ചടയമംഗലം: പോലീസ് സ്‌റ്റേഷന് സമീപം എം.സി. റോഡിന് സമീപം ഇരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച അമ്പലംകുന്ന് മീയന ഷെബിൻ മൻസിലിൽ സിനോഫർ മകൻ ഷെഹിൻ (21) ഓയൂർ കാളവയൽ പാതിരിയോട് പാറവിള വീട്ടിൽ സലിം മകൻ ആരിഫ് മുഹമ്മദ് (20) എന്നിവരാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 28.05.20 രാത്രി എട്ടു മണിയോടെ നല്ല മഴയുള്ള സമയം നോക്കി മോട്ടോർ ബൈക്ക് ഉരുട്ടി കൊണ്ട് പോകുന്ന വ്യാപാരികൾക്ക് സംശയം തോന്നുകയും പോലീസിൽ അറിയിച്ചത് പ്രകാരം പോലീസ് എത്തിയ വാഹനം കണ്ട ഉടൻ ബൈക്ക് ഉപേക്ഷിച്ച് ഇരുട്ടിലേക്ക് ഓടി ഒളിക്കുകയായിരുന്നു. തുടർന്ന് എസ്. ഐ. ശരലാലിന്റെ നേതൃത്വത്തിൽ ASI മാരായ കൃഷ്ണകുമാർ, രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ബിനീഷ്, ഹോംഗാർഡ് ഉണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ ജംക്ഷൻ വളഞ്ഞ് നടത്തിയ പരിശോധനയിൽ പ്രതികൾ ഒളിഞ്ഞിടത്ത് നിന്നും വീണ്ടും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments