കേരള യൂത്ത് അസംബ്ലി 2020: കോവിഡ് 19 സ്‌പെഷ്യൽ സെഷൻ സ്പീക്കർ ഉദ്ഘാടനം ചെയ്തു

by | May 22, 2020 | Latest | 0 comments

എറണാകുളം : സെന്റ് ആൽബർട്ട്‌സ് കോളേജ് വിദ്യാർഥികൾക്കായി ഗൂഗിൾ മീറ്റ് ആപ്ലിക്കേഷന്റെ സഹായത്തോടെ രണ്ടു ദിവസമായി നടക്കുന്ന ‘വെബിനാർ-കേരള യൂത്ത് അസംബ്ലി 2020-കോവിഡ് 19 സ്‌പെഷ്യൽ സെഷൻ’ നിയമസഭാ സമുച്ചയത്തിൽ വീഡിയോ കോൺഫറൻസിലൂടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനത്തിലൂടെ യുവാക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളർത്തിയെടുക്കുന്നതിന് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സംരംഭത്തിന് മുൻകൈയെടുത്ത സെന്റ് ആൽബർട്ട്‌സ് കോളേജ് അധികൃതരെയും വിദ്യാർഥികളെയും സ്പീക്കർ അഭിനന്ദിച്ചു.

ജനാധിപത്യപ്രക്രിയയെ സംബന്ധിച്ച് യുവാക്കൾക്ക് അറിവു പകരുന്നതിനുള്ള വേദിയായ പ്രത്യേക യൂത്ത് അസംബ്ലിയിൽ സംസ്ഥാന നിയമസഭയുടെ അംഗബലമായ 141 എം.എൽ.എമാരെ കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്നു. ഓൺലൈൻ സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് നിയമസഭാ നടപടികൾ സംബന്ധിച്ച രണ്ട് ദിവസത്തെ പരിശീലനം നിയമസഭയുടെ സി.പി.എസ്.ടി വിഭാഗം നൽകിയിരുന്നു.
വീഡിയോ കോൺഫറൻസിലൂടെ നിയമസഭാ സമുച്ചയത്തിലും സെന്റ് ആൽബർട്ട്‌സ് കോളേജിലുമായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ സെന്റ് ആൽബർട്ട്‌സ് കോളേജ് എച്ച്.ആർ.ഡി-ഡീൻ പ്രൊഫ. ഷൈൻ ആന്റണി വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!