ആലപ്പുഴയിലെ കെ കെ നായർ അയോദ്ധ്യയിലെ നായർ സാഹിബ് ആയതെങ്ങനെ? ശുഭ ശ്രീധരൻ

by | Dec 31, 2023 | Latest | 0 comments

Instagram/nairnews

facebooknairnews youtubenairnews Share

ആലപ്പുഴയിലെ കേ. കേ. നായർ(kk nair)അയോധ്യയിലെ നായർ സാഹിബ് ആയതെങ്ങിനെ?

ഇന്ന് അയോധ്യയിലെ രാമക്ഷേത്രം വാർത്തകളിൽ നിറയുമ്പോൾ, രാംലല്ലയുടെ ക്ഷേത്രത്തേ സംരക്ഷിക്കുന്നതിന് പിന്നിലെ ഒരു നായർ (nair)പോരാളിയുടെ സമരവീര്യം വിസ്മരിക്കാൻ പാടില്ലാത്തതാണ്. രാമക്ഷേത്ര സംരക്ഷണത്തിനായി സാക്ഷാൽ ജവഹർലാൽ നെഹ്രുവിനോട് കൊമ്പ് കോർത്ത് , ഐ.ഏ.എസ് പദവി വേണ്ടെന്ന് വച്ച് ഇലക്ഷനിൽ മൽസരിച്ച് ഉത്തരപ്രദേശിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നായർ സാബ് !

ഇതാണ് കേ.കേ.നായർ(#kknair) എന്ന കരുണാകരൻ നായരുടെ കഥ. ആലപ്പുഴയിലെ കുട്ടനാട്ടിൽ സെപ്റ്റംബർ 11, 1907 – നായിരുന്നു കേ.കേ. നായരുടെ ജനനം. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിന്നായി ലണ്ടനിൽ പോയി . 21-ാം വയസിൽ ഐ.സി.എസ്. പരീക്ഷ പാസായി.

ബൽരാംപുരിലെ മഹാരാജ പാടേശ്വരി പ്രസാദ് സിങ്ങ് , മഹന്ത് ദിഗ്വിജയ് നാഥ്, കേ. കരുണാകരൻ നായർ – ഇവർ മൂവരും സുഹൃത്തുക്കളാകാൻ കാരണം ടെന്നിസിനോടുള്ള താൽപര്യമായിരുന്നു. 1946 -ൽ ഗോണ്ടയിൽ എത്തപ്പെട്ട കെ കെ നായർ മഹാരാജ പ്രതാപ് സിങ്ങിന്റെ സുഹൃത്താകുന്നതിൽ ടെന്നീസിനോടുള്ള കമ്പം പ്രധാന ഘടകമായി.
1947 ൽ മഹാരാജ പാടേശ്വരി പ്രസാദ് സിങ്ങ് ഒരു മഹായജ്ഞം സംഘടിപിച്ചു. അതിൽ മഹന്ത് ദിഗ്വിജയ്നാഥും കെ കെ നായരും കൂടാതെ കർപാത്രി മഹാരാജെന്ന ദണ്ടി സന്യാസിയും ക്ഷണിതാക്കളായിരുന്നു. ഇവർ മൂവരും ചേർന്ന് പല ചർച്ചകളിൽ ഏർപെട്ടു. ഹിന്ദുക്കൾക്ക് നഷ്ടപെട്ട ക്ഷേത്രഭൂമികളായ അയോധ്യയും മഥുരയും കാശിയും തിരിച്ച് പിടിക്കുന്ന സവർക്കറുടെ സ്വപ്നത്തേ പറ്റി മഹന്ത് ദിഗ്വിജയ് നാഥ് പറയുകയുണ്ടായി.
കെ കെ നായർ ഈ ദൗത്യം ഏറ്റെടുക്കുകയും തന്റെ സർവതും ഇതിനായി ത്യജിക്കും എന്ന് വാക്ക് നൽകുകയും ചെയ്തു.

1949, ജ്യൂൺ 1 ന് അദ്ദേഹം ഫൈസാബാദ് ജില്ലയുടെ ഡെപ്യൂട്ടി കമീഷണർ – കം – ഡിസ്ട്രിക്റ്റ് മജിസ്റ്റ്രേറ്റായി നിയമിക്കപ്പെട്ടു. ഇന്നത്തെ അയോദ്ധ്യയാണ് അന്ന് ഫൈസാബാദ് എന്ന് അറിയപ്പെട്ടിരുന്നത്.
കെ കെ നായർ(kknair) ബാബരി മസ്ജിദ് – രാമ ക്ഷേത്ര പരിസരത്തേ പറ്റി വിവരങ്ങൾ ശേഖരിച്ച് വിശദമായ റിപ്പോർട്ട് നൽക്കാൻ തന്റെ ഡെപ്യൂട്ടിയായ ഗുരുദത്ത് സിങ്ങിനോട് ആവശ്യപ്പെട്ടു.
ഗുരുദത്ത് സിങ്ങ് ഗൗരവത്തോടെ വിവാദ ഭൂമിയേ പറ്റിയും അവിടത്തെ ജനങ്ങളുടെ വികാരവും കണക്കിൽ എടുത്ത് റിപ്പോർട്ട് തയാറാക്കി. ഹിന്ദു ജനതയ്ക്ക് തങ്ങളുടെ ആരാധനാമൂർത്തിയുടെ ബൃഹദ് ക്ഷേത്രം പണിയാനുള്ള അതിയായ ആഗ്രഹം അദ്ദേഹം റിപ്പോർട്ടിൽ രേഖപെടുത്തി. ഏറ്റെടുക്കണ്ടേ ഭൂമി “നസുൽ ” (സർക്കാർ ഭൂമി) ആണെന്നും അറിയിച്ചു. ” താങ്കളുടെ നിർദ്ദേശപ്രകാരം ഞാൻ ജന്മഭൂമി സന്ദർശിച്ച് വിശദമായ പഠനം നടത്തി. ക്ഷേത്രവും പള്ളിയും അടുത്ത് അടുത്തായി സ്ഥിതി ചെയ്യുന്നു. രണ്ടിടത്തും ഭക്തർ തങ്ങളുടേതായ പൂജാ വിധികൾ നടത്തി പോരുന്നു. നിലവിലുള്ള ചെറിയ ക്ഷേത്രത്തിനുപകരം മാന്യവും വിശാലവുമായ ഒരു ക്ഷേത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു പൊതുസമൂഹം ഈ അപേക്ഷ നൽകിയത്. തടസ്സം ഒന്നുമില്ലാത്ത സ്ഥിതിയ്ക്ക്, ഭഗവാൻ രാംചന്ദ്രജി ജനിച്ച സ്ഥലത്ത് മനോഹരമായ ഒരു ക്ഷേത്രം സ്ഥാപിക്കാൻ ഹിന്ദുക്കൾക്ക് താൽപ്പര്യമുണ്ട്. ക്ഷേത്രം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നസുൽ [സർക്കാർ ഭൂമി] ആണ്” – നായർക്ക് സിംഗ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Open the link നായർവംശം വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം .

1949 ഡിസംബർ 22-ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വാധീനത്താൽ രാം ലല്ല ക്ഷേത്രത്തിൽ നിന്ന് രാം ലല്ലയുടെ വിഗ്രഹംവും ഹിന്ദുക്കളെയും പുറത്താക്കാൻ ഉത്തരവിട്ടതോടെ നാടകീയമായ വഴിത്തിരിവായി. കെ കെ നായർ ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ചു. രാലല്ലയുടെ വിഗ്രഹമുള്ള മുറി പൂട്ടി, പോലീസ് കാവലിൽ മാത്രമേ മുറി തുറക്കുകയുള്ളുവെന്ന് അറിയിച്ചു. കലാപത്തിനും രക്തച്ചൊരിച്ചിലിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യഥാർത്ഥ അവകാശികളായ ഹിന്ദുക്കളേ സ്ഥലത്ത് പൂജ നടത്താൻ അനുവദിച്ചു. സ്ഥലത്തിന് 500 m ചുറ്റളവിൽ മുസ്ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കി. കൂടാതെ സർക്കാർ ചെലവിൽ ജന്മഭൂമിയിൽ പൂജ നടത്തണമെന്നും പൂജാരിയ്ക്ക് ശമ്പളം നൽകണമെന്നും ഉത്തരവിട്ടു.

(Nair)നായരുടെ “ധിക്കാരത്തിന്റെ ” അനന്തരഫലമായി ഗോവിന്ദ് വല്ലഭ് പന്ത് അദ്ദേഹത്തേ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ കോൺഗ്രസ് സർക്കാരിനെതിരെ നായരുടെ നിയമപോരാട്ടം അദ്ദേഹത്തിന് അനുകൂലമായ കോടതി ഉത്തരവിൽ കലാശിച്ചു. വീണ്ടും സർവീസിൽ ചേർന്നെങ്കിലും നെഹ്‌റുവുമായുള്ള നിരന്തരമായ ഉരസലുകൾ കാരണം കെ കെ നായർ ഐഏഎസിൽ നിന്ന് രാജിവച്ച് അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. ഹിന്ദുക്കൾക്കെതിരായ നെഹ്‌റുവിന്റെ ‘ഔറംഗസീബിക് നയത്തേ’ വെല്ലുവിളിച്ചുകൊണ്ട് കെ.കെ.നായർ നടത്തിയ നിയമപോരാട്ടം കോടിക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ഫൈസാബാദിലും പരിസരത്തുമുള്ള ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ ‘നായർ സാഹിബ്’ എന്ന് വിളിച്ചു.

1952-ൽ അദ്ദേഹം ജനസംഘം ടിക്കറ്റിൽ ഉത്തർപ്രദേശ് അസംബ്ലിയിലേക്ക് മത്സരിച്ച് വിജയിച്ചു. ഭാര്യ ശകുന്തള നായരും ജനസംഘത്തിൽ ചേർന്നു. ഇരുവരും പിന്നീട് 1962-ൽ കൈസർഗഞ്ജ് , ഭഡൈച്ച് എന്നീ മണ്ഡലങ്ങളിൽ നിന്ന് നാലാം ലോകസഭയിൽ അംഗങ്ങളായി.
കൗതുകകരമായ ഒരു വസ്തുത എന്തെന്നാൽ, അവരുടെ ഡ്രൈവറും ഫൈസാബാദ് നിയോജക മണ്ഡലത്തിൽ ഇലക്ഷന് മത്സരിച്ച് ജയിച്ചു.

അടിയന്തിരാവസ്ഥയുടെ കാലത്ത് ജനസംഘത്തിലെ മറ്റ് നേതാക്കൾക്കൊപ്പം കേ. കേ. നായരും ഭാര്യ ശകുന്തളയും ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരേ
ശക്തമായി ശബ്ദമുയർത്തി അറസ്റ്റ് വരിച്ചു. 1976 -ൽ ജീവിത സായാഹ്നത്തിൽ നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിച്ച അദ്ദേഹത്തേ അയോധ്യാവാസികൾ സ്നേഹപൂർവം തടഞ്ഞു. തങ്ങൾക്ക് തണലായി എന്നും അദ്ദേഹം നിലകൊള്ളണമെന്ന് അവർ ആഗ്രഹിച്ചു. എങ്കിലും സ്വന്തം നാട്ടിൽ വിശ്രമ ജീവിതം തേടി അദ്ദേഹം തിരിച്ച് കുട്ടനാട്ടിൽ വന്നു. 7, സെപ്റ്റംബർ, 1977 ന് കെ കെ നായർ എന്ന ധീര യോദ്ധാവ ഇഹലോകവാസം വെടിഞ്ഞു.

തയ്യാറാക്കിയത്

Shubha Sreedharan.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ...

error: Content is protected !!