പുരാവസ്തു വകുപ്പിന്റെ ചിറ്റമ്മ നയം ,.പൈതൃക സ്വത്തുക്കൾ നശിക്കുന്നു

by | May 9, 2020 | History | 0 comments

അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ശക്തൻ തമ്പുരാന്റെ വേനൽ കാല വസതിയായ കൊട്ടാരം നാശത്തിന്റെ അവസ്ഥയിൽ .കേരളത്തിൽ പഴയകൊട്ടാരങ്ങളും രാജഭരണ കാലഘട്ടത്തിലെ ശേഷിപ്പുകളും ആരും നോക്കാനില്ലാതെ അനാഥാവസ്ഥയിലാണ് .പൈതൃക സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പുനഃരുദ്ധാരണം നടത്തി സംരക്ഷിച്ചു നിർത്തേണ്ട പലതും ഇന്ന് പല സംഘടനകളുടെയും കൈകളിലാണ് . സാമ്പത്തിക ലാഭം നോക്കുന്ന സംഘടനകൾ,ബുദ്ധിപൂർവ്വം അനാഥ മന്ദിരങ്ങളായോ, വൃദ്ധ മന്ദിരങ്ങളായോ മാറ്റിയെടുക്കുകയാണ് പതിവ് . ഇങ്ങനെ മാറ്റിയെടുക്കുന്ന കെട്ടിടങ്ങളും ഭൂസ്വത്തുക്കളും കാലക്രമേണ ചില വ്യക്തികളുടെ കുടുംബ സ്വത്തുക്കളായി മാറുന്നു.കച്ചവട ലാഭം മാത്രം നോക്കി തട്ടിയെടുക്കുന്ന പൈതൃക സ്മാരകങ്ങൾ  കൈവശം വയ്ക്കുവാൻ യാതൊരു നിയമ പിൻ ബലവുമില്ല .സംഘടിതമായ ബലമാണ് കാട്ടുന്നത് .നീതിയും നിയമവുമെല്ലാം ഇവരുടെ മുൻപിൽ കൈയും കെട്ടി നോക്കി നിൽക്കുന്നു .തിരുവനന്തപുരത്ത് രാഭരണകാലത്തെ കോട്ടമതിൽ ,ഇന്ന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കാത്തത് മൂലം പലയിടങ്ങളും നശിച്ച നിലയിലാണ് .മതിലിനു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലായെന്ന് നിയമമുണ്ട് .എന്നാൽ ചപ്പു ചവറുകൾ കൂട്ടിയിട്ട് തീകത്തിക്കുക ,യൂണിയൻ ഓഫിസുകൾ കെട്ടിവയ്ക്കുക ,തട്ടുകടകൾ കെട്ടുക തുടങ്ങിയ പ്രവർത്തികൾ യഥേഷ്ടം നടന്നുവരുന്നു .ഇതെല്ലാം അധികൃതർ മനഃപൂർവ്വം കണ്ടില്ലാന്നു അടിക്കുകയാണ് .ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക്‌ രാജഭരണ കാലം മുതൽ ആചാരഅനുഷ്ടാനങ്ങളുടെ ഭാഗമായി അനുവദിച്ചിരുന്ന മഠം ഇന്ന് ഒരു സംഘടനയ്ക്ക് നൽകിയിരിക്കുന്നു ..സ്വാമിയാർക്ക് കൊട്ടാരത്തിൽ നിന്നും നൽകിയിരിക്കുന്ന ഒരു കെട്ടിടത്തിൽ താമസിക്കേണ്ട അവസ്ഥയിലാണ് .,നെടുമങ്ങാട് കൊട്ടാരം അടുത്തകാലത്ത് പുതുക്കി പണിതുവെങ്കിലും സാധന സാമഗ്രികളിൽ പലതും മോഷണം നടന്നതായി പറയുന്നു ണ്ട് .                                                                    കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന
ശ്രീ ശങ്കരാചാര്യ ആശ്രമങ്ങളായ സ്വാമിയാർ മഠങ്ങൾ ഇന്ന് നാഥനില്ലാ കളരികളാണ് .,അന്യ ധർമ്മത്തിൽ വിശ്വസിച്ചുവരുന്നവർ സ്വത്ത് മോഹിച്ചുകൊണ്ട് കയ്യേറ്റങ്ങൾ നടത്തി ശങ്കര ധർമ്മം നശിപ്പിക്കുവാൻ ശ്രമിച്ചുവരുന്നു .കോഴിക്കോട് ചിറയ്ക്കൽ കോവിലകത്തിന്റെ ഭാഗമായിരുന്ന കലക്‌ടറേറ്റിനു സമീപത്തെ കോടികൾ വിലമതിയ്ക്കുന്ന ഒരേക്കറോളം ഭൂമി ഇന്ന് ചില രാഷ്ട്രീയ കോമരങ്ങളുടെ കൈവശമാണ് .കോടതിവിധി ഉണ്ടായിട്ടുകൂടി അവകാശികൾക്ക്‌ വിട്ടുകൊടുക്കുന്നില്ല ,.ഗുണ്ടായിസ്സമാണ്‌ കാണിക്കുന്നത് . ഇത്തരം ഹീന പ്രവർത്തികൾക്ക് പിന്നിൽ രാജഭരണത്തെ നികൃഷ്ടമായി കണ്ട് കള്ളപ്രചാരണം നടത്തിവന്ന കൂട്ടരാണ് .ഇന്ന് സംവരണത്തിലൂടെ അധികാര സ്ഥാനങ്ങളിൽ മേൽക്കോയ്മപുലർത്തുന്ന വിഭാഗങ്ങൾ പകപോക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും .ജാതിവെറിയാണുള്ളത്. പുരാവസ്തു വകുപ്പിന്റെ ചിറ്റമ്മ നയമാണ്    പൈതൃക  സ്വത്തുക്കളുടെ    നാശത്തിന്റെ   മുഖ്യ കാരണം  .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!