മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച് പഞ്ചായത്തുകൾ

by | May 17, 2020 | Uncategorized | 0 comments

ആലപ്പുഴ: ലോക്ക്ഡൗൺ ഇളവിന് ശേഷം നാട്ടിലേയ്ക്ക് തിരികെ എത്തുന്നവർക്ക് സുരക്ഷിത വാസം ഉറപ്പിക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ. അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവരുടെ പാസ്സിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിമാരുടെ ലോഗിനിൽ ലഭ്യമായാലുടൻ ആ വ്യക്തിയുടെ വീട് ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് പരിശോധിച്ച് അറ്റാച്ച്ഡ് ബാത്തറും ഉൾപ്പെടെ ഹോം കാറന്റയിന് സൗകര്യമുണ്ടോ എന്ന് ഉറപ്പിക്കുന്നതാണ് ആദ്യ ഘട്ടം. ഇതിനായി വ്യക്തിയുടെ ഫോണിലേയ്ക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് വീടിന്റെ ലോക്കേഷൻ കൃത്യമായി മനസ്സിലാക്കുന്നു. ഹോം ക്വാറന്റൈനില്‍ സൗകര്യമില്ലാത്ത വീടാണെങ്കിൽ ഇവരെ കോവിഡ് കെയര്‍ സെന്‍റിലേക്ക് മാറ്റാനുള്ള നടപടികളിലും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കാളികളാണ്. ജില്ലാ കളക്ടർ ഏറ്റെടുത്ത് നൽകുന്ന സെന്ററുകളിൽ കിടക്ക, ബഡ്ഷീറ്റ്, മഗ്ഗ്, ബക്കറ്റ്, സോപ്പ്, പേസ്റ്റ്, മെഴുകുതിരി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് സജ്ജീകരിക്കുന്നു. ഇവിടെ തങ്ങുന്നവരുടെ കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്.

പാസ്സുകൾക്കുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടീമിനെ നിശ്ചയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ് ശ്രീകുമാർ അറിയിച്ചു. 79 ഗ്രാമപഞ്ചായത്തുകളിലായി 1169 വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ഹോ ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുതല മോണിറ്ററിംഗ് സമിതികൾ ചേർന്ന് ആവശ്യമായ ആസൂത്രണം സമയബന്ധിതമായി നടത്തിവരുന്നു. 7 വീതം പഞ്ചായത്തുകളെ മോണിറ്റർ ചെയ്യുന്നതിന് കോ-ഓർഡിനേറ്ററെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 0477-2252784, 0477-

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!