‘ചേരുമല കുന്ന്’ കമ്യുണിസ്റ്റ് തുടക്കമോ…? പിണറായി പാറപ്പുറം ചോദ്യ ചിഹ്നം .

by | Jun 19, 2021 | Latest | 0 comments

തിരുവനന്തപുരം : ചേങ്കോട്ടുകോണം ചേരുമല കുന്ന് മലയാള നാട്ടിലെ കമ്യുണിസ്റ് പ്രസ്ഥാനത്തിന് ആരംഭകുറിച്ച ഇടം ആണോ ? 1925-1930 കാലഘട്ടത്തിൽ കമ്യുണിസ്റ് നേതാക്കന്മാർ ഇവിടെ ഒളിവിൽ പാർത്തിരുന്നതായി വായ്മൊഴികൾ. പഴമക്കാർ പറയുന്നത് ശരിയെങ്കിൽ ഇടത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെന്ന് പറയുന്ന പിണറായി പാറപ്പുറം ചോദ്യ ചിഹ്നമായി ഉയരും .

ഒളിവിൽ കഴിഞ്ഞിരുന്നവർ ആരെന്ന് വ്യക്തതയില്ലെങ്കിലും കഴക്കൂട്ടം മുതൽ കഠിന കുളം ചിറയിൻകീഴ് വരേ  മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാനുള്ള ദൗത്യവുമായാണ് എത്തിച്ചേർന്നതെന്നും ചേരുമല കുന്നിൻ മുകളിൽ സുരക്ഷിതമാണെന്ന് ഉറപ്പുള്ളതിലുമാണ് താവളമടിച്ചിരുന്നതെന്നുമാണ് വിവരം .എന്നാൽ അവർക്ക് ഭക്ഷണവും സുരക്ഷിതത്വവും ഒരുക്കിയിരുന്നവരെ കുറിച്ച് പേരുവിവരങ്ങൾ ഓർമ്മകളിലുണ്ട് . കോട്ടയിൽ പാച്ചൻ എന്ന് വിളിയ്ക്കുന്ന പാച്ചൻ പണിയ്ക്കർ , അയ്യർ എന്ന് അറിപ്പെടുന്ന വണ്ടിക്കട നടത്തിയിരുന്ന ഒരാൾ,തടി കച്ചവടം നടത്തിവന്ന കുഞ്ഞി ശങ്കരൻ എന്നിവരായിരുന്നു നേതാക്കന്മാർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നൽകി വന്നത് .

അവിഭക്ത കമ്യുണിസ്റ് പാർട്ടിയുടെ പ്രദേശത്തെ മുതിർന്ന പ്രവർത്തകനും ആദ്യകാല സംസ്ഥാന നേതാക്കളിൽ ഒരാളുമായിരുന്ന എം കെ സദാനന്ദന്റെ ചെറുപ്പകാലമായിരുന്നു അന്ന്  .പിന്നീട് വി ശ്രീധർ ഉൾപ്പടെയുള്ളവർ പാർട്ടിയ്ക്കിലേയ്ക്ക് വന്നു .എസ് എൻ ഡി പി പ്രവർത്തനത്തിലൂടെയാണ് വി ശ്രീധർ പൊതുരംഗത്തേയ്ക്ക് ചുവടുവച്ചതെങ്കിലും കാലക്രമേണ കമ്യുണിസ്റ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനും ജനങ്ങൾ എം എൽ എ എന്ന് സ്നേഹപൂർവ്വം വിളിയ്ക്കുന്ന മനുഷ്യസ്നേഹിയുമാകുകയായിരുന്നു . ഇടത് പ്രസ്ഥാനത്തിന് ശക്തമായ വേരുകളുള്ള കാട്ടായിക്കോണം മേഖലയിൽ ചേരുമല കുന്ന് ഇന്നും മൂക സാക്ഷിയായി നിൽക്കുകയാണ് .ചുറ്റുപാടും കിഴക്കാം തൂക്കായ ചുറ്റുവട്ടവും താഴെയുള്ള വയൽ പ്രദേശവും ഒളിപ്രവർത്തനത്തിന് ആക്കം കൂട്ടിയിരുന്നു .വലിയൊരു പറങ്കി മാവ് കൂട്ടങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടം .ഇന്ന്  ശ്രീ നാരായണ പബ്ലിക് സ്കൂൾ സ്ഥിതിചെയ്യുന്നു. സ്കൂളിന് മുന്നിലൂടെയുള്ള  വഴി  അന്ന് കൈതക്കാട് നിറഞ്ഞ ഇടവഴി  ആയിരുന്നു . . മലയാളം സ്‌കൂൾ എന്നറിയപ്പെടുന്ന എൽ പി സ്കൂളിന് മുൻപിൽ കൂടിയുള്ള ഒരു ഇടവഴിയും മാത്രമാണ് ഉണ്ടായിരുന്നത് . യുവതലമുറകൾക്ക് അതിശയോക്തി ഉണ്ടാകുമെങ്കിലും പഴയകാല വിപ്ലവകാരികളോടുള്ള കൂറ് പുലർത്താനെങ്കിലും അന്വാഷണാത്മക മനോഭാവം വച്ചുപുലർത്തേണ്ടിയിരിക്കുന്നു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!