കോട്ടയം: കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥ് നമ്പൂതിരി(39) യുവാവിന്റെ മരണം കേരളത്തിലേ അവഗണിക്കപ്പെട്ടിരിക്കുന്ന വിഭാഗത്തിനൊരു പാഠമാണ്. എല്ലാം തികഞ്ഞതെന്ന വിശ്വാസത്തിനേറ്റ അടി തന്നെയാണ്.
ജൂൺ 21 ന് ദുബായിൽ നിന്നും വന്ന് നിരീക്ഷണത്തിലായിരുന്നു മഞ്ജുനാഥ് . അതായത് ഒറ്റയ്ക്ക് ഹോം ക്വാറന്റൈൻ… രാവിലെ ഭക്ഷണവുമായെത്തിയ സഹോദരൻ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന മഞ്ജുനാഥിനെ. വിവരം ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ചു .. അവർ വളരെ പെട്ടെന്ന് തന്നെ വന്നു. എത്രയും പെട്ടെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുവാനായി ആംബുലൻസിന് വിളിച്ചു .പക്ഷെ ആംബുലൻസ് എത്തിയത് വൈകിട്ട് 4 ന് . തളർന്ന് അവശനായി ബോധമറ്റനിലയിൽ തന്നെയായിരുന്നു മഞ്ജുനാഥ്. അഞ്ചു മണിക്ക് മെഡിക്കൽ കോളേജിൽ എത്തിച്ചു എന്ന് ബന്ധുക്കൾ പറയുന്നു. 6.30 ന് ഒരു ഡോക്ടർ ആംബുലൻസിൽ എത്തി നോക്കിപ്പോയെങ്കിലും എട്ടു മണിക്കാണ് ആംബുലൻസിൽ നിന്നും ഇറക്കിയത്. ഒടുവിൽ ഒന്നും ചെയ്യാനാവില്ല എന്ന് അധികൃതർ അറിയിച്ചു. മഞ്ജുനാഥ് യാത്രയായി… പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും ഭാര്യയേയും വിട്ട്.
മരണകാരണം എന്തായാലും, ജീവിതത്തിനും മരണത്തിനുമിടക്ക് നഷ്ടപ്പെട്ട വിലപ്പെട്ട മണിക്കൂറുകൾ … അതൊരു ജീവന്റെ വിലയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് സർക്കാരും ബദ്ധപ്പെട്ടവരും എഴുതി തള്ളാം പക്ഷെ ഇത്തരം സംഭവങ്ങൾ കെടുത്തുന്നത് ആരോഗ്യരംഗത്ത് കേരളം നേടിയെടുത്ത സൽക്കീർത്തിയാണ്.
ഒരു പ്രവാസി സ്വന്തം നാടണയുന്നത് ഒരു വിശ്വാസത്തിലാണ് .അവിടെ താൻ സുരക്ഷിതനാണെന്ന വിശ്വാസം. ആ വിശ്വാസത്തിനാണിപ്പോൾ ഭംഗം വന്നിരിക്കുന്നത്. ഒരു ന്യുനപക്ഷ കാരനോ പിന്നാക്കക്കാരനോ ആയിരുന്നേൽ മന്ത്രി സഭ തന്നേ ഇളക്കുമായിരുന്ന മരണത്തിൽ അപലപിക്കാൻ പോലും ഒരാൾ ഉണ്ടാകാത്തത് കേരളത്തിലേ സർക്കാരിൽ നിന്നും യാതൊരു സംരക്ഷണങ്ങളും അനുവദിക്കാതേയിരിക്കുന്ന ഒരു വിഭാഗം ജനങ്ങളോടുള്ള തുടർ വെല്ലുവിളിയാണ് .തിരിച്ചറിയാനും പാഠം പഠിക്കാനും ഒരിക്കലും തയ്യാറാകാത്ത ആളുകൾക്കുള്ള പാഠമാണ് .
0 Comments