ചേപ്പാട് :പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ചേപ്പാട് എട്ടാം വാർഡിൽ ബിജെപി നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധം . ചേപ്പാട് പഞ്ചായത്തിൽ കരിഞ്ചീറ മുതൽ കൂട്ടുങ്കൽ റോഡ് വരെ 400 മീറ്റർ റോഡ് വെട്ടിയിട്ട് ഇരുപതിൽപരം വർഷങ്ങളായി . മാറിമാറിവന്ന പഞ്ചായത്ത് ഭരണാധികാരികളുടെ അനാസ്ഥ കാരണം യാതൊരു പുനരുദ്ധാരണ പ്രവർത്തനവും നടന്നിട്ടില്ല. ഈ റോഡിന് മൂന്ന് മീറ്റർ വീതിയില്ലെന്നതിന്റെ പേരിൽ 15 വർഷമായി അവഗണിക്കുകയായിരുന്നു അഞ്ചു വർഷത്തിനു മുമ്പ് പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് മൂന്നു മീറ്ററാക്കിയതിനുശേഷം പഞ്ചായത്ത് ഏറ്റെടുത്തു .എന്നാൽ മൂന്നു മീറ്ററിനകത്ത് 3 പോസ്റ്റ് നിന്നത് കാരണം ഗ്രാവലിംഗ് വണ്ടി വരില്ലെന്നും പോസ്റ്റ് മാറ്റാൻ ഫണ്ടില്ലായെന്നും പറഞ്ഞ് വീണ്ടും തള്ളിക്കളയാൻ ശ്രമിച്ചു. നാട്ടുകാരുടെ ചിലവിൽ 14,000 രൂപ മുടക്കി പോസ്റ്റ് മാറ്റി ഇടുകയും ശേഷം എട്ട് ലോഡ് ഗ്രാവൽ അടിച്ചു റോഡിന്റെ രൂപം ആക്കി മാറ്റുകയായിരുന്നു . ഗ്രാവലിലിംഗ് ശേഷം മെറ്റൽ ഇടുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് നാലര വർഷമാകുന്നു യാതൊരു പ്രവർത്തനവും നടന്നിട്ടില്ല. ഇപ്പോൾ ജനങ്ങൾക്ക് നടന്നു പോലും പോകാൻ കഴിയാത്ത വിധം റോഡ് ചെളിനിറഞ്ഞ് കിടക്കുകയാണ്. പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടി നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ജൂലൈ 5 മുതൽ ബിജെപിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് വാഴനട്ടത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments