[ap_tagline_box tag_box_style=”ap-bg-box”]ഞായറാഴ്ച ലോക്ക്ഡൗൺ: വിദ്യാർഥികൾക്കും ഭക്തർക്കും യാത്രാ ഇളവുകൾ[/ap_tagline_box]
തിരുവനന്തപുരം :ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ വിദ്യാർഥികൾക്കും ആരാധനാലയങ്ങളിലേക്ക് പോകുന്ന ഭക്തർക്കും യാത്രാ ഇളവനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ/ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്.
പരീക്ഷയെഴുതാനും പരീക്ഷാ നടത്തിപ്പിന് പോകുന്നവർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽകാർഡും ഉപയോഗിച്ച് യാത്ര നടത്താം. അലോട്ട്മെൻറ് ലഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനത്തിന് പോകുന്നവർക്ക് അവരുടെ അലോട്ട്മെൻറ് ലെറ്റർ പാസായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
0 Comments