കോഴിക്കോട് ; കോവിഡ്-19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് മുന്‍ഗണന കാര്‍ഡുടമകള്‍ക്ക്( പിങ്ക്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഏപ്രില് 27 ന് ആരംഭിക്കും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി കിറ്റ് വിതരണം കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. കാര്‍ഡ് നമ്പറിന്റെ അവസാന അക്കം, വിതരണ തിയ്യതി എന്നീ ക്രമത്തില്‍ : 0 – ഏപ്രില്‍ 27 , 1 – 28 , 2 – 29 , 3 – 30 , 4 – മെയ് രണ്ട്, 5 – മെയ്3 , 6 – 4, 7 – 5, 8 – 6, 9 – 7ഗുണഭോക്താക്കള്‍ നിശ്ചിത ദിവസങ്ങളില്‍ത്തന്നെ കിറ്റ് വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. റേഷന്‍ കടയില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങൾ കര്‍ശനമായി പാലിക്കണം. കിറ്റ് വാങ്ങാൻ ഒരേ സമയം അഞ്ചിലധികം പേർ ക്യൂവില്‍ നില്‍ക്കാൻ പാടില്ല. ക്യൂവിൽ നില്ക്കുന്നവർ നിശ്ചിത അകലം പാലിക്കണം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments