കുറ്റവാളിയുടെ നൂറാം ജന്മ വാർഷികം., അർഹിച്ച അവജ്ഞയോടെ തള്ളി കേരള സമൂഹം

by | Jul 10, 2021 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-top-border-box”]സാമൂഹ്യദ്രോഹിയുടെ  നൂറാം ജന്മ വാർഷികം ,അർഹിച്ച  അവജ്ഞയോടെ  കേരള സമൂഹം  തള്ളിക്കളഞ്ഞു . തിരുവിതാംകൂർ  ചരിത്രത്തിലെ കറുത്ത  ദിനമായ  പ്രധാനമന്ത്രിയെ  വധിയ്ക്കുവാൻ  ശ്രമിച്ച  മണിയുടെ  ജന്മ ദിനം തിരുവിതാംകൂർ  ജനതയുൾപ്പടെയുള്ള  മലയാളികൾ  പുശ്ചത്തോടെ  തള്ളിക്കളഞ്ഞു .ഇന്നലെയായിരുന്നു  ജന്മവാർഷികം കടന്ന് പോയത്  [/ap_tagline_box]

 

തിരുവിതാംകൂർ  രാജ്യത്തിൻറെ  സുവർണ്ണ കാലഘട്ടത്തിന്  ആക്കം  കൂട്ടിയ ഭരണാധികാരിയായിരുന്നു  സർ സി പി രാമസ്വാമി അയ്യർ . ജനക്ഷേമം  മുൻ നിർത്തി മുല്ലപെരിയാർ , ആണവ ബോബ് നിർമ്മാണവുമായി  ബന്ധപ്പെട്ട  ഇടപെടലുകൾ , സകലർക്കും വിദ്യാഭ്യാസം , സൈനീക  വിപുലീകരണം  തുടങ്ങിയ സകല കാര്യങ്ങളിലും  പുരോഗതി പ്രാപിച്ചുവന്ന  സ്വതന്ത്ര രാജ്യത്തിലെ  ഭരണാധിപനെയായിരുന്നു   കുമ്പളത്ത് ശങ്കുപിള്ള ,എൻ ശ്രീകണ്ഠൻ നായർ തുടങ്ങിയ  സാമൂഹ്യ വിരുദ്ധന്മാരുടെ  പ്രേരണയിൽ  അമ്പലപ്പുഴക്കാരനായ കോനാട്ടുമഠം ചിദംബര അയ്യർ സുബ്രമണ്യ അയ്യർ എന്ന കെ സി എസ് മണി ഇരുട്ടിന്റെ മറവിൽ കൊലപ്പെടുത്തുവാൻ  ശ്രമിച്ചു  പരാജയപ്പെട്ടത് .

1947  ജൂലൈ 25 മ്യൂസിക്ക്  അക്കാദമിയിൽ  നടക്കുന്ന  സംഗീത പരിപാടിയിൽ വച്ച് വധിയ്ക്കുവാനായിരുന്നു  ഗൂഢാലോചന  നടത്തിയിരുന്നത് .അതിനായി പത്തോമ്പതാം തീയതി തന്നെ  തമ്പാനൂരിന്  സമീപത്തുള്ള  ഒരു  ലോഡ്ജിൽ  കള്ള  പേരിൽ  മുറിയെടുത്ത്  താമസവും തുടങ്ങിയിരുന്നു .’അമ്മ മഹാറാണിയും  ചിത്തിര തിരുന്നാൾ  മഹാരാജാവും  ഉൾപ്പടെയുള്ള ഉന്നതർ  പങ്കെടുക്കുമെന്നുള്ളതിനാൽ  പാസ്സ് മൂലമായിരുന്നു  പ്രവേശനം . ശെമ്മാങ്കുടിയുടെ കച്ചേരി നടക്കുന്ന  സമയത്ത്  നുഴഞ്ഞുകയറിയ  മണി ലൈറ്റുകൾ  അണഞ്ഞ  സമയം  നോക്കി പ്രധാനമന്ത്രിയെ  മുഖത്തും  കഴുത്ത് ഭാഗവും  ലക്ഷ്യമാക്കി  ആഞ്ഞുവെട്ടുകയായിരുന്നു .ഗൂഢാലോചനയുടെ  ഭാഗമായിട്ടായിരുന്നു  പ്രധാന മന്ത്രി പുറത്തേയ്ക്ക്  വരുന്ന  സമയത്ത്  തന്നേ ലൈറ്റുകൾ  അണഞ്ഞത് .സർക്കാരിന്റെ  സുരക്ഷാ പിഴവ്  എടുത്ത് പറയേണ്ടതുണ്ടെങ്കിലും  ഒരു തികഞ്ഞ  പേടിത്തൊണ്ടനും ഭീരുവുമായി  വേണം  മണിയെ വിലയിരുത്തുവാൻ . ദാസ്യ വേല ചെയ്തു  ശീലിച്ച അന്നത്തെ  ക്രിമിനലുകളായ  രണ്ട് നായർ സാമൂഹ്യ വിരുദ്ധന്മാരുടെ  സമ്മർദ്ദത്തിൽ  ഇറങ്ങി  പുറപ്പെട്ടുവെങ്കിലും  തക്കവണ്ണമുള്ള കഴിവോ കാര്യപ്രാപ്തിയോ  ഇല്ലാത്ത  ഒരു പയ്യനായിരുന്നുവെന്ന്  സംഭവം  വ്യക്തമാക്കുന്നു .ആദ്യത്തെ  വെട്ടു തടയുവാന്‍  പാഞ്ഞടുത്ത ദിവാന്റെ പ്രൈവറ്റ് സെക്രട്ടറിയെ തള്ളിമാറ്റി മണിയെന്ന കുറ്റവാളി  മൂന്നു തവണകൂടി അദ്ദേഹത്തെ  വെട്ടിയശേഷം  ഇരുളില്‍  മറഞ്ഞു.

നനഞ്ഞ  ഓലപ്പടക്കം  പോലെ ചീറ്റിപ്പോയ  വധശ്രമത്തെ അധികാര കൊതിമൂത്ത രാഷ്ട്രീയക്കാരും  മഞ്ഞ പത്രക്കാരും പിന്നീട്  മഹത്വ വത്കരിച്ചുകൊണ്ട് പെരുപ്പിച്ചു കാണിയ്ക്കുകയായിരുന്നു . പ്രേരണ നൽകിയവർ അധികാര സ്ഥാനങ്ങളിൽ എത്തി പെട്ടുവെങ്കിലും  ദൈവ നിശ്ചയപ്രകാരം  രാജ്യദ്രോഹി ശിക്ഷ ഏറ്റുവാങ്ങി . 1948 ൽ  കൊല്ലത്ത്  മറ്റൊരു  ക്രിമിനൽ  കേസിൽ പോലീസ്  പിടിയിലായപ്പോഴാണ്  സി പി വധശ്രമ കേസിന്റെ ചുരുളഴിയുന്നത് .പിന്നീടുള്ള  കാലഘട്ടത്തിൽ ദുരിത  ജീവിതം നയിച്ച മണിയെ ക്ഷയരോഗം പിടിപെടുകയായിരുന്നു  .ഒരു നിയോഗം  പോലെ തിരുവനന്തപുരത്തെ  സി പി സത്രത്തിലും അന്തിയുറങ്ങേണ്ട  ഗതികേട്  അയ്യാൾക്കുണ്ടായി .ആ കാലഘട്ടത്തിൽ  ജനങ്ങൾക്കിടയിൽ നിന്നും  വൻ  വെറുപ്പും  വിദേഷവും  ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് . അലഞ്ഞുതിരിയുന്ന അവസരത്തിൽ കാർക്കിച്ചുതുപ്പിയ  സംഭവങ്ങൾ  വരേ  ഉണ്ടായിട്ടുള്ളതായി പഴമക്കാർ  പറയുന്നു .രോഗം മൂർച്ഛിച്ചതോടെ പുലയനാർകോട്ട  ക്ഷയരോഗ ആശുപത്രിയിൽ വച്ച് 1987 സെപ്തംബർ 20 ന്  ആരോരും  നോക്കാനില്ലാതെ മരിച്ചു .

