കൊല്ലം റൂറലിൽ വൻ കഞ്ചാവ് വേട്ട

by | Jun 1, 2020 | Uncategorized | 0 comments

കൊട്ടാരക്കര: നെല്ലിക്കുന്നം, കൊച്ചാലുംമൂട് മുബാറക് മൻസിലിൽ സൈനുലബ്ദ്ദീൻ മകൻ ഇസഹാക്ക്.എസ് ആണ് ആറര കിലോ കഞ്ചാവും, 12 കുപ്പി ​ഗോവൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. കൊല്ലം റൂറൽ‌ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജില്ലയിലെ ആന്റി നർക്കോട്ടിക് വിം​ഗ് ഉദ്യോ​ഗസ്ഥരായ എസ്.ഐ മാരായ ബാബുക്കുറുപ്പ്, ശിവശങ്കരപിള്ള, എ.എസ്.ഐ മാരായ അജയകുമാർ, രാധാകൃഷ്ണപിള്ള , ആഷിഷ് കോഹൂർ, ബിനു.സി.എസ്, സജി ജോൺ സി.പി.ഒ മാരായ സലിൽ, ശ്യാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയതത്. കൊട്ടാരക്കര തഹസീൽദാർ കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കേസ് എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി. ഹ്യുണ്ടായ് I-20 കാറിൽ പാലക്കാട് മണ്ണാർകാട്ട് നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു. ഓടനാവട്ടം, മുട്ടറ, പൂയപ്പള്ളി, ഉമ്മന്നൂർ, കുടവട്ടൂർ തുടങ്ങിയ മേഖലകളിലെ കഞ്ചാവ് വില്പനക്കാരനാണ് പ്രതി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!