കൊറോണാ കാലഘട്ടത്തിൽ ഇത് വീടുകളിൽ ഉപയോഗിക്കാം.. കാഡ.

by | Apr 18, 2020 | Lifestyle | 0 comments

പണ്ട് കേരളത്തിലെ ഗ്രാമീണ ജനത പനിയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ പടരുമ്പോൾ പറമ്പിൽ നിന്നും ശേഖരിക്കുന്ന ചില ചെടികളും, സുഗന്ധവ്യഞ്ജനങ്ങളും കരിപ്പട്ടി തുടങ്ങിയ മധുര ചേരുവകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു പാനീയം കഴിക്കുന്നത് സാധാരണമായിരുന്നു… പലർക്കും വലിയ ആശ്വാസവും ഉൻമേഷവും ഇത് നൽകിയിരുന്നു എന്ന് ഇന്നത്തെ പല മുതിർന്ന വ്യക്തിത്വങ്ങളും സാക്ഷി… നമുക്കും ഈ കൊറോണാ കാലഘട്ടത്തിൽ ഇത് വീടുകളിൽ ഉപയോഗിക്കാം.. വരുന്ന അതിഥികൾക്കും നൽകാം…

ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ആയുർവേദ പാനീയമാണ് കാഡ. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഈ ആയുർവേദ ഔഷധ പാനീയം സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. തുളസി, കറുവാപ്പട്ട, കുരുമുളക്, ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക്, ഉണക്കമുന്തിരി എന്നിവയുൾപ്പെടുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ഉപയോഗിച്ചുകൊണ്ടാണ് ഈയൊരു പാനീയം തയ്യാറാക്കുന്നത്. ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗശാന്തി ഗുണങ്ങൾ പകരുന്നതുമായ സംയുക്തങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ടെന്നാണ് ആയുർവേദ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്. ഈ മഹാമാരിയുടെ ദിനങ്ങളിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഈ പാനീയം ഉൾപ്പെടുത്തുന്നത് വഴി സ്വയം ആരോഗ്യകരമായി തുടരാനും മറ്റ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുവാനും സാധിക്കും.
ഒരു കണക്കിന് നോക്കിയാൽ രോഗം വന്ന ശേഷം മരുന്നിന് പിറകേ പോകുന്നതിനേക്കാൾ നല്ലതല്ലേ അതു വരുന്നതിനു മുൻപ് അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ഈ ഒരു പാനീയം ദിവസവും നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് വഴി യാതൊരു രീതിയിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്ന് ഉറപ്പിക്കാം. മാത്രമല്ല ഒരു രുചിയാർന്ന ഒന്നായതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളോടൊപ്പം സ്വാദോടെ ആസ്വദിക്കാനാൻ കഴിയുന്ന ഒന്നായിരിക്കുമിത്.

അണുബാധകളെ ചെറുക്കുന്നതിനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പുറമേ ഈ ഹെർബൽ ഡ്രിങ്ക് ഭക്ഷണം കഴിഞ്ഞ ശേഷമുള്ള നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുമെല്ലാം കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാനീയത്തിൽ ഉപയോഗിക്കുന്ന ഔഷധ ചേരുവകളെല്ലാം ഈ അലർജി സീസണിൽ നമുക്കെല്ലാം പ്രത്യേകിച്ചും ആവശ്യമായവ തന്നെയാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാദ ഔഷധ പാനീയം വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഈ ഔഷധ പാനീയം തയ്യാറാക്കാനായി നിങ്ങൾക്ക് ഇനിപ്പറയുന്ന ചേരുവകൾ ആവശ്യമാണ്:

1 ടീസ്പൂൺ തുളസി ഇലകൾ
1 ടീസ്പൂൺ ഏലയ്ക്കാ
1 ടീസ്പൂൺ കറുവപ്പട്ട
1 ടീസ്പൂൺ ചുക്ക് ( ഉണക്കിയ ഇഞ്ചി )
1 ടീസ്പൂൺ കുരുമുളക്
കുറച്ച് ഉണക്കമുന്തിരി
2-3 കപ്പ് വെള്ളം
രുചിക്കായി തേൻ അല്ലെങ്കിൽ ശർക്കര
നാരങ്ങ നീര്

തയ്യാറാക്കേണ്ട വിധം

☛ കുരുമുളകും കറുവപ്പട്ടയും ഒരു മിക്സലിട്ട് നന്നായി പൊടിച്ചെടുക്കണം.
☛ ഒരു പാനിൽ 2-3 ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കാൻ വെക്കുക
☛ വെള്ളത്തിലേക്ക് തുളസി ഇല ചേർത്ത് ഏകദേശം 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.
☛ വെള്ളം ചെറുതായി തിളച്ചുവരുമ്പോൾ കുരുമുളക്, കറുവപ്പട്ട പൊടിച്ചത്, അതുപോലെ ചുക്ക് എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം
☛ കുറച്ച് സമയത്തിന് ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക
☛ രുചി വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾക്ക് ഇതിൽ തേനോ അല്ലെങ്കിൽ ശർക്കരയോ അതോടൊപ്പം നാരങ്ങ നീരോ ചേർക്കാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പാനീയം ഇതാ തയ്യാറായി കഴിഞ്ഞു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!