തുശൂർ : ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ചാലക്കുടി താലൂക്ക് ആശുപത്രിയെ പ്രഖ്യാപിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട കേസുകൾക്ക് താലൂക്ക് ആശുപത്രിയിൽ കൂടുതൽ പരിഗണന നൽകും. നിലവിൽ ഒരേ സമയം 60 പേർക്ക് കിടത്തി ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. രോഗ ലക്ഷണങ്ങൾ കുറവായി കാണുന്നവരെ കൊരട്ടി ഗാന്ധി ഗ്രാമം ഹ്യൂമൻ റിസോഴ്‌സ് സെന്ററിലെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റും. നിലവിൽ കോവിഡ് 19 ഫ്രണ്ട് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഹ്യൂമൻ റിസോഴ്‌സ് സെന്ററിനെ മാറ്റിക്കഴിഞ്ഞു. രോഗികളെ ഇവിടേക്ക് മാറ്റുമ്പോൾ ആവശ്യമായ സൗകര്യങ്ങൾ സെന്ററിൽ സജ്ജീകരിക്കുന്ന നടപടികൾ തുടരുകയുയാണ്. ജനറൽ ഒ പി പ്രത്യേക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇൻ പേഷ്യന്റ് സംവിധാനം മാറ്റുന്നതിനും ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗത്തിനുമായി സി സി എം കെ ആശുപത്രിയിൽ 50 ബെഡിനുള്ള സൗകര്യമൊരുക്കും. ശനിയാഴ്ചയാണ് താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയാരംഭിച്ചത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments