ദാരുണം….മഞ്ജുനാഥ് നമ്പൂതിരിയുടെ ഈ മരണം….

by | Jun 27, 2020 | Uncategorized | 0 comments

കോട്ടയം: കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥ് നമ്പൂതിരി(39) യുവാവിന്റെ മരണം കേരളത്തിലേ അവഗണിക്കപ്പെട്ടിരിക്കുന്ന വിഭാഗത്തിനൊരു പാഠമാണ്. എല്ലാം തികഞ്ഞതെന്ന വിശ്വാസത്തിനേറ്റ അടി തന്നെയാണ്.

ജൂൺ 21 ന് ദുബായിൽ നിന്നും വന്ന് നിരീക്ഷണത്തിലായിരുന്നു മഞ്ജുനാഥ് . അതായത് ഒറ്റയ്ക്ക് ഹോം ക്വാറന്റൈൻ… രാവിലെ ഭക്ഷണവുമായെത്തിയ സഹോദരൻ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന മഞ്ജുനാഥിനെ. വിവരം ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിച്ചു .. അവർ വളരെ പെട്ടെന്ന് തന്നെ വന്നു. എത്രയും പെട്ടെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുവാനായി ആംബുലൻസിന് വിളിച്ചു .പക്ഷെ ആംബുലൻസ് എത്തിയത് വൈകിട്ട് 4 ന് . തളർന്ന് അവശനായി ബോധമറ്റനിലയിൽ തന്നെയായിരുന്നു മഞ്ജുനാഥ്. അഞ്ചു മണിക്ക് മെഡിക്കൽ കോളേജിൽ എത്തിച്ചു എന്ന് ബന്ധുക്കൾ പറയുന്നു. 6.30 ന് ഒരു ഡോക്ടർ ആംബുലൻസിൽ എത്തി നോക്കിപ്പോയെങ്കിലും എട്ടു മണിക്കാണ് ആംബുലൻസിൽ നിന്നും ഇറക്കിയത്. ഒടുവിൽ ഒന്നും ചെയ്യാനാവില്ല എന്ന് അധികൃതർ അറിയിച്ചു. മഞ്ജുനാഥ് യാത്രയായി… പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും ഭാര്യയേയും വിട്ട്.
മരണകാരണം എന്തായാലും, ജീവിതത്തിനും മരണത്തിനുമിടക്ക് നഷ്ടപ്പെട്ട വിലപ്പെട്ട മണിക്കൂറുകൾ … അതൊരു ജീവന്റെ വിലയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് സർക്കാരും ബദ്ധപ്പെട്ടവരും എഴുതി തള്ളാം പക്ഷെ ഇത്തരം സംഭവങ്ങൾ കെടുത്തുന്നത് ആരോഗ്യരംഗത്ത് കേരളം നേടിയെടുത്ത സൽക്കീർത്തിയാണ്.
ഒരു പ്രവാസി സ്വന്തം നാടണയുന്നത് ഒരു വിശ്വാസത്തിലാണ് .അവിടെ താൻ സുരക്ഷിതനാണെന്ന വിശ്വാസം. ആ വിശ്വാസത്തിനാണിപ്പോൾ ഭംഗം വന്നിരിക്കുന്നത്. ഒരു ന്യുനപക്ഷ കാരനോ പിന്നാക്കക്കാരനോ ആയിരുന്നേൽ മന്ത്രി സഭ തന്നേ ഇളക്കുമായിരുന്ന മരണത്തിൽ അപലപിക്കാൻ പോലും ഒരാൾ ഉണ്ടാകാത്തത് കേരളത്തിലേ സർക്കാരിൽ നിന്നും യാതൊരു സംരക്ഷണങ്ങളും അനുവദിക്കാതേയിരിക്കുന്ന ഒരു വിഭാഗം ജനങ്ങളോടുള്ള തുടർ വെല്ലുവിളിയാണ് .തിരിച്ചറിയാനും  പാഠം പഠിക്കാനും  ഒരിക്കലും  തയ്യാറാകാത്ത  ആളുകൾക്കുള്ള പാഠമാണ് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!