സർ സി പി രാമസ്വാമി അയ്യരെ  കുറിച്ച് ഇന്നത്തെ   തലമുറകൾ സോഷ്യൽ മീഡിയകൾ വഴിയോ അല്ലാതെയോ അന്വേഷിയ്ക്കുമ്പോൾ   നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായിട്ടും മികച്ച ഭരണാധികാരിയും അഭിഭാക്ഷകനും  ഓക്കേയായ  വിവരങ്ങൾ ലഭിയ്ക്കുമ്പോൾ മണിയെ കുറിച്ച് രാജ്യ ദ്രോഹിയായ  ഒരു  കുറ്റവാളിയെന്നാണ്  പറയുക .സി പി ക്ക് എണ്ണിയാൽ ഒടുങ്ങാത്ത ഡിഗ്രികളാണ്  ലഭിച്ചിട്ടുള്ളത് . മണി എന്ത്  അറിവാണ്  സമ്പാദിച്ചിട്ടുള്ളത് ,വിദ്യാഭ്യാസം എന്താണ്… ജനസമൂഹത്തിന് എന്ത്  ഗുണമാണ്  അയാളിൽ നിന്നും ഉണ്ടായിട്ടുള്ളത് . ഏതുകാലത്തായാലും  ആരുടെ  ഭരണത്തിലായാലും  കുറ്റം ചെയ്തവർ  കുറ്റവാളിയാണ് .തുടർന്നും  കുറ്റവാളിയുടെ  പ്രവർത്തനത്തെ  പിന്തുണയ്ക്കുന്നവർ  കുറ്റകൃത്യത്തെയും  നിയമ വിരുദ്ധ പ്രവർത്തനത്തെയും  പിന്തുണയ്ക്കുന്നവരാണ് ,കുറ്റം  ചെയ്യുന്നതിനും  സമമാണ് . …

കെ.സി.എസ്.മണിയുടെ ഭാര്യ  ലളിതമ്മാള്‍ വൃക്ക  സംബന്ധമായ  അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ 2017 ൽ .അന്തരിച്ചു . അമ്പലപ്പുഴ കോനാട്ട്  മഠത്തിലായിരുന്നു  താമസം. വള്ളിയൂര്‍  സ്വദേശിയാണ് ലളിതമ്മാള്‍.   കെ.സി.എസ്.മണിയൂമായി  ലളിതമ്മാളിന്റെ വിവാഹം 1957  സെപ്റ്റംബര്‍ പത്താം  തീയതിയിലാണ്  നടന്നത് . കർമ്മ ദോഷമോ ഒരു സമൂഹത്തിന്റെ  മനസ് നീറിയതോ  ആ ദമ്പതികൾക്ക്  മക്കളുണ്ടായില്ല  തലമുറപോലും നിലച്ചുപോകുകയായിരുന്നു .ഒരു  ജനതയുടെ  ശാപമായിരുന്നോ  സന്തതി പരമ്പര  പോലും അരം വന്ന്  പോയതിന്  പിന്നിൽ .

 കെ സി എസ് മണി

കെ സി എസ് മണി  സി പി രാമസ്വാമി അയ്യരെ വധിയ്ക്കുവാനായി ശ്രമിക്കുന്നു .

[ap_column span=”1″]    

 കെ സി എസ് മണി

കെ സി എസ് മണി

[/ap_column]
[ap_column span=”1″]
[/ap_column]

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!