തിരുവിതാംകൂർ ദേവസ്വം ബോർഡ് പുരകത്തുമ്പോൾ വാഴ വെട്ടുന്നു ;ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ്

by | May 22, 2020 | Spirituality | 0 comments

[ap_tagline_box tag_box_style=”ap-bg-box”]പുരകത്തുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വാഴ വെട്ടുന്നു; ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് .[/ap_tagline_box]

[ap_tagline_box tag_box_style=”ap-all-border-box”]തിരുവനന്തപുരം : വീട് വേവുമ്പോൾ വാഴവെട്ടുകയെന്നത് തെക്കൻ തിരുവിതാംകൂർ പ്രദേശത്തുള്ള ഒരു പഴം ചൊല്ലാണ്.അത് അക്ഷരംപ്രതി ഇപ്പോൾ നടപ്പിലക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ഷേത്രങ്ങളേയും ക്ഷേത്ര സ്വത്തുക്കളേയും പുരാവസ്തു പ്രാധാന്യമുള്ള സാധനങ്ങളും ഒക്കെ നശിപ്പിക്കുകയും അന്യാധീനപ്പെടുത്തുകയും ക്ഷേത്ര മഹിമയും ചരിത്രവുമൊക്കെ ഇല്ലാതാക്കുന്നതിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുകയാണ് ദേവസ്വം ബോർഡ് ഭരണസമിതി, എന്ന സത്യം പറയാതിരിക്കാൻ നിർവ്വാഹമില്ല. പച്ചക്കറി കൃഷി നടത്താനെന്ന വ്യാജേന ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഓരോ കാലത്തും അധികാരത്തിൽ വന്ന സർക്കാരും ദേവസ്വം ബോർഡും ആയിരക്കണക്കിന് ഏക്കർ ക്ഷേത്രഭൂമി ,തന്നിഷ്ടക്കാർക്കായി ഇതിനോടകം പാട്ടമെന്ന വ്യാജേന പതിച്ചു നൽകി പട്ടയം നൽകിക്കഴിഞ്ഞിരിക്കുന്നു. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായപ്പോൾ മാത്രമാണ് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയത്.അതിൽ അദ്ദേഹം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇപ്പോൾ അതടക്കമുള്ള  ഭൂമി  മുഴുവൻ  ദേവസ്വം ബോർഡ് ,കൃഷിക്കെന്ന് പറഞ്ഞ് അന്യാധീനപ്പെടുത്തി തുടങ്ങി. ക്ഷേത്രത്തിലെക്കാവശ്യമുള്ള പുഷ്പകൃഷിയോ ക്ഷേത്ര വൃഷമോ നടാൻ ദേവസ്വം ബോർഡിന് താല്പര്യമൊട്ടില്ലതാനും. അതുപോലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള, ഇപ്പോൾ ലഭ്യമല്ലാത്ത പുരാവസ്തു/ രേഖാ പ്രാധാന്യമുള്ള പഴയ ലോഹ പാത്രങ്ങൾ, വിളക്കുകൾ,  ഇതര  ലോഹ വസ്തുക്കൾ എന്നിവ തന്നിഷ്ടക്കാരെക്കൊണ് യാതൊരടിസ്ഥാനവുമില്ലാതെ ആക്രി സാധനമെന്ന പരിഗണനയിൽ തോന്നിയ  പടിവിറ്റുതുലക്കാൻ തീരുമാനിച്ച് നടപ്പിലാക്കി തുടങ്ങിയിരിക്കുന്നത് . ഇത് ചരിത്ര നശീകരണവും ഹിന്ദുധർമ്മ ധ്വംസനവും സനാതന ധർമ്മനശീകരണം ലക്ഷ്യമാക്കിയുള്ള  ശിഥിലീകരണ പ്രവർത്തനമാണ്. ഈ ധർമ്മ ധ്വംസനത്തിനെതിരെ ശക്തമായി ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു.ഈ കുത്സിത പ്രവർത്തനത്തിനെതിരെ ഹിന്ദു സമൂഹവും ഈ ധർമ്മത്തിനോട് പ്രതിബദ്ധതയും അനുഭാവവുമുള്ള എല്ലാ സുമനസ്സുകളും പ്രതിഷേധിക്കണമെന്നും പ്രതികരിക്കണമെന്നും ചട്ടമ്പി സ്വാമി  സംഘടനകളുടെ ആഗോള ഐക്യവേദി ജനറൽ സെക്രട്ടറി എ എസ് മോഹനകുമാർ  അഭ്യർത്ഥിക്കുന്നു.[/ap_tagline_box]

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട നായിക വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ .1954 മെയ് 24 നാണ് ജനനം .1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു .ചലച്ചിത്രഛായാഗ്രാഹകൻ മധു...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

സംസ്ഥാനത്ത് 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം പൂർത്തിയാക്കി. അടുത്ത ബാച്ചുകൾക്കായുള്ള പരിശീലനം 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും...

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

2024 മെയ് 16-ന് മഹാരാഷ്ട്ര തീരത്ത് അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന 'ജയ് മൽഹർ' എന്ന അഞ്ചംഗ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. മത്സ്യബന്ധനത്തിൽ ഒളിപ്പിച്ച ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടൺ കണക്കിൽപ്പെടാത്ത ഡീസൽ. പരിശോധനയിൽ ചെറിയ അളവിൽ...

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

പുതുതായി നിയമിതനായ ഗവൺമെൻ്റിൻ്റെ ആദ്യ യോഗത്തിൽ മിഖായേൽ മിഷുട്ടിൻ അധ്യക്ഷനായി .. ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് യോഗം ആരംഭിച്ചു .അതേസമയം, ഇത് ഒരു വലിയ ഉത്തരവാദിത്തവുമാണ്. പ്രസിഡൻ്റും റഷ്യയിലെ ജനങ്ങളും നമ്മിൽ അർപ്പിക്കുന്ന വിശ്വാസത്തിന് അനുസൃതമായി സർക്കാർ ഉത്സാഹത്തോടെയും...

ടിപ്പണികളും സങ്കീർണമായ ചോദ്യങ്ങളും ചോദിക്കരുത് ; പിന്നോക്ക വിഭാഗ കമ്മീഷൻ

വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ടിപ്പണികളും ആവശ്യപ്പെടരുതെന്നും സംശയ നിവാരണം തേടരുതെന്നും സുദീര്ഘവും സങ്കീർണവുമായ ചോദ്യങ്ങളും ചോദിക്കരുതെന്നും കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടിയായിഅപേക്ഷകനോട് പറഞ്ഞു .സംസ്ഥാന പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി...

error: Content is protected !!