അമ്മന്നൂർ മാധവചാക്യാർ

by | May 13, 2020 | History | 0 comments

[ap_tagline_box tag_box_style=”ap-all-border-box”]അമ്മന്നൂർ മാധവചാക്യാർ – ജന്മദിനം[/ap_tagline_box]

അമ്മന്നൂർ മാധവചാക്യാർ (മേയ് 13, 1917 – ജൂലൈ 1, 2008) കേരളത്തിലെ അറിയപ്പെടുന്ന കൂടിയാട്ടകലാകാരനായിരുന്നു. കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളിൽ ഇദ്ദേഹം അറിയപ്പെട്ടു.

[ap_tagline_box tag_box_style=”ap-all-border-box”]ജീവിതരേഖ[/ap_tagline_box]

1917 മേയ്‌ 13ന്‌ ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാക്യാർമഠത്തിൽ വെള്ളാരപ്പിള്ളി മടശ്ശിമനയ്‌ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി ഇല്ലോടമ്മയുടെയും മകനായാണ്‌ മാധവചാക്യാർ ജനിച്ചത്‌. ചെറുപ്പത്തിൽത്തന്നെ കലാരംഗത്തേക്ക് കാലെടുത്തുവെച്ച ഇദ്ദേഹം പതിനൊന്നാംവയസ്സിൽ മലപ്പുറം ജില്ലയിലെ പെരി‍ന്തൽമണ്ണക്കടുത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം നടത്തി. അമ്മന്നൂർ ചാച്ചുചാക്യാരും അമ്മന്നൂർ വലിയമാധവചാക്യാരുമായിരുന്നു ഗുരുക്കന്മാർ. മൂന്നു വർഷത്തിനുശേഷം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ആദ്യപരിപാടി അവതരിപ്പിച്ചു.

ഗുരുക്കന്മാരിൽനിന്ന്‌ പരമ്പരാഗതമായ രീതിയിൽ പരിശീലനം ലഭിച്ചശേഷം കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ ഭാഗവതരിൽനിന്ന്‌ അഭിനയത്തിലും നാട്യശാസ്ത്രത്തിലും ഉപരിപഠനം നടത്തുകയുണ്ടായി. കൂടാതെ വിദുഷി കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും വിദ്വാൻ മാന്തിട്ട നമ്പൂതിരിയുടെയും കീഴിൽ സംസ്കൃതാധ്യയനവും നടത്തി.

പിന്നീട് എട്ടുപതിറ്റാണ്ടാളം ആട്ടത്തിന്റെ അരങ്ങിൽ നിറഞ്ഞുനിന്ന മാധവചാക്യാർ മലയാളത്തിന്റെ അഭിമാനമായി മാറി. ഒട്ടേറെ ആട്ടപ്രകാര‍ങ്ങളും ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ കൂടി ഫലമായാണ്‌ യുനെസ്കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത്‌ എന്ന നിലയിൽ അംഗീകരിച്ചത്‌.

പാറുക്കുട്ടി നങ്ങ്യാരമ്മയാണ്‌ ഭാര്യ.

കഥാപാത്രങ്ങൾ

അമ്മന്നൂർ മാധവചാക്യാർ

ബാലി – ബാലിവധം

രാവണൻ – തോരണായുധം, അശോകവനികാങ്കം, ഹനുമദ്ദത്തം, ജടായുവധം

ജടായു – ജടായുവധം

ശൂർപ്പണഖ – ശൂർപ്പണഖാങ്കം

ഹനുമാൻ – തോരണായുധം, അങ്കലീയാങ്കം

ധനഞ്ജയൻ – സുഭദ്രാധനഞ്ജയം

ഭീമൻ, വിദ്യാധരൻ – കല്യാണസൗഗന്ധികം

കപാലി – മാറ്റവിലാസം

വിദൂഷകൻ – സുഭദ്രാധനഞ്ജയം, തപതിസമാവരണം

[ap_tagline_box tag_box_style=”ap-all-border-box”]പുരസ്കാരങ്ങൾ[/ap_tagline_box]

1981ൽ രാജ്യം പത്മശ്രീ നൽകി അമ്മന്നൂരിനെ ആദരിച്ചു. 1996ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ അമ്മന്നൂരിന്‌ 2001ൽ യുനെസ്‌കോയുടെ പ്രശസ്‌തിപത്രവും ലഭിച്ചു. 2002ൽ രാജ്യം പത്മഭൂഷണും നൽകുകയുണ്ടായി. ഇതേ വർഷം തന്നെയാണ്‌ കണ്ണൂർ സർവ്വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഇതുകൂടാതെ കാളിദാസപുരസ്‌കാരവും നേടിയിട്ടുണ്ട്.

[ap_tagline_box tag_box_style=”ap-all-border-box”]മരണം[/ap_tagline_box]

വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ആറ് മാസത്തോളം കിടപ്പിലായിരുന്ന അമ്മന്നൂർ 2008 ജൂലൈ 1-ന്‌ ഇരിങ്ങാലക്കുടയിലെ സ്വന്തം വീട്ടിൽവെച്ച് മരണമടഞ്ഞു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!