സംരംഭ മേഖലയിൽ മികവു തെളിയിക്കാൻ കഫേ കുടുംബശ്രീ പ്രീമിയം; ആദ്യ കഫേ അങ്കമാലിയിൽ(Cafe Kudumbashree Premium to demonstrate excellence in the field of enterprise; At first cafe Angamaly)

by | Jan 28, 2024 | Lifestyle | 0 comments

ഉന്നത ​ഗുണനിലവാരത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രീമിയം കഫേകൾ ആരംഭിക്കുന്നു. കഫേ കുടുംബശ്രീ പ്രീമിയം ബ്രാൻഡ് ശൃംഖലയുടെ ആദ്യ കഫേ എറണാകുളം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു.തദ്ദേശീയ വിഭവങ്ങൾക്ക് പുറമേ, കേരളത്തിനകത്തും പുറത്തും ഇതിനകം ഹിറ്റായ കുടുംബശ്രീയുടെ പ്രത്യേക വിഭവങ്ങളും പ്രീമിയം കഫേകളിലൂടെ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്ക്കരണം, പാഴ്സൽ സർവീസ്, കാറ്ററിങ്ങ്, ഓൺലൈൻ സേവനങ്ങൾ, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ, പാർക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളാണ് പ്രീമിയം കഫേകളുടെ പ്രത്യേകത.

ഒരേ സമയം കുറഞ്ഞത് അമ്പത് പേർക്കെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള കഫേകൾ പ്രതിദിനം കുറഞ്ഞത് 18 മണിക്കൂറെങ്കിലും പ്രവർത്തിക്കും. പ്രത്യേക ലോഗോയും ഏകീകൃത രൂപകൽപന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകൾ തുറക്കുന്നത്. പ്രീമിയം കഫേകളിലൂടെ വനിതകൾക്ക് കാൻറീൻ കാറ്ററിംഗ് രംഗത്ത് കൂടുതൽ പ്രഷണലിസം കൈവരിക്കാൻ അവസരമൊരുങ്ങും. നിലവിൽ കുടുംബശ്രീയുടെ കീഴിലുളള 288 ബ്രാൻഡഡ് കഫേകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരവും വരുമാനവർധനവും ഇതിലൂടെ ലഭിക്കും.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവസരമുണ്ട്. ഓരോ പ്രീമിയം കഫേയിലും കുറഞ്ഞത് 15 വനിതകൾക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. സംസ്ഥാനത്ത് 1198 ജനകീയ ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്കും ഭാവിയിൽ പ്രീമിയം കഫേ വഴി മെച്ചപ്പെട്ട തൊഴിൽ ലഭ്യമാക്കാം. അതത് സി.ഡി.എസുകൾ വഴിയാണ് പ്രീമിയം കഫേകളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഓരോ പ്രീമിയം കഫേക്കും 20 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തൃശൂരിൽ ഗുരുവായൂർ, പാലക്കാട് കണ്ണമ്പ്ര, വയനാട് ജില്ലയിൽ മേപ്പാടി എന്നിവിടങ്ങളിലും കഫേ പ്രീമിയം പ്രവർത്തനം ആരംഭിക്കും.സംസ്ഥാന ദേശീയ പാതയോരങ്ങൾ, പ്രമുഖ നഗരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കഫേകൾ വ്യാപകമാക്കുകയാണ് ലക്ഷ്യം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!