു കൊടുക്കാന്‍ സാധിക്കില്ല. ആ വായുവിനെ ഒരു Heat exchanger ലൂടെ കടത്തിവിടും. യാത്രക്കാർക്ക് ഉപയോഗയോഗ്യമായ രീതിയില്‍ അതിനെ തണുപ്പിക്കും.ഈ വായുവാണ് നമ്മുടെ തലയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡക്റ്റു വഴി ( നോബുകള്‍ വഴി ) നമുക്കു ലഭിക്കുന്നത്. ഇതിനെ Bleed air എന്നാണു പറയുക.ഇതു കൂടാതെ വിമാനത്തിനകത്ത് ഉള്ള പ്രഷര്‍ (Cabin pressure) നിരന്തരം മെയിന്‍റയിന്‍ ചെയ്യേണ്ടതുണ്ട്.

കാരണം ഏകദേശം 120 മുതല്‍ 538 വരെ ആളുകളാണ് ഒരു ഫ്ലൈറ്റില്‍ ഉണ്ടാവുക .ബിന്‍ പ്രെഷര്‍ നിയന്ത്രിക്കുന്നതിനായി ഇത്രയും ആളുകള്‍ പുറത്തേയ്ക്കു വിടുന്ന ഉച്ചാസ വായു വിമാനത്തിനു പുറത്തേയ്ക്കു കൊണ്ടുപോകേണ്ടതുണ്ട്. അതിനു പ്രത്യേകം വാള്‍വുകള്‍ ഉപയോഗിക്കുന്നു.വിമാനത്തിനകത്തേയ്ക്ക് വരുന്നതും പോകുന്നതുമായ വായുവിന്റെ അളവ് കൃത്യമാക്കി നിലനിറുത്തുന്നത് ഈ വാള്‍വുകള്‍ ആണ്.
അല്പം കൂടി സാങ്കേതികമായി പറഞ്ഞാല്‍, ഈ വാള്‍വുകള്‍ വഴി നടക്കുന്ന എയര്‍ ചേഞ്ച് റേറ്റ് എന്നത്
വിമാനത്തിനുള്ളിലെ മൊത്തം വായു ഒരു മണിക്കൂറില്‍ ഏകദേശം 15 മുതല്‍ 20 ഇരട്ടി വരെയെങ്കിലും മാറിക്കൊണ്ടിരിണം എന്ന കാല്‍ക്കുലേഷനില്‍ ആണ്.ഇതിലെ വ്യതിയാനം കാരണമാണ് ചിലപ്പോള്‍ നമുക്ക് ചെവി അടഞ്ഞതു പോലെയും മൂക്കടപ്പും ഛര്‍ദ്ദിക്കാനുള്ള ത്വരയും തലവേദനയും എല്ലാം അനുഭവപ്പെടുന്നത്.
എന്തായാലും ഇത്രയും വലിയ അളവില്‍ വായുവിനെ അകത്തേയ്ക്കും പുറത്തേയ്ക്കും ചലിപ്പിച്ചാണ് ഓരോ വിമാന യാത്രയും നടക്കുന്നത്.അതിനാല്‍ തന്നെ അതിനകത്തിരിക്കുന്ന ഓരോ വ്യക്തിയും അവരുടെ ഉച്ചാസ നിശ്വാസ വായുവിനെ നിരന്തരം പങ്കിട്ടു കൊണ്ടിരിക്കുന്നുണ്ട്.

ഇതു തന്നെയാണ് കൊറോണ വ്യാപനത്തിന്റെ 99% ശതമാനവും വിമാനയാത്ര വഴി ആകാനുള്ള കാരണവും.

അത്രയും വെലോസിറ്റിയിലും പ്രഷര്‍ ചെയിഞ്ചിലും എക്സ്ചേഞ്ചിലും
നടക്കുന്ന കൃത്രിമ ശ്വസന വായുവിന്‍റെ കൈമാറ്റം നൂറു ശതമാനം ക്ലോസ്ഡ് ചേംബര്‍ ആയ വിമാനത്തില്‍ നിരന്തരം നടക്കുന്നു.ഒരു ബസ് അല്ലെങ്കില്‍ ട്രയിന്‍ യാത്രയെക്കാള്‍ വെറും മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം നീളമുള്ള വിമാനയാത്രയില്‍ നാം വേഗത്തില്‍ ക്ഷീണിതരാകുന്നതും ഇതുകൊണ്ടാണ്.ഇതുകൂടാതെ സാങ്കേതിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്. വെറുതെ നിറുത്തിയിട്ടാല്‍ കാശു ചെലവാകുന്ന ഏക വാഹനം വിമാനമാണ്.
ലാന്‍ഡിംങ് ചാര്‍ജ്, പാർക്കിംഗ് ചാർജ് , ഹാൻഡ്ലിംഗ് ചാർജ് , ജോബ് ഷിഫ്റ്റിംഗ് , അക്കമഡേഷൻ എക്സ്പൻസ് മുതലങ്ങോട്ട് ഒരു വലിയ തുക അതിനു വേണം. അതുകൊണ്ടു വിമാനങ്ങള്‍ പൊതുവേ നിലത്തു നിറുത്താറില്ല. വിമാനക്കമ്പനികള്‍ അതു നിലംതൊടാതെ പറപ്പിച്ചു കൊണ്ടേയിരിക്കും. (അവരേം കുറ്റം പറയാൻ പറ്റില്ല )
ഇതിനിടയില്‍ ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേയ്ക്ക് പോകുമ്പോള്‍ എല്ലാ വിമാനങ്ങളിലും വലിയ അണുനശീകരണമൊന്നും നടക്കുന്നില്ല. അതിനുള്ള സാവകാശം
അവര്‍ക്കു ലഭിക്കുന്നില്ല.കൂടിപ്പോയാല്‍ ഒന്നു ക്ലീന്‍ ചെയ്യും. തല വെച്ചിരുന്ന ഇടത്തെ ടിഷ്യൂ പേപ്പര്‍ എടുത്തു പുതിയതു വെക്കും. ഫ്രണ്ട് സീറ്റിലെ കാരിബാഗും നിലവും ഒന്നു വൃത്തിയാക്കും.വിലകൂടിയ ടിക്കറ്റുകള്‍ ഈടാക്കുന്ന വിമാന കമ്പനികള്‍ മാത്രമാണ് ആരോഗ്യ സുരക്ഷാ വിഷയത്തില്‍ മികച്ച സംവിധാനങ്ങള്‍ പാലിക്കുന്നുള്ളൂ .

അതിനാല്‍, ഈ കൊറോണ കാലത്ത് അത്രയ്ക്ക് അത്യാവശ്യമില്ലാത്ത വിമാന യാത്രകള്‍ കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ച് ഗർഭിണികൾ, പ്രായം കൂടിയവർ, നിരന്തരമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നവർ, പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ….

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!