തിരുവനന്തപുരം :സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്.
ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും, ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർദ്ധന. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.
0 Comments