[ap_tagline_box tag_box_style=”ap-bg-box”]ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ലോകവ്യാപകമായ പ്രചരണത്തിന് 14 രാജ്യങ്ങളിലെ 140 നഗരങ്ങളിൽനിന്നും ആവേശപൂർണ്ണമായ പ്രതികരണം ![/ap_tagline_box]
[ap_tagline_box tag_box_style=”ap-top-border-box”]ദേശസ്നേഹികൾ ചൈനീസ് മൊബൈൽ, കളിപ്പാട്ടം, ഗൃഹോപകരണങ്ങൾ മുതലായവ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു ![/ap_tagline_box]
മുബൈ : ലോകത്താകമാനം ആദ്യം കൊറോണ വൈറസ് പടർത്തുകയും ഇരുപതോളം ഭാരതീയ സൈനികരുടെ വീരമൃത്യുവിന് കാരണവുമായ നീച ചൈനീസ് വ്യാളിയേ പാഠം പഠിപ്പിക്കുന്നതിനായി, സനാതൻ സംസ്ഥ, ഹിന്ദു ജനജാഗ്രതി സമിതി,തുടങ്ങിയ ഹിന്ദു സംഘടനകൾ യോജിച്ച് ലോകവ്യാപകമായി ഇന്നലെ (18.06.20-ന്) ക്യാമ്പയിൻ നടത്തി. ഇതിൽ ഭാരതം ഉൾപ്പെടെ ലോകത്തിലെ 14 രാജ്യങ്ങളിലുള്ള 140 നഗരങ്ങളിലെ ഭാരതീയർ ചൈനീസ് വസ്തുക്കൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. പ്രചരണത്തോടനുബന്ധിച്ച് ചൈനീസ് കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ മുതലായവ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ചൈനയോടുള്ള പ്രതിഷേധം പ്രകടമാക്കി. മൊബൈൽ ഫോണുകളിലേ ചൈനീസ് ആപ്പുകളും കംപ്യുട്ടറിലെ ചൈനീസ് സോഫ്റ്റവേയറുകളും ഡി ലിറ്റ് ചെയ്തുകൊണ്ട് പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിൽ കുട്ടികളുടെ പങ്കാളിത്തം വളരെയധികം ശദ്ധ്രിക്കപ്പെടേണ്ടതാണ്. ചൈനീസ് കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് അവർ ദേശ സ്നേഹത്തിന് ഒരു മാതൃകയായി.
ഇന്ന് ഭാരതത്തിൽ മാത്രമല്ല ലോകമെമ്പാടും ചൈനയോട് വെറുപ്പിന്റെ തരംഗം അലയടിക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടേതായ നിലയിൽ ചൈനയെ ഒരു പാഠം പഠിപ്പിക്കാൻ പോരാടുന്നുണ്ട്. ഈ പോരാട്ടം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക, കാനഡ, ബ്രിട്ടൻ, ഫിൻലാന്റ്, സ്വീഡൻ, ലിബിയ, ഇഥിയോപിയ, UAE, സൌദി അറേബ്യ, ഖത്തർ, കുവൈറ്റ്, മൊറീഷ്യസ്, ഒാസ്ട്രേലിയ മുതലായ രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ നടത്തി. ’ചൈനീസ് ഉൽപ്പന്നങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിയൂ’, ’ആതങ്ക്വാദ് കേ ദോ ഹി നാം – ചൈന ഒാർ പാകിസ്ഥാൻ’, ’സ്വദേശി അപ്നാവോ ചൈന ഭഗാവോ’ എന്നിങ്ങനെ ഹിന്ദി ഇംഗ്ലീഷ് മറ്റു ഭാരതീയ ഭാഷകളിൽ എഴുതിയ ചൈനീസ് വിരുദ്ധ സന്ദേശങ്ങൾ പ്ലക്കാർഡുകളുമായി പൌരന്മാർ പ്രതിഷേധ പ്രകടനം നടത്തി.
ഭാരതത്തിലെ 20 സംസ്ഥാനങ്ങളിലെ 140 നഗരങ്ങളിൽ – ജോധ്പൂർ, ഫരീദാബാദ്, വാരണാസി, പ്രയാഗ് രാജ്, നാഗപൂർ, ഗോരഖ്പൂർ, ഇൻഡോർ, ഉജ്ജയിനി, വർധ, അമരാവതി, പുണേ, നാസിക്, കോലാപൂർ, സോലാപൂർ, നാന്ദേഡ്, ജൽഗാവ്, ധുലേ, നന്ദൂർബാർ, മൈസൂർ, മംഗലാപുരം, കൊച്ചി എന്നിവയോടൊപ്പം തലസ്ഥാന നഗരങ്ങളായ ഡൽഹി, മുംബൈ, ബംഗ്ലൂരു, ചെന്നൈ, ഭോപ്പാൽ, ഭാഗ്യനഗർ, (ഹൈദരാബാദ്) പാറ്റ്ന, കർണാവതി (അഹമ്മദാബാദ്) അഗർത്തല മുതലായ 140-ഓളം നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഭാരതീയ സർക്കാർ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ സംരക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ ഭാരതീയർ നമ്മുടെ കഴിവനുസരിച്ച് ചൈനയെ ഒരു പാഠം പഠിപ്പിക്കാൻ ബാധ്യസ്തരാണെന്നതായിരുന്നു . പ്രചരണത്തിലൂടെ നൽകപ്പെട്ട സന്ദേശം
ഈ വിഷയത്തെക്കുറിച്ച് ഇന്നലെ രാജ്യസ്നേഹികളായ ജനങ്ങൾ ട്വിറ്ററിൽ ChineseProductsInDustbin എന്ന പേരിൽ നടത്തിയ ട്രെന്റിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. അല്പ സമയത്തിനുള്ളിൻ തന്നെ ഈ ട്രെന്റ് ഒന്നാം സ്ഥാനത്തെത്തി. 73,000-ത്തിലധികം ട്വീറ്റുകളിലൂടെ, ചൈനീസ് വസ്തുക്കൾ ബഹിഷ്കരിക്കാൻ ജനങ്ങൾ ആവശ്യട്ടതായി സനാതൻ സംസ്ഥ ദേശീയ വക്താവ് ചേതൻ രാജഹംസ് പറഞ്ഞു
0 Comments