ചെന്നിത്തല : ക്ഷീരകർഷക ദിനമായ ജൂൺ 1 ന് ബിജെപി കർഷകമോർച്ച ചെന്നിത്തല പടിഞ്ഞാറൻ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ ക്ഷീരകർഷകരെ ആദരിച്ചു. കർഷകമോർച്ച പടിഞ്ഞാറൻ മേഖല പ്രസിഡന്റ് സന്തോഷ് ചാല അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകമോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം ജന.സെക്രട്ടറി പ്രമോദ് കോടിയാട്ടുകര, ബിജെപി ചെന്നിത്തല പടിഞ്ഞാറൻ മേഖല പ്രസിഡന്റ് മനീഷ് കളരിക്കൽ, വാർഡ് മെമ്പർ രമദേവി ടീച്ചർ എന്നിവർ സംസാരിച്ചു. കർഷകമോർച്ച മേഖല ജന.സെക്രട്ടറി ദിനു കോട്ടമുറി, സെക്രട്ടറി ദീപു.ജി, ബിജെപി മേഖല ജന.സെക്രട്ടറി ഹരി മണ്ണാരേത്ത്, വൈ.പ്രസിഡന്റ് ഗോപി, സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments