ട്രെയിൻ യാത്രക്കാർ: ജില്ലാഭരണകൂടം മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കി

by | May 15, 2020 | Latest | 0 comments

ആലപ്പുഴ :അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തുന്ന യാത്രക്കാരെ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും ആയിരിക്കും എത്തിക്കുക. ആലപ്പുഴ നോഡല്‍ ഓഫീസര്‍ അമ്പലപ്പുഴ തഹസില്‍ദാരും, കായംകുളം നോഡല്‍ ഓഫീസര്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാരുമായിരിക്കും.

ഈ രണ്ടു ബസ് സ്റ്റാന്‍റുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, കെഎസ്ആർടിസി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായിരിക്കും ഈ ഹെൽപ്പ് ഡെസ്ക്

ട്രെയിന്‍ യാത്രക്കാരുടെ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് യാത്രക്കാരെ ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ തയ്യാറാക്കും. അതായത് വരുന്ന വ്യക്തിയുടെ താമസസ്ഥലം, വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ടോ, വാഹനം എവിടെ നിന്നാണ് വ്യക്തിയെ കയറ്റുക,
ക്വോറന്‍റൈന്‍ സൗകര്യങ്ങള്‍ എന്നിവ അടങ്ങിയ വിശദ വിവരങ്ങൾ കളക്ടറേറ്റ് കൺട്രോൾ റൂമിലെ സന്നദ്ധസേവകർ ആണ് തയ്യാറാക്കുക. ഇവ ജില്ലാ മെഡിക്കൽ ഓഫീസർ, പോലീസ് ,റവന്യൂ,ഹെൽപ്പ് ഡെസ്ക് എന്നിവർക്ക് കൈമാറും.

ബസ് സ്റ്റാന്‍ഡില്‍ എത്തിയതിനു ശേഷം യാത്രക്കാരെ വിവിധ ബസുകളില്‍ ആവശ്യപ്പെടുന്ന ഭാഗങ്ങളില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. കെഎസ്ആർടിസി യും അതത് നോഡൽ ഓഫീസർ മാരും ഇതിൻറെ ചുമതല വഹിക്കേണ്ടത് ആണെന്ന് മാർഗ്ഗനിർദ്ദേശ രേഖയിൽ പറയുന്നു.

ജില്ലാഭരണകൂടം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ എത്തുന്നതിനു മുന്‍പ് അതത് ബസുകളിലെ സീറ്റുകളില്‍ വെയ്ക്കാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വന്തം വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ എത്തുന്നതിനു മുന്‍പ് വാഹനങ്ങളില്‍ നല്‍കും. പോലീസിനും അതത് നോഡൽ ഓഫീസർമാർക്കുമാണ് ഇതിൻറെ ചുമതല.

യാത്രക്കാര്‍ ഏത് നിരീക്ഷണ സംവിധാനത്തിലേക്കാണ് പോകുന്നതെന്ന് (ഹോം ക്വാറന്റെ ൻ / കോവിഡ് കെയർ സെൻറർ) മനസ്സിലാക്കി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ചുമതല ജില്ലാ മെഡിക്കൽ ഓഫീസർക്കാണ്.

ബസ്സുകള്‍ തിരിച്ചെത്തിയ ശേഷം അണു നശീകരണം നടത്തും. ഇതിൻറെ ചുമതല കെഎസ്ആർടിസിക്കും ഫയർഫോഴ്സിനും ആണ് .

ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും മറ്റുള്ള വരുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല എന്നും ഉറപ്പുവരുത്തും. പോലീസിനും അതത് നോഡൽ ഓഫീസർ ക്കുമാണ് ഇതിനുള്ള ചുമതല

[ap_tagline_box tag_box_style=”ap-all-border-box”] യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ [/ap_tagline_box]

അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജില്ലാ  ഭരണകൂടം  പുറത്തിറക്കി.

യാത്രക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം  സ്വന്തം വീടുകളിലെ റൂം  കോറന്‍റൈനുകളിലേക്കോ കോവിഡ്കെയര്‍  സെന്‍ററിലേയ്ക്കോ  മാത്രമാണ്  യാത്രചെയ്യേണ്ടത്.

? കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.

? യാത്ര ചെയ്യുന്നയാള്‍  നിര്‍ബന്ധമായും  പിന്‍സീറ്റില്‍ ഇരിക്കേണ്ടതാണ്.ഒരു വാഹനത്തില്‍  ഡ്രൈവറുള്‍പ്പെടെ  രണ്ടു പേര്‍മാത്രമേ പാടുള്ളൂ.

? ഇരുചക്രവാഹനങ്ങളില്‍ യാത്ര അനുവദിക്കില്ല.

? യാത്രാ മദ്ധ്യേ വാഹനത്തിലുള്ള ഒരാളും ഒരു സ്ഥലത്തും ഇറങ്ങാന്‍ പാടില്ല.

? ഡ്രൈവര്‍ സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിച്ചിരിക്കണം.

? യാത്രക്കാരനും ഡ്രൈവറും നിര്‍ബന്ധമായും മാസ്ക്, കൈയ്യുറ എന്നിവ ധരിച്ചിരിക്കണം.

? യാത്രയ്ക്ക് ഉപയോഗിച്ച സ്വകാര്യ വാഹനം നിര്‍ബന്ധമായും അണുനശീകരണം നടത്തേണ്ടതാണ്.

? നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

ഈ നിര്‍ദ്ദേശങ്ങള്‍  ലംഘിക്കുന്നതായി  കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ്  മേധാവിയും ജില്ലാ  കലക്ടറും ചേർന്ന്  പുറത്തിറക്കിയ  മാർഗ്ഗനിർദ്ദേശ  രേഖയിൽ പറയുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!