അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ശക്തൻ തമ്പുരാന്റെ വേനൽ കാല വസതിയായ കൊട്ടാരം നാശത്തിന്റെ അവസ്ഥയിൽ .കേരളത്തിൽ പഴയകൊട്ടാരങ്ങളും രാജഭരണ കാലഘട്ടത്തിലെ ശേഷിപ്പുകളും ആരും നോക്കാനില്ലാതെ അനാഥാവസ്ഥയിലാണ് .പൈതൃക സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പുനഃരുദ്ധാരണം നടത്തി സംരക്ഷിച്ചു നിർത്തേണ്ട പലതും ഇന്ന് പല സംഘടനകളുടെയും കൈകളിലാണ് . സാമ്പത്തിക ലാഭം നോക്കുന്ന സംഘടനകൾ,ബുദ്ധിപൂർവ്വം അനാഥ മന്ദിരങ്ങളായോ, വൃദ്ധ മന്ദിരങ്ങളായോ മാറ്റിയെടുക്കുകയാണ് പതിവ് . ഇങ്ങനെ മാറ്റിയെടുക്കുന്ന കെട്ടിടങ്ങളും ഭൂസ്വത്തുക്കളും കാലക്രമേണ ചില വ്യക്തികളുടെ കുടുംബ സ്വത്തുക്കളായി മാറുന്നു.കച്ചവട ലാഭം മാത്രം നോക്കി തട്ടിയെടുക്കുന്ന പൈതൃക സ്മാരകങ്ങൾ കൈവശം വയ്ക്കുവാൻ യാതൊരു നിയമ പിൻ ബലവുമില്ല .സംഘടിതമായ ബലമാണ് കാട്ടുന്നത് .നീതിയും നിയമവുമെല്ലാം ഇവരുടെ മുൻപിൽ കൈയും കെട്ടി നോക്കി നിൽക്കുന്നു .തിരുവനന്തപുരത്ത് രാഭരണകാലത്തെ കോട്ടമതിൽ ,ഇന്ന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കാത്തത് മൂലം പലയിടങ്ങളും നശിച്ച നിലയിലാണ് .മതിലിനു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലായെന്ന് നിയമമുണ്ട് .എന്നാൽ ചപ്പു ചവറുകൾ കൂട്ടിയിട്ട് തീകത്തിക്കുക ,യൂണിയൻ ഓഫിസുകൾ കെട്ടിവയ്ക്കുക ,തട്ടുകടകൾ കെട്ടുക തുടങ്ങിയ പ്രവർത്തികൾ യഥേഷ്ടം നടന്നുവരുന്നു .ഇതെല്ലാം അധികൃതർ മനഃപൂർവ്വം കണ്ടില്ലാന്നു അടിക്കുകയാണ് .ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് രാജഭരണ കാലം മുതൽ ആചാരഅനുഷ്ടാനങ്ങളുടെ ഭാഗമായി അനുവദിച്ചിരുന്ന മഠം ഇന്ന് ഒരു സംഘടനയ്ക്ക് നൽകിയിരിക്കുന്നു ..സ്വാമിയാർക്ക് കൊട്ടാരത്തിൽ നിന്നും നൽകിയിരിക്കുന്ന ഒരു കെട്ടിടത്തിൽ താമസിക്കേണ്ട അവസ്ഥയിലാണ് .,നെടുമങ്ങാട് കൊട്ടാരം അടുത്തകാലത്ത് പുതുക്കി പണിതുവെങ്കിലും സാധന സാമഗ്രികളിൽ പലതും മോഷണം നടന്നതായി പറയുന്നു ണ്ട് . കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന
ശ്രീ ശങ്കരാചാര്യ ആശ്രമങ്ങളായ സ്വാമിയാർ മഠങ്ങൾ ഇന്ന് നാഥനില്ലാ കളരികളാണ് .,അന്യ ധർമ്മത്തിൽ വിശ്വസിച്ചുവരുന്നവർ സ്വത്ത് മോഹിച്ചുകൊണ്ട് കയ്യേറ്റങ്ങൾ നടത്തി ശങ്കര ധർമ്മം നശിപ്പിക്കുവാൻ ശ്രമിച്ചുവരുന്നു .കോഴിക്കോട് ചിറയ്ക്കൽ കോവിലകത്തിന്റെ ഭാഗമായിരുന്ന കലക്‌ടറേറ്റിനു സമീപത്തെ കോടികൾ വിലമതിയ്ക്കുന്ന ഒരേക്കറോളം ഭൂമി ഇന്ന് ചില രാഷ്ട്രീയ കോമരങ്ങളുടെ കൈവശമാണ് .കോടതിവിധി ഉണ്ടായിട്ടുകൂടി അവകാശികൾക്ക് വിട്ടുകൊടുക്കുന്നില്ല ,.ഗുണ്ടായിസ്സമാണ് കാണിക്കുന്നത് . ഇത്തരം ഹീന പ്രവർത്തികൾക്ക് പിന്നിൽ രാജഭരണത്തെ നികൃഷ്ടമായി കണ്ട് കള്ളപ്രചാരണം നടത്തിവന്ന കൂട്ടരാണ് .ഇന്ന് സംവരണത്തിലൂടെ അധികാര സ്ഥാനങ്ങളിൽ മേൽക്കോയ്മപുലർത്തുന്ന വിഭാഗങ്ങൾ പകപോക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും .ജാതിവെറിയാണുള്ളത്. പുരാവസ്തു വകുപ്പിന്റെ ചിറ്റമ്മ നയമാണ് പൈതൃക സ്വത്തുക്കളുടെ നാശത്തിന്റെ മുഖ്യ കാരണം .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments