തിരുവനന്തപുരം: രാഷ്ട്രീയ- തൊഴിൽ യൂണിയൻ ഇടപെടലുകൾ കൊണ്ട് കേരളത്തിൽ സംരഭങ്ങൾ നടത്താൻ കഴിയില്ലെന്ന് പൊതുവെ അഭിപ്രായം നിലനിൽക്കുന്നുണ്ട് .എന്നാൽ അറിയപ്പെടാത്ത മറ്റൊരു ഗുരുതര പ്രശ്നമാണ് ജാതിയുടെ പേരിൽ പോലും ഈ കാലഘട്ടത്തിൽ അവഗണനയുണ്ടാകുന്നുവെന്നത് . തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ബേക്കറി ഉത്പന്നങ്ങൾ നിർമ്മാണ വിഭാഗത്തിൽ ജോലി നോക്കിവന്നിരുന്ന സജീവ് റ്റി നായർക്ക് അത്തരമൊരു വിവേചനത്തിന്റെ കഥ പറയുവാനുണ്ട് . പ്രസ്തുത സ്ഥാപനം നായർ സമുദായത്തിൽ നിന്നുള്ള വ്യവസായിയായിരുന്നു നടത്തിവന്നത് കൊറോണ സമയത്തെ സാമ്പത്തിക പരാധീനതയും പ്രായാധിക്യവും മുന്നോട്ട് നടത്തുവാൻ കഴിയാതെ വന്ന അവസരത്തിൽ സ്ഥാപനം വിൽക്കുവാൻ തയ്യാറായി . പിന്നീട് അതിൻറെ ഉടമസ്ഥനായി വന്നിട്ടുള്ള മുസ്ളീം മതവിശ്വാസിയാണ് നായർ തൊഴിലാളികളോട് വിവേചനബുദ്ധി കാണിച്ചുതുടങ്ങിയത് .നീണ്ട നാളായി തൊഴിൽ ചെയ്ത വരുന്നതിനാലും ബേക്കറി ഉത്പന്നങ്ങളുടെ പ്രത്യേക ചേരുവകൾ അറിയാമായിരുന്നതിനാലുമാണ് പെട്ടന്ന് പിരിച്ചുവിടാതെയിരുന്നെന്ന് സജീവ് പറയുന്നു .എന്നാൽ വിവേചനം സ്ഥിരപ്പെട്ടതോടെ അവിടെ നിന്ന് സ്വയം പിരിഞ്ഞുപോകേണ്ടതായി വന്നു .എന്നാലും തോറ്റ് കൊടുക്കാൻ തയ്യാറാകാതെ ഉപജീവനം ലക്ഷ്യമാക്കികൊണ്ട് അറിയാവുന്ന തൊഴിലായ ബേക്കറി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് ആരംഭിക്കുവാൻ തീരുമാനിച്ചു .
തുടർന്ന് അതിനാവശ്യത്തിനുമുള്ള അത്രയും പണം കണ്ടെത്തുവാൻ കഴിയാത്തതെ വന്ന സാഹചര്യത്തിൽ കൂട്ട് സംരഭത്തെപ്പറ്റി ആലോചിച്ചു.അത്തരമൊരു അനേഷണത്തിന് ഒടുവിൽ മറ്റൊരു യുവ സംരഭകനെ കണ്ടെത്തുകയും പരസ്പരം ധാരണയിൽ പാർട്ണർഷിപ്പായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു .എന്നാൽ അവിടെയും മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനം വാങ്ങിയ മുതലാളിയുടെ ഇടപെടലുകളുണ്ടായി .അദ്ദേഹത്തിൻറെ ഇടപെടലിൽ പാർട്ണർ പിന്മാറി .പ്രത്യേക ചേരുവകൾ പറഞ്ഞുകൊടുക്കാത്തതും മതപരമായ സ്വാധീനവുമാണ് പാർട്ണർ പിന്മാറിയതെന്നാണ് സജീവ് പറയുന്നത് .സംരംഭത്തിൽ പങ്കാളിയാകുന്നതിന് തയ്യാറായി വന്ന ആൾ മുസ്‌ലിം ആയിരുന്നു .എന്തായാലും ഇതൊന്നും കൊണ്ട് തന്നെ തളർത്തുവാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത് .തിരുവനന്തപുരം കരകുളം മുല്ലശ്ശേരിയിലാണ് fryz സോഫ്റ്റ് ഫുഡ്സ് പ്രവർത്തിക്കുന്നത് ബ്രെഡ് ,കേക്ക് ,റോൾ , മിക്സ്ചർ തുടങ്ങിയ ഉത്പന്നങ്ങളാണ് കൂടുതലായും നിർമ്മിച്ചുവരുന്നത് .ബിസിനസ് പച്ചപിടിക്കുന്നതേയുയുള്ളു .കാൽ നൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് സംരംഭത്തെ മുന്നോട്ട് നയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവ സംരംഭകൻ ഇപ്പോൾ .(Discrimination on the basis of caste, the young entrepreneur is not ready to give up@pathradipar)
സജീവ് റ്റി നായർ
സോഫ്റ്റ് ഫുഡ്സ് ,
മുല്ലശ്ശരി ,കരകുളം പി ഒ , നെടുമങ്ങാട്
ഫോൺ : 9746212824
0 Comments