ബ്രാഹ്മണ്യം ശാസ്ത്രീയതയുടെയും മുഖം . മത രാഷ്ട്രീയ ഭ്രാന്തുമായി ക്ഷേത്രങ്ങൾക്കും ക്ഷേത്ര സങ്കൽപ്പത്തിനും യാതൊരു ബന്ധവുമില്ല .

by | Feb 13, 2024 | Spirituality | 0 comments

ആരാധന സമ്പ്രദായങ്ങളിൽ കേരളത്തിൽ ബ്രാഹ്മണരെ സംബന്ധിച്ച് മറ്റുള്ളവർക്ക് മനസിലാക്കുവാൻ കഴിഞ്ഞെങ്കിൽ ജാതി സമുദായ സ്പർദ്ധതകൾ ഉണ്ടാകുമായിരുന്നില്ല . വേദങ്ങളും സനാതനീയരും ഹൈന്ദവ സംസ്കാരവും ഒക്കേ നൂറ്റാണ്ടുകൾ പിന്നിട്ട മനുഷ്യ ജീവിതത്തിൻറെ ഭാഗമാണ് . എന്നാൽ ക്ഷേത്ര സങ്കൽപ്പവും ബ്രാഹ്മണരും എന്തെന്ന് അധികമാർക്കും അറിയില്ല .ഒരു ക്ഷേത്രത്തിലെ ബ്രാഹ്മണൻ ഒരിക്കലും തനിക്കും തൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാറില്ല .ദേശത്തിനും സകലതിനും നന്മയാണ് തന്ത്രം കൊണ്ടും നിത്യാരാധനകൊണ്ടും ലക്ഷ്യമിടുന്നത് . ദേശത്തെ എന്നുപറയുമ്പോൾ മൃഗങ്ങൾ മുതൽ പ്രകൃതിയും കൃഷിയും തുടങ്ങി സകലതും ഉൾപ്പെടുന്നു .അതായത് ക്ഷേത്ര സങ്കൽപ്പത്തിൽ നിന്നും ദേശത്തിനും മനുഷ്യർ തുടങ്ങിയ സകലതിനും ലഭിക്കുന്ന ഉത്പന്നമാണ് ദുരന്തങ്ങളും രോഗ പീഡകളും ഒന്നുമില്ലാത്ത അവസ്ഥ .ഇതെങ്ങനെയാണ് ഒരു ആരാധന സ്ഥലത്ത് നിന്നും ഒരു മനുഷ്യന് നല്കാൻ കഴിയുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ,എങ്കിൽ ബ്രാഹ്മണരുടെ മഹത്വം തിരിച്ചറിയുമായിരുന്നു .അതിലൂടെ സനാതന സംസ്കാരവും ഒരു കാലത്തെ ജീവിത രീതികളും അറിയുമായിരുന്നു . ജാതി സമുദായ രാഷ്ട്രീയ വെറികൾ ഉണ്ടാകുമായിരുന്നില്ല . പ്രപഞ്ചത്തിന്റെ സൃഷി ശക്തിയായ ജീവശക്തിയെയാണ് ക്ഷേത്രങ്ങളിൽ ആരാധിച്ചിരുന്നതെന്ന് എത്രപേർക്കറിയാം . ശ്രീകോവിലിന് മുകളിൽലോഹത്തിൽ സ്ഥാപിക്കുന്നതിനെയാണ് താഴിക കുടം എന്നറിയപ്പെടുന്നത് .പ്രപഞ്ചത്തിലെ ജീവശക്തിയെ സ്വീകരിക്കുന്നതിനാണ് അത് സ്ഥാപിക്കുന്നത് . പ്രപഞ്ചത്തിലെ ഓരോ അംശവും അത് ഗ്രഹമോ, നക്ഷത്രമോ ഭൂമിയോ, ജീവനോ, പ്രകൃതിയോ എന്തുമാകട്ടെ പരസ്പ്പരം ബന്ധപ്പെടുകയോ, സ്വാധീനിക്കുകയോ ചെയ്യുന്നുണ്ട് . നമ്മുടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഭൂമിയെയും തിരിച്ചും പല വിധത്തിൽ സ്വാധീനിക്കുന്നു. ഇവയിൽ നിന്നുണ്ടാകുന്ന ഊര്ജ്ജമാണ് സ്വാധീനത്തിന് കാരണമാകുന്നത് .ഹിമാലയത്തിലെ കൈലാസം പോലെയുള്ള പർവ്വതങ്ങളും മറ്റും ഇത്തരത്തിലുള്ള ഊർജ്ജത്തെ സംഭരിക്കുകയും അത് ഗുണകരമായ വിധത്തിൽ ഭൂമിയിലേക്ക് പകരുകയും ചെയ്യുന്നുണ്ട് .വിവിധ കോണുകളിൽ (Angle) കൂടി നവഗ്രഹങ്ങളുടെ ചൈതന്യത്തെ ഇത്തരം ശിലാ സംഘാതങ്ങൾ സംഭരിക്കുകയും പ്രവഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇതിനെ നാം പവിത്രമായി കരുതുന്നത്. നെഗറ്റീവ് അയോണുകൾ (ion) ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം സ്ഥലങ്ങൾ . അന്തരീക്ഷ വായുവിലെ മോളിക്യൂളുകൾ സ്ഥിരമായി പോസ്സിറ്റീവോ, നെഗറ്റീവോ ചാർജ്ജുള്ള കണികകളായി വിഭജിക്കപ്പെടുന്നുണ്ട് . ഇതിനാവശ്യമായഊർജ്ജം ഇടിമിന്നൽ , കോസ്മിക് രശ്മികൾ സൗരോർജ്ജം വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ നിന്നാണ് പ്രകൃതിദത്തമായി ലഭിക്കുന്നത്. കൈലാസം, കേദാർ നാഥ്‌ ഗംഗോത്രി, യമുനോത്രി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിൻറെ അനുപാതം സ്ഥിരമാണ് .എന്നാൽ ബാക്കി സ്ഥലങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വായുവിൻറെ അയോണുകളുടെ സംഖ്യയിലും +ve, -ve. ചാർജ്ജുകളുടെ അനുപാതത്തിലും വ്യത്യാസം വരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഈ അനുപാതം സ്ഥിരമാക്കാൻ വേണ്ടിയാണ് ബ്രാഹ്മണർ ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന നിർമ്മിതികളിലൂടെ ശ്രമിച്ചിട്ടുള്ളത് . രോഗങ്ങൾ തടയുന്നതിനും ആരോഗ്യവും ആയ്യുസ്സും നിലനിർത്തുന്നതിനും നെഗറ്റീവ് അയോൺ (-ve ion) ആവശ്യമാണ് അതിനായി ക്ഷേത്രം പണിയുകയും, നവഗ്രഹ അംശമായി മാറ്റുന്നതിനും അതിൽ ലയിപ്പിക്കുന്നതിനും ഏറ്റവും സഹായകമായി ക്ഷേത്രത്തിൻറെ ശ്രീകോവിൽ നിർമ്മിക്കുകയും അതിന്റെ താഴികക്കുടത്തെ അതിശക്തമായ ഒരു ആന്റീന (Antenna) ആക്കി മാറ്റുകയും ചെയ്തു. നവഗ്രഹസത്തയെ ഒരു നാണയത്തിലേക്ക് (Metal Coin) ആവാഹിച്ച് അതിൻറെ വശങ്ങൾ യോഗശക്തികൊണ്ട് ഉരുക്കിചേർത്ത് അത് താഴികക്കുടങ്ങളിൽ ക്ഷേത്ര-വേദഗണിത പ്രകാരമുള്ള ഉത്തമ കോണിൽ സ്ഥാപിക്കുന്നതിലൂടെയാണ് ഇതൊരു ആന്റീന ആകുന്നത് ഈ നാണയത്തിലാണ് Iridum എന്ന ലോഹം അടക്കം ചെയ്തിട്ടുള്ളത് . പ്ലാറ്റിനം വർഗ്ഗത്തിൽ പെട്ട വെള്ള നിറത്തിൽ അൽപ്പം മഞ്ഞ കലർന്ന നിറമുള്ള ഈ ലോഹം 2000 ഡിഗ്രി സെന്റി ഗ്രേഡിലും ഒരു മാറ്റവും വരുന്നതല്ല. 1803-ൽ സ്മിത്ത് സെൻ എന്നൊരു ബ്രിട്ടീഷ് കാരനാണ് ഈ ലോഹം കണ്ടു പിടിച്ചത് എന്ന് പറയുന്നു. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ബ്രാഹ്മണർ ഇതിൻറെ ഉപയോഗം മനസിലാക്കിയിരുന്നു . അത്യധികം അപൂർവ്വമായ ഈ ലോഹത്തിന് നവഗ്രഹ രശ്മികളെ സ്വാംശീകരിക്കാനും -ve അയോണുകളെ പ്രസരിപ്പിക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .ഇത്തരത്തിൽ പ്രപഞ്ച ശക്തിയെ സ്വീകരിച്ച് ഭൂമിയിൽ പകരുകയും അത് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പ്രകൃതിയ്ക്കും സകലതിൻറെയും നില നില നില്പിന് കാരണമാകുന്ന നിലയിൽ ഉപയോഗപ്പെടുത്തുകയാണ് ക്ഷേത്ര നിർമ്മിതികളിലൂടെ ബ്രാഹ്മണർ ചെയ്തിട്ടുള്ളത് .അവർ പഠനം നടത്തുന്ന വേദങ്ങളിലോ ബ്രാഹ്മണ ഗ്രന്ഥങ്ങളിലോ ജാതി സമുദായ വേർതിരിവുകളോ വിദോഷങ്ങളോ പറയുന്നില്ല .പ്രപഞ്ചത്തോളം വിശാലമായ അറിവുകളാണ് വേദങ്ങൾ അതിൽ പറയുന്ന പ്രകാരം ജാതി മത വർണ്ണ വർഗ്ഗ ഭാഷ ദേശ ഭേദമന്യേ പ്രവർത്തിക്കുന്ന ബ്രാഹ്മണർക്ക് എങ്ങനെയാണ് നിസ്സാരമായഅനവധി ജീവജാലങ്ങളിൽ ഒന്നായ മനുഷ്യ വർഗ്ഗത്തിലെ ഭൗതിക ജീവിത പ്രവർത്തന വേർതിരിവുകൾ സൃഷ്ടിക്കാൻ കഴിയുക .അത് തിരിച്ചറിയാൻ ബ്രാഹ്മണങ്ങൾ തന്നെ എന്തെന്ന് മനുഷ്യർ തിരിച്ചറിയേണ്ടതാണ് . പ്രപഞ്ചത്തിൻറെ തിരിച്ചറിഞ്ഞവനാണ് യഥാർത്ഥ ബ്രാഹ്മണൻ .അതൊരു ഭൂമിയിലെ കോടിക്കണക്കിന് വരുന്ന മനുഷ്യരിൽ ഒരു പ്രദേശത്തെ മനുഷ്യ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ടതല്ല .ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ സ്വീകരിക്കപ്പെടുന്ന പ്രപഞ്ച ജീവ ശക്തിയെ നിലനിർത്തുന്നതിനും മറ്റും ബ്രാഹ്മണർ പാലിക്കുന്ന ജീവിത രീതിയെ ഷോഡശ ആചാരങ്ങൾ എന്നറിയപ്പെടുന്നു . ഇത് ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകളാണ് . ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി വരേ നീളുന്നുണ്ട് . അതിലൂടെ മറ്റുള്ളവരിൽ നിന്ന് ബ്രാഹ്മണൻ വ്യത്യസ്തനാക്കുന്നു . പ്രപഞ്ച ജീവ ശക്തി കുടികൊള്ളുന്ന ഒരു ബ്രാഹ്മണ ശരീരത്തിന് മാത്രമേ ക്ഷേത്ര ചൈതന്യത്തെ നിലനിർത്താനും സാധിക്കുകയുള്ളു .ഇതറിയാതെയാണ് നിസ്സാരമായി നമ്മുടെ സമൂഹം ബ്രാഹ്മണരെ ജാതിയുടെ ചങ്ങലയിൽ ബന്ധിക്കാൻ ശ്രമിക്കുന്നത് .ബ്രാഹ്മണരുടെ ജീവിത രീതിക്ക് ത്യാഗങ്ങളുടെ കഥകൾ പറയുവാനുണ്ട് .അറിവ് നേടുന്നതിന് ത്യാഗപൂർണ്ണമായ വർഷങ്ങളുടെ കഷ്ടപാടുകളാണ് ബ്രാഹ്മണർ സഹിക്കുന്നത് . ബ്രാഹ്മണ്യം ആധുനിക ശാസ്ത്രവും അംഗീകരിച്ചതാണ് . സമൂഹത്തിൽ നിലനിൽക്കുന്ന മത രാഷ്ട്രീയ ഭ്രാന്തുമായി ക്ഷേത്രങ്ങൾക്കും ക്ഷേത്ര സങ്കൽപ്പത്തിനും യാതൊരു ബന്ധവുമില്ല .
Brahminism is the face of science, temples and the concept of temples have nothing to do with religion and politics.pathradipar
Brahminism is the face of science, temples and the concept of temples have nothing to do with religion and politics..pathradipar

Brahminism is the face of science, temples and the concept of temples have nothing to do with religion and politics..pathradipar

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!