തിരുവനന്തപുരം : എല്ലാ മാസത്തിലും ശ്രീ ചട്ടമ്പിസ്വാമി ഭക്തർ ഈദിനം ഭരണിപൂജ നിർവ്വഹിക്കുന്നു. ഈ സവിശേഷ ദിനത്തിൽ വൈകുന്നേരം 5-30 മണിക്ക് ശേഷം നിലവിളക്ക് കൊളുത്തി വച്ച് ശ്രീ ചട്ടമ്പിസ്വാമിത്രിശ്ശതി നാമം ജപിക്കുന്നു. ത്രിശ്ശതി ജപം വശമില്ലെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന മൂലമന്ത്രം കുറഞ്ഞത് 21 തവണയെങ്കിലും ചൊല്ലി ആരതിയോടെ പൂജ നിർവ്വഹിക്കാവുന്നതാണ്. പൂജയിൽ നിവേദ്യമായി കൽക്കണ്ടം ഉണക്കമുന്തിരി, പഴം എന്നിവ വയ്ക്കാവുന്നതാണ്; നിർബന്ധമില്ല. പൂജയ്ക്കായ് വെളുത്ത പുഷ്പങ്ങൾ അഭികാമ്യം. അരളിപൂവ് ഒഴിവാക്കാൻ അഭ്യർത്ഥന.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭയുടെ അംഗങ്ങൾ ഭവനങ്ങളിൽ ആചരിച്ചു വരുന്ന ഈ സവിശേഷ ചടങ്ങ് ആചരിക്കാൻ എല്ലാ സ്വാമി ഭക്തരോടും സമാന സംഘടനകളോടും അഭ്യർത്ഥിക്കുന്നു.ജീവകാരുണ്യനിധിയായ ശ്രീ ചട്ടമ്പിസ്വാമികളുടെ പ്രസ്തുത മൂലമന്ത്രം നമുക്ക് ഇന്ന് 108 തവണ ചൊല്ലി, ഈ കോവിഡ്- 19 രോഗവ്യാപന കാലത്തിന്റെ ഫലമായുള്ള ദുരവസ്ഥ മാറ്റാൻ സ്വാമി കളോട് പ്രാർത്ഥിക്കാം.
.
[ap_tagline_box tag_box_style=”ap-bg-box”]മൂലമന്ത്രം[/ap_tagline_box]
[ap_tagline_box tag_box_style=”ap-all-border-box”]ഓം ഹ്രീംനമോ ഭഗവതേ സർവ്വജ്ഞായ പ്രഭൂണാം പ്രഭവേ ശ്രീ വിദ്യാധിരാജായ നമഃ[/ap_tagline_box]
0 Comments