ലോക്ക്ഡൗൺ കാലയളവിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി .

by | Apr 18, 2020 | Uncategorized | 0 comments

വ്യവസായ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് നാളെ (ഏപ്രിൽ 20) മുതൽ നിയന്ത്രണങ്ങളോടു പ്രവർത്തിക്കാൻ അനുമതി. വ്യവസായ സ്ഥാപനങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ വ്യവസായ വകുപ്പ് പുറത്തിറക്കി.
വ്യവസായ സ്ഥാപനങ്ങളുടെ പരിസരവും വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം. തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് സാമൂഹിക അകലം പാലിച്ച് എത്തുവാൻ പ്രത്യേക വാഹന സംവിധാനം ഏർപ്പെടുത്തണം. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുവാനും പുറത്തുപോകുവാനും ഒരു വാതിൽ ക്രമീകരിക്കണം. വാതിലുകളിൽ തെർമൽ സ്‌കാനിങ്ങിനുള്ള സംവിധാനം നിർബന്ധമായും ഒരുക്കണം. തൊഴിലിടത്ത് കൃത്യമായ സാമൂഹിക അകലം പാലിക്കണം. തൊഴിലാളികൾ മാസ്‌കുകളും ആവശ്യമെങ്കിൽ കൈയുറകളും ധരിക്കണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.

കൊറോണ വൈറസ് രോഗം ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കണം. ജോലിക്കിടയിലെ ഷിഫ്റ്റകൾ തമ്മിൽ ഒരു മണിക്കൂർ ഇടവേള വേണം. തൊഴിലിടത്ത് പത്തിലധികം പേർ ഒത്തുചേരുന്നത് ഒഴിവാക്കണം. തൊഴിലാളികൾക്കിടയിലെ സീറ്റുകൾ തമ്മിൽ കുറഞ്ഞത് ആറടി അകലമുണ്ടായിരിക്കണം. ലിഫ്റ്റുകളിൽ ഒരു സമയം നാലിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കരുത്. പുറത്തുനിന്നുള്ളവരെ അത്യാവശ്യത്തിനല്ലാതെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്.
തൊഴിലിടത്ത് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കർശനമായി നിരോധിക്കണം. കോവിഡ് 19ന് ചികിത്സ ലഭ്യമായ സമീപത്തെ ആശുപത്രികളുടെ വിവരം സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. സ്ഥാപനത്തിന്റെ പ്രവർത്തനം സി.സി.ടി.വി യുടെ നിരീക്ഷണത്തിലായിരിക്കണം. വ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ച് ജില്ലാകളക്ടർമാർക്ക് ഉറപ്പുവരുത്താം. മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ അത്തരം സ്ഥാപനങ്ങൾക്കുള്ള ഇളവുകൾ പിൻവലിക്കും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!