പോത്തൻകോട്: അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ സാമൂഹിക വിരുദ്ധർ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കുടുംബത്തിന് കൈത്താങ്ങായി ബിജെപി. വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽപുത്തൻ വീട്ടിൽ ശ്രീക്കുട്ടൻ്റെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. ഭാര്യ അശ്വതി (25)യ്ക്ക് മർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീടിൻ്റെ ദുരാവാസ്ഥ കണ്ട് ബിജെപി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടിച്ച് തകർത്ത വീടിൻ്റെ പുനർ പ്രവർത്തനങ്ങളും വീട്ടു ഉപകരണങ്ങളും വാങ്ങി നൽകിയത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ട്രഷർ ജെ.ആർ പത്മകുമാറിൻ്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ശ്രീകുട്ടൻ്റെ വീട് സന്ദർശിച്ച് പുതിയ ടിവി വാങ്ങി നൽകി. സാമൂഹ്യ വിരുദ്ധരുടെ അക്രമത്തെ ജന സേവനത്തിലൂടെ പരാജയപ്പെടുത്തുക എന്നതാണ് ബിജെപിയും പ്രർത്തനമെന്നും പത്മകുമാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, ജില്ലാ സെക്രട്ടറിമാരായ എം.ബാലമുരളി, പാങ്ങപ്പാറ രാജീവ്, മേഖലാ സെക്രട്ടറി കല്ലയം വിജയകുമാർ, മുരളികൃഷ്ണൻ, പള്ളിപ്പുറം വിനോദ്, സ്വപ്നാസുദർശൻ, സുരേഷ് പട്ടത്താനം തുടങ്ങിയവരും പങ്കെടുത്തു. യുവതിയെ അക്രമിച്ച സംഭവത്തിൽ വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നാല് പ്രതികളെ പിടികൂടിയിരുന്നു. പ്രദേശത്ത് സിപിഎം അക്രമങ്ങൾ വ്യാപിച്ചതോടെ സ്വയരക്ഷ തേടി അൻപതോളം കുടുംബങ്ങൾ ബിജെപിയിൽ ചേർന്നിരുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments