പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥ; റോഡ് കുളമായി

by | Jul 9, 2020 | Latest | 0 comments

ചേപ്പാട് :പഞ്ചായത്ത്‌    അധികൃതരുടെ    അനാസ്ഥ ചേപ്പാട് എട്ടാം വാർഡിൽ ബിജെപി നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധം . ചേപ്പാട് പഞ്ചായത്തിൽ കരിഞ്ചീറ മുതൽ കൂട്ടുങ്കൽ റോഡ് വരെ 400 മീറ്റർ റോഡ് വെട്ടിയിട്ട് ഇരുപതിൽപരം   വർഷങ്ങളായി . മാറിമാറിവന്ന പഞ്ചായത്ത് ഭരണാധികാരികളുടെ  അനാസ്ഥ കാരണം യാതൊരു പുനരുദ്ധാരണ പ്രവർത്തനവും നടന്നിട്ടില്ല. ഈ റോഡിന് മൂന്ന് മീറ്റർ വീതിയില്ലെന്നതിന്റെ പേരിൽ 15 വർഷമായി അവഗണിക്കുകയായിരുന്നു അഞ്ചു വർഷത്തിനു മുമ്പ് പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് മൂന്നു മീറ്ററാക്കിയതിനുശേഷം പഞ്ചായത്ത് ഏറ്റെടുത്തു .എന്നാൽ മൂന്നു മീറ്ററിനകത്ത് 3 പോസ്റ്റ് നിന്നത് കാരണം ഗ്രാവലിംഗ് വണ്ടി വരില്ലെന്നും പോസ്റ്റ് മാറ്റാൻ ഫണ്ടില്ലായെന്നും പറഞ്ഞ് വീണ്ടും തള്ളിക്കളയാൻ  ശ്രമിച്ചു. നാട്ടുകാരുടെ ചിലവിൽ 14,000 രൂപ മുടക്കി പോസ്റ്റ് മാറ്റി ഇടുകയും ശേഷം എട്ട് ലോഡ് ഗ്രാവൽ അടിച്ചു റോഡിന്റെ രൂപം   ആക്കി മാറ്റുകയായിരുന്നു .    ഗ്രാവലിലിംഗ് ശേഷം മെറ്റൽ ഇടുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് നാലര വർഷമാകുന്നു യാതൊരു പ്രവർത്തനവും നടന്നിട്ടില്ല.  ഇപ്പോൾ    ജനങ്ങൾക്ക് നടന്നു പോലും പോകാൻ കഴിയാത്ത വിധം റോഡ് ചെളിനിറഞ്ഞ് കിടക്കുകയാണ്. പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടി നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ജൂലൈ 5 മുതൽ ബിജെപിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് വാഴനട്ടത്‌ .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!