[ap_tagline_box tag_box_style=”ap-all-border-box”]ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയെ ഹെലിക്കോപ്റ്ററിൽ എത്തിച്ചെന്ന് ഒരു മലയാള പത്രം തെറ്റായി വാർത്ത നൽകി ; പ്രതീക്ഷ് വിശ്വനാഥ് [/ap_tagline_box]
മാധ്യമ രംഗത്തെ മുത്തശ്ശിയുടെ തെറ്റായ പ്രചാരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നത്തെ പത്ര വർത്തയെന്ന് പ്രതീക്ഷ് വിശ്വനാഥ് . ബദ്രിനാഥിലെ പൂജാരിയായ റാവൽജിയെ ഹെലികോപ്റ്ററിൽ എത്തിച്ചുവെന്നാണ് വാർത്ത . റാവൽജിയുടെ യഥാർത്ഥ യാത്ര, കണ്ണൂരിൽ നിന്നും ഇന്നോവ കാറിലായിരുന്നു . ഹിന്ദു സംഘടന പ്രവർത്തകരായ നിതിനും , ശരണും ആയിരുന്നു വാഹനം ഓടിച്ചത്. ആദ്യദിവസം മഹാരാഷ്ട്രയിലെ കോലാഹപൂരിൽ താമസിക്കുകയും രണ്ടാം ദിവസം മധ്യപ്രദേശിലെ ഓംകാരേശ്വരാറിലും മൂന്നാംദിവസം ഉത്തർപ്രദേശിലെ മാഥുരയിലും താമസിച്ചായിരുന്നു യാത്ര . അതാത് സർക്കാരുകളുമായും ബന്ധപെട്ടു. കോർഡിനേഷൻ നടത്തിയത് താനായിരുന്നു . യാത്രയിൽ ഭക്ഷണവും താമസസൗകര്യങ്ങളും നൽകിയത് ഹിന്ദു സേവാകേന്ദ്രം പ്രവർത്തകരും ബി ജെ പി പ്രവർത്തകരും ആണ് . പത്രത്തിൽ തെറ്റായ വാർത്ത കൊടുക്കുന്നത് പുതിയ കാര്യമല്ല . എന്നാൽ അതു സ്ഥിരമായി ചെയ്യുന്നത് സംശയാസ്പദമാണെന്ന് അദ്ദേഹം ആരോപിക്കുന്നു . യാത്ര വിവരങ്ങളടങ്ങിയ രേഖകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു .
0 Comments