പശ്ചിമ ബംഗാളിലേക്ക് രണ്ടാമത്തെ ട്രെയിന്‍ ഇന്ന്( മെയ് 26)

by | May 26, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ജില്ലയില്‍നിന്ന് ഇതുവരെ മടങ്ങിയത് 2439 അന്യസംസ്ഥാക്കാർ[/ap_tagline_box]

കോട്ടയം:  ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ മടങ്ങിയത് 2439 അന്യസംസ്ഥാക്കാർ  . ഏറ്റവുമധികം പേര്‍ തിരികെ പോയത് പശ്ചിമ ബംഗാളിലേക്കാണ്. മെയ് 18ന് കോട്ടയത്തുനിന്ന് ബംഗാളിലെ ന്യൂ കുച്ച് ബിഹാര്‍ സ്റ്റേഷനിലേക്കു പോയ ട്രെയിനില്‍ 1463 പേരാണ് ഉണ്ടായിരുന്നത്. യു.പി-763, രാജസ്ഥാന്‍-67, ഛത്തീസ്ഗഢ്-62, ഉത്തരാഖണ്ഡ്-49, മണിപ്പൂര്‍-19, ജമ്മു കശ്മീര്‍-11, മിസോറാം-മൂന്ന്, സിക്കിം-രണ്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളുടെ എണ്ണം. ഇതില്‍ ബംഗാളും യു.പിയും ഒഴികെയുള്ള സംസ്ഥാനങ്ങിളില്‍നിന്നുള്ളവരെ എറണാകുളത്ത് എത്തിച്ചാണ് നാട്ടിലേക്കയച്ചത്.പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്(മെയ് 26) വൈകുന്നേരം ആറിന് കോട്ടയത്തുനിന്ന് പുറപ്പെടും. ജില്ലയില്‍നിന്നുള്ള 1464 തൊഴിലാളികളാണ് ഇതില്‍ മടങ്ങുന്നത്. മീനച്ചില്‍-470, ചങ്ങനാശേരി-464, കോട്ടയം-300, വൈക്കം-130, കാഞ്ഞിരപ്പള്ളി-100 എന്നിങ്ങനെയാണ് ഇവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. ഇവര്‍കൂടി യാത്രയാകുന്നതോടെ ജില്ലയില്‍നിന്ന് മടങ്ങിയ അന്യസംസ്ഥാക്കാരുടെ എണ്ണം 3903 ആകും. ആകെ 26822 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!