സംസ്ഥാനത്ത് സ്തനാർബുദ നിർണയത്തിനുള്ള മാമോഗ്രാം സൗകര്യം ജില്ലാ, താലൂക്ക് തല ആശുപത്രികളിലേക്കും വ്യാപിക്കുന്നു.(Breast cancer detection: Mammogram system in district and taluk hospitals9) കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി ആലപ്പുഴ ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, പാല ജനറൽ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നീ 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്. കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീന്‍ ചെയ്തു വരുന്നുണ്ട്. ഈ പരിശോധനയിൽ ഏറ്റവുമധികം കണ്ടെത്തിയ കാന്‍സര്‍ സ്തനാര്‍ബുദമാണ്. ആകെ 1.53 കോടിയിലധികം പേരെ സ്‌ക്രീന്‍ ചെയ്തതില്‍ 7.9 ലക്ഷത്തിലധികം പേര്‍ക്കാണ് സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സ്തനാര്‍ബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രത്യേക പ്രാധാന്യം നൽകിയാണ് കൂടുതൽ ജില്ലാ, താലൂക്ക് ആശുപത്രികളിൽ മാമോഗ്രാം സംവിധാനം സജ്ജമാക്കുന്നത്.
മാമോഗ്രാം സ്തന എക്‌സ്-റേ പരിശോധനയിലൂടെ സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കാന്‍ സാധിച്ചാൽ രോഗം സങ്കീര്‍ണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും. കാൻസർ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനായി കാൻസർ സെന്ററുകളിലും പ്രധാന മെഡിക്കൽ കോളേജുകളിലും നിലവിലുള്ള സംവിധാനത്തിന് പുറമെ എല്ലാ ആശുപത്രികളിലും, ജനകീയാരോഗ്യ കേന്ദ്രങ്ങളിലും കാൻസർ പ്രാരംഭ പരിശോധന ആരംഭിച്ചതിനൊപ്പം സ്തനാർബുദം സ്വയം കണ്ടെത്തുന്നതിനുള്ള പരിശീലനവും സ്ത്രീകൾക്ക് നൽകുന്നുണ്ട്.
കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. സമഗ്ര കാൻസർ കെയർ , ജീവിതശൈലി സ്ക്രീനിംഗ്, റോബോട്ടിക് സർജറി സൗകര്യം ,കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട്, കാൻസർ രജിസ്ട്രി സംവിധാനങ്ങൾ എന്നിവ കേരളത്തിൽ കാൻസർ ചികിത്സക്കായി നിലവിലുണ്ട്. ഇതുകൂടാതെ കാന്‍സര്‍ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍ നടത്തുകയും പ്രധാന ആശുപത്രികള്‍ക്ക് പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കും.
0 Comments