ടിപ്പുവിൻ്റെ മുട്ടുകാലുവെട്ടി ആ മതഭ്രാന്തനെ ആജീവനാന്ത മുടന്തനാക്കി തിരുവിതാംകൂറിൽ നിന്ന് തുരത്തിയോടിച്ച വീരൻ ! പത്മനാഭൻ്റെ കൊടിമരത്തിൽ ഞാനെൻ്റെ കുതിരയെക്കെട്ടും’ എന്ന് രണ്ടാംവട്ടവും ഗീർവാണമടിച്ച് തിരുവിതാംകൂർ ആക്രമിക്കാനെത്തിയ ടിപ്പുവും, സൈന്യവും ആലുവാപ്പുഴയോരത്ത് തമ്പടിച്ചിരിക്കവേ, ഭൂതത്താൻ കെട്ടിലെ അണക്കെട്ട് തുറന്നുവിട്ട് ടിപ്പുപ്പടയെ അറബിക്കടലിലൊഴുക്കിയ ധീരൻ! തിരുവിതാംകൂറിനെ മറ്റൊരു മലബാറാകാതെ കാത്തുരക്ഷിച്ച പടയാളി. ബ്രിട്ടീഷ് ഭരണാധികാരി മെക്കാളയെ ബോൾഗാട്ടി പാലസിന്റെ ഉള്ളിൽക്കയറി ആക്രമിച്ച സ്വാതന്ത്ര്യ സമര സേനാനി.
ശത്രുവിൻ്റെ കൈകൊണ്ട് മരിക്കില്ലെന്നുറച്ച് മരണംവരെ ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ 42-ആം വയസ്സിൽ സ്വയം മൃത്യുവരിച്ച ധീരദേശാഭിമാനി. പിള്ളയുടെ ശവശരീരം കണ്ടെടുത്ത് പള്ളത്തുരുത്തിയിലും, പിന്നീട് പുറക്കാടും പൊതുവഴിയിൽ കെട്ടിത്തൂക്കി അരിശം തീർക്കേണ്ടി വന്നു ബ്രിട്ടീഷുകാർക്ക് .
0 Comments