ജില്ലയിലെ 50% നിർമ്മാണപ്രവർത്തികളും പുനരാരംഭിച്ചു: ജില്ലാ കളക്ടർ എസ് ഷാനവാസ്

by | May 6, 2020 | Latest | 0 comments

തൃശൂർ : ജില്ലയിൽ കോവിഡ് 19 ലോക്ക് ഡൗൺ മൂലം മുടങ്ങിപ്പോയ നിർമ്മാണപ്രവർത്തികളുടെ 50 ശതമാനത്തിലേറെ പുനരാംഭിക്കാൻ കഴിഞ്ഞതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പവർ ഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിളിടൽ, കുതിരാൻ തുരങ്കത്തിലെ നിർമ്മാണപ്രവർത്തികൾ; ഗ്രാമപഞ്ചാത്തുകളിലും മറ്റും നടക്കുന്ന നിർമ്മാണങ്ങൾ തുടങ്ങിയാണ് ലോക്ക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ പുനരാരംഭിച്ചത്. നിർമ്മാണ സാമഗ്രികളുടെ അമിതവിലക്കയറ്റവും കരിഞ്ചന്തയും തടയാൻ നടപടികൾ സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. നിർമ്മാണ മേഖലയിലുളളവർക്ക് പ്രത്യേക പാസ് അനുവദിച്ചാണ് പ്രവർത്തനം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ക്വാറി ഉടമകൾ, നിർമ്മാണരംഗത്തെ കമ്പനികൾ, വാഹനഉടമകൾ തുടങ്ങിയവയുടെ പ്രത്യേകയോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തതായും വാഹനാവാടകയുടെ കാര്യത്തിൽ ധാരണയിലെത്തിയതായും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.
ചുമട്ടുതൊഴിലാളിയുടെ വക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ
ചുമട്ടുതൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ നൽകി. നിത്യജീവിതത്തിന് പ്രയാസപ്പെട്ടിരുന്ന കുന്നംകുളം ബസ് സ്റ്റാന്റിലെ ചുമട്ടുതൊഴിലാളി കെ വി സത്യനാണ് ഒരു ലക്ഷം രൂപ നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഏറ്റുവാങ്ങി. സത്യന് 2 മാസം മുൻപ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. പഴകിയ വീട് പൊളിച്ച് മാറ്റി പുതിയ വീട് നിർമ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സത്യൻ. വീടു പണിയാൻ തീരുമാനിച്ച സ്ഥലത്തു വെച്ചാണ് സത്യൻ ചെക്ക് കൈമാറിയത്. ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു ചുമടെടുപ്പ്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!