തിരുവനന്തപുരം :കോവിഡ് 19 കാലയളവിൽ വ്യാജവാർത്തകൾ/ സന്ദേശങ്ങൾ കണ്ടെത്തി ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനായി പ്രവർത്തിക്കുന്ന സർക്കാരിന്റെ ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരള തിങ്കളാഴ്ച രണ്ട് വ്യാജ സന്ദേശങ്ങൾ കണ്ടെത്തി നടപടികൾക്കായി പൊലീസിന് കൈമാറി.
ഒരു നിശ്ചിത അളവിൽ പതിനൊന്ന് ദിവസം മണ്ണെണ്ണ കുടിച്ചാൽ കൊറോണയെയും മാരകമായ മറ്റ് വൈറസുകളെയും നശിപ്പിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ടുള്ള ഫേസ്ബുക് പോസ്റ്റ് വൈദ്യർ റൊണാൾഡ്ഡാനിയൽ എന്ന പേരിലാണ് നൽകിയിരിക്കുന്നത്. ആരോഗ്യ മുന്നറിയിപ്പ് നല്കികൊണ്ടുള്ളതാണ് മറ്റൊരു വ്യാജസന്ദേശം. കോമഡി ഉത്സവം എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഏപ്രിൽ 23ന് കരുനാഗപ്പള്ളി സർക്കാർ ആശുപത്രി സന്ദർശിച്ചവർ എത്രയും പെട്ടെന്ന് അതത് സ്ഥലങ്ങളിലെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നാണ് ഈ പോസ്റ്റിൽ ആവശ്യപ്പെടുന്നത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments