കോവിഡ് 19 സമൂഹ വ്യാപനം തടയാന്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്

by | Apr 18, 2020 | Latest | 0 comments

കാസർകോഡ് :കോവിഡ് 19 സമൂഹ വ്യാപനം തടയാന്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന വിവര ശേഖരണത്തിനായി ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ ആറ് പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും കോവിഡ് 19 ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത തൃക്കരിപ്പൂര്‍ പഞ്ചായത്തിലുമാണ് പഠനം നടത്തുന്നത്. ഇതിനായി ജില്ലയിലെ കോവിഡ് ബാധിതമല്ലാത്ത പ്രദശങ്ങളില്‍ നിന്നുള്ള ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും ആശാവര്‍ക്കര്‍മാരും വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഹോട്ട് സ്‌പോട്ടുകളില്‍പെട്ട വീടുകളില്‍ സര്‍വ്വേ നടത്തി കോവിഡ് സമാനമായ അസ്വസ്ഥകള്‍ നേരിടുന്നവരെ ആശുപത്രികളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഏപ്രില്‍ 13 ന് ആരംഭിച്ച പ്രവര്‍ത്തനത്തിലൂടെ 16 വരെയായി 250 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആറ് ദിവസത്തെ വിവരശേഖരണം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയുടെ ചിത്രം വ്യക്തമാകുമെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി ആവിഷ്‌ക്കരിച്ച് (കെയര്‍ ഫോര്‍ കാസര്‍കോട്) സര്‍വേ നടത്തുന്നത്.

ജില്ലയില്‍ രോഗികളുടെ എണ്ണം കുറയുന്നു

ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കുറയുന്നു. ജില്ലയില്‍ 11000 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8000 ആയി ചുരുങ്ങിയതായി ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ് പറഞ്ഞു. ആരോഗ്യ വകുപ്പ് ജീവനക്കാരോടൊപ്പം പൊലീസും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും പൊതുജനങ്ങളുടെയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുടെയും സഹകരണവും ജില്ലയില്‍ രോഗികളുടെ എണ്ണം കുറയുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ അവരുടെ പ്രാഥമിക സമ്പര്‍ക്ക വിവരം ശേഖരിക്കും. ഇതിലൂടെ ലഭിക്കുന്നവര്‍ക്ക് രോഗ ലക്ഷണമുണ്ടോ എന്ന് നോക്കാതെ തന്നെ അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. രോഗികളുടെ പ്രൈമറി സെക്കണ്ടറി കോണ്ടാക്റ്റുകള്‍ കണ്ടെത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച നാല് ജീവനക്കാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. രോഗികളുമായുള്ള കോണ്‍ടാക്റ്റിലൂടെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമെല്ലാം സൗകര്യം ഒരുക്കി. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ മേല്‍നോട്ടത്തിലായിരിക്കും നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ കൗണ്‍സിലിങ് നല്‍കുന്നുണ്ട്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